സെല്‍ഫ്-ഡ്രൈവിംഗ് കാറപകടം ; ആര് രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

സെല്‍ഫ്-ഡ്രൈവിംഗ് കാറപകടം ; ആര് രക്ഷപ്പെടണമെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം

അപകടം ഒഴിവാക്കാനാകാത്ത സന്ദര്‍ഭങ്ങളില്‍ ആര് മരിക്കണം, ആര് രക്ഷപ്പെടണമെന്ന തീരുമാനം സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ നിങ്ങള്‍ക്ക് വിടും

ബൊളോണ (ഇറ്റലി) : അപകടം ഒഴിവാക്കാനാകാത്ത സന്ദര്‍ഭങ്ങളില്‍ ആര് മരിക്കണം, ആര് രക്ഷപ്പെടണമെന്ന തീരുമാനം ഡ്രൈവറില്ലാ കാറുകള്‍ അതിലെ യാത്രക്കാരനോ യാത്രക്കാര്‍ക്കോ വിട്ടേക്കും. ഇതുസംബന്ധിച്ച പുതിയ സംവിധാനം ശാസ്ത്രജ്ഞര്‍ വികസിപ്പിച്ചെടുത്തു. ഡ്രൈവര്‍ലെസ് കാറുകള്‍ കുറേക്കൂടി സുരക്ഷിതമാണെന്ന ധാരണയാണ് മിക്കവര്‍ക്കുമുള്ളതെന്ന് നേരത്തെ നടത്തിയ പഠനങ്ങള്‍ കണ്ടെത്തിയിരുന്നു.

എത്തിക്കല്‍ നോബ്’ കറക്കി ഫുള്‍ ആള്‍ട്രൂയിസ്റ്റ്, ഫുള്‍ ഈഗോയിസ്റ്റ് എന്നീ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം

എന്നാല്‍ ചിലപ്പോള്‍ കാല്‍നടയാത്രക്കാരെ രക്ഷിക്കുന്നതിന് സ്വന്തം യാത്രക്കാരെ കുരുതികൊടുക്കാന്‍ സെല്‍ഫ്-ഡ്രൈവിംഗ് കാറുകള്‍ തുനിഞ്ഞാലോ ? അങ്ങനെ വന്നാല്‍, കൊല്ലാന്‍വേണ്ടി കൊണ്ടുപോകുന്ന കാറില്‍ക്കയറാന്‍ ആരും തയ്യാറാവില്ല. സെല്‍ഫ്-ഡ്രൈവിംഗ് കാറുകളോടുള്ള അഭിനിവേശം അതോടെ തീരും.

വാഹനത്തിന്റെ നിയന്ത്രണവും ചുമതലയും തിരികെ ഡ്രൈവര്‍ക്ക് (യാത്രക്കാര്‍) നല്‍കുന്ന സംവിധാനമാണ് വികസിപ്പിച്ചത്. ബൊളോണ സര്‍വ്വകലാശാലയിലെ ഗ്വിസപ്പ് കോണ്ടിസ്സയുടെ നേതൃത്വത്തിലാണ് പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടിയത്. യാത്രക്കാര്‍ക്ക് തീരുമാനമെടുക്കുന്നതിനായി ഈ ഗവേഷകര്‍ ഒരു ഡയല്‍ രൂപകല്‍പ്പന ചെയ്തു.

ഫുള്‍ ആള്‍ട്രൂയിസ്റ്റ്, ഫുള്‍ ഈഗോയിസ്റ്റ് എന്നീ ഓപ്ഷനുകള്‍ ഡയലിന്റെ രണ്ടറ്റത്തുമായി നല്‍കും. നിഷ്പക്ഷം എന്നായിരിക്കും മധ്യ ഭാഗത്തെ ഓപ്ഷന്‍. നിങ്ങള്‍ ഫുള്‍ ആള്‍ട്രൂയിസ്റ്റ് തെരഞ്ഞെടുത്താല്‍ കാല്‍നടയാത്രക്കാരന്‍ പോറലേല്‍ക്കാതെ രക്ഷപ്പെടും. ‘എത്തിക്കല്‍ നോബ്’ കറക്കി ഫുള്‍ ഈഗോയിസ്റ്റ് മതിയെന്ന് തീരുമാനിച്ചാല്‍ അപകടം നേരിടാന്‍ നിങ്ങള്‍ തയ്യാറായി എന്നാണ് അര്‍ത്ഥമെന്ന് കോണ്ടിസ്സ പറഞ്ഞു. നിഷ്പക്ഷം തെരഞ്ഞെടുത്താല്‍ സെല്‍ഫ്-ഡ്രൈവിംഗ് കാര്‍ പിന്നെയും കുഴങ്ങും.

Comments

comments

Categories: Auto