പ്രിന്‍സ് മൊഹമ്മദിന്റെ ഇസ്രയേല്‍ സന്ദര്‍ശനം; വാര്‍ത്തി നിഷേധിച്ച് സൗദി അറേബ്യ

പ്രിന്‍സ് മൊഹമ്മദിന്റെ ഇസ്രയേല്‍ സന്ദര്‍ശനം; വാര്‍ത്തി നിഷേധിച്ച് സൗദി അറേബ്യ

സൗദി കിരീടാവകാശി പ്രിന്‍സ് മൊഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രയേല്‍ ഉദ്യോഗസ്ഥരുമായി രഹസ്യ ചര്‍ച്ച നടത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു

റിയാദ്: ഇസ്രയേലിലേക്ക് സൗദി അറേബ്യയുടെ ഒരു ഉന്നത ഉദ്യോഗസ്ഥനും സന്ദര്‍ശനം നടത്തിയിട്ടി്‌ലലെന്ന് സൗദി. സൗദിയുടെ ഉദ്യോഗസ്ഥരാരും ഇസ്രയേല്‍ സന്ദര്‍ശിക്കുകയോ ചര്‍ച്ച നടത്തുകയോ ചെയ്തിട്ടില്ല. അത്തരം ഒരു നയതന്ത്ര നീക്കവും നടന്നിട്ടില്ല-സൗദി വ്യക്തമാക്കി.

സൗദിയുടെ ഉന്നത നേതൃത്വത്തിലുള്ളവര്‍ ഇസ്രയേലിലേക്ക് രഹസ്യ സന്ദര്‍ശനം നടത്തിയെന്നും ചര്‍ച്ച നടത്തിയെന്നും ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്ത തെറ്റാണ്-സൗദി വിദേശകാര്യമന്ത്രാലയ വക്താവ് അറിയിച്ചു.

സൗദി അറേബ്യയുടെ കിരീടാവകാശിയും വിഷന്‍ 2030 എന്ന സുപ്രധാന പദ്ധതിയുടെ ആസൂത്രകനുമായ രാജ്യത്തെ ഏറ്റവും സ്വാധീനമുള്ള മൊഹമ്മദ് ബിന്‍ സല്‍മാന്‍ ഇസ്രയേലില്‍ എത്തി അവിടുത്തെ ഉദ്യോഗ്‌സഥരുമായി രഹസ്യ ചര്‍ച്ചകള്‍ നടത്തിയെന്ന് ഇസ്രയേലി റേഡിയോ ആയിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ വാര്‍ത്ത ഇസ്രയേലി അധികൃതര്‍ സ്ഥിരീകരിക്കുകയോ നിഷേധിക്കുകയോ ചെയ്തില്ല.

2002ല്‍ ഇസ്രയേല്‍-പലസ്തീന്‍ വിഷയത്തില്‍ ഒരു സമാധാന നിര്‍ദേശം സൗദി അറേബ്യ മുന്നോട്ടുവെച്ചിരുന്നു. അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ അംഗീകരിക്കുക, പകരം ഇസ്രയേല്‍ 1967മുതല്‍ കൈവശം വച്ചിരിക്കുന്ന മേഖലകളില്‍ നിന്ന് പിന്‍വാങ്ങുക എന്നതായിരുന്നു അത്. എന്നാല്‍ അത് യാഥാര്‍ത്ഥ്യമായിരുന്നില്ല.

അറബ് രാജ്യങ്ങള്‍ ഇസ്രയേലിനെ ഔദ്യോഗികമായി അംഗീകരിക്കുന്നതിനുള്ള സാധ്യതകള്‍ ഇപ്പോളില്ല എന്നാണ് രാഷ്ട്രീയ പണ്ഡിതരുടെ വിലയിരുത്തല്‍. അതേസമയം ഇറാന്‍ തങ്ങളുടെ സ്വാധീനം മേഖലയില്‍ ശക്തിപ്പെടുത്തുന്നത് പ്രതിരോധിക്കാന്‍ മറ്റ് ഗള്‍ഫ് രാജ്യങ്ങളെപ്പോലെ സൗദിയും ശ്രമിക്കുന്നുണ്ട്. ഇറാന്റെ ഏറ്റവും പ്രധാന ശത്രുവാണ് ഇസ്രയേല്‍. അതുകൊണ്ടുതന്നെയാണ് ഇസ്രയേലുമായുള്ള രഹസ്യ ചര്‍ച്ചകള്‍ക്ക് സൗദി അറേബ്യ ശ്രമിച്ചുവെന്നുള്ള വാര്‍ത്തകളും വരുന്നത്.

Comments

comments

Categories: Arabia
Tags: Saudi