പാലക്കാടിന്റെ നക്ഷത്ര തിളക്കം

പാലക്കാടിന്റെ നക്ഷത്ര തിളക്കം

പട്ടാമ്പിയിലെ ഹോട്ടല്‍ മേഖലയില്‍ കഴിഞ്ഞ എട്ട് വര്‍ഷങ്ങളായി പാലക്കാട് നിവാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും വേറിട്ട അനുഭവങ്ങള്‍ സമ്മാനിക്കുന്ന സ്ഥാപനമാണ് നക്ഷത്ര റീജന്‍സി. വിശാലമായ താമസ സൗകര്യങ്ങള്‍ മാത്രമല്ല രുചികരമായ ഇന്ത്യന്‍- ചൈനീസ് ഭക്ഷണങ്ങള്‍, യാത്ര സൗകര്യങ്ങള്‍, പാര്‍ക്കിംഗ്, വൈദ്യ സഹായം തുടങ്ങിയ എല്ലാവിധ സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചയുള്ള മേഖലയാണ് ഹോട്ടല്‍ വ്യവസായമെന്നും വിനോദ സഞ്ചാരികളില്‍ ഭൂരിഭാഗം ആളുകളേയും നക്ഷത്രയിലേക്ക് ആകര്‍ഷിക്കാന്‍ കഴിയുന്നുണ്ടെന്നും നക്ഷത്ര റീജന്‍സിയുടെ മാനേജിംഗ് ഡയറക്റ്ററായ ബാബു കോട്ടയില്‍ ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

2009ല്‍ പ്രവര്‍ത്തനം തുടങ്ങിയ നക്ഷത്ര റീജന്‍സി ചുരുങ്ങിയ കാലങ്ങള്‍കൊണ്ടുതന്നെ പാലക്കാട് ജില്ലയില്‍ ജനശ്രദ്ധ നേടിയിരുന്നു. തങ്ങളുടെ മികച്ച പ്രവര്‍ത്തന മികവില്‍ ഹോട്ടല്‍ മേഖലയില്‍ ചെറുതല്ലാത്ത മാറ്റങ്ങള്‍ക്കാണ് ഇവര്‍ തുടക്കമിട്ടത്. ഇന്ന് കൊപ്പം, പട്ടാമ്പി എന്നീ രണ്ടു സ്ഥലങ്ങളിലായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ മാറ്റങ്ങള്‍ക്ക് വഴി തെളിച്ചത് കമ്പനിയുടെ മാനേജിംഗ് ഡയറക്റ്ററും വ്യാപാര വ്യവസായ ഏകോപന സമിതി സംസ്ഥാന സെക്രട്ടറി കൂടിയായ ബാബു കോട്ടയിലാണ്. തീര്‍ത്തും ബിസിനസ് കുടുംബത്തില്‍ നിന്നാണ് അദ്ദേഹത്തിന്റെ കടന്നുവരവ്. ബിസിനസില്‍ എന്നും വ്യത്യസ്തത നല്‍കാന്‍ ശ്രമിക്കുന്ന അദ്ദേഹത്തിന് നക്ഷത്രയിലും അത് നല്‍കാന്‍ കഴിഞ്ഞിട്ടുണ്ട്.

നക്ഷത്ര പോലുള്ള സംരംഭത്തിലേക്ക് കടന്നുവരാനുണ്ടായ സാഹചര്യം ?

2001-ല്‍ സ്വര്‍ണ വ്യാപാര രംഗത്തായിരുന്നു ഞാന്‍ പ്രവര്‍ത്തിച്ചിരുന്നത്. ആ മേഖലയില്‍ വലിയൊരു വളര്‍ച്ച നേടാന്‍ കഴിഞ്ഞില്ല, ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ച കാണുന്ന ഒരു മേഖലയാണ് ഹോട്ടല്‍ വ്യവസായം. അതുകൊണ്ടുതന്നെ ഇനി കൂടുതലും ഹോട്ടല്‍ മേഖലയിലേക്ക് ശ്രദ്ധ ചെലുത്താനാണ് ഉദ്ദേശിക്കുന്നത്. വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണം എന്ന ആശയത്തില്‍ നിന്നുമാണ് നക്ഷത്ര ഹോട്ടലിന്റെ ഉദയം. ഇന്ന് കേരളത്തില്‍ ഏറ്റവും കൂടുതലായി വളരുന്ന മേഖലയാണ് ഫുഡ് ഇന്‍ഡസ്ട്രി. അതില്‍ കൂടുതല്‍ സാധ്യതകള്‍ കണ്ടെത്താന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് 2009-ല്‍ പാലക്കാട് കൊപ്പം എന്ന സ്ഥലത്ത് നക്ഷത്രയുടെ ആദ്യ ഹോട്ടല്‍ തുടങ്ങുന്നത്. വിനോദ സഞ്ചാരികള്‍ നിരവധിയെത്തുന്ന സ്ഥലമായതിനാല്‍ ഇത്തരമൊരു സംരംഭം പരാജയപ്പെടില്ല എന്ന വിശ്വാസം എനിക്കുണ്ടായിരുന്നു. ഇന്ന് ഇവിടേക്ക് എത്തുന്ന വിനോദ സഞ്ചാരികളില്‍ തൊണ്ണൂറ് ശതമാനം ആളുകളും തെരഞ്ഞെടുക്കുന്നത് നക്ഷത്രയാണെന്നത് വളരെ ആത്മവിശ്വാസത്തോടെയും സന്തോഷത്തോടെയും എനിക്കു പറയാന്‍ കഴിയും.

ജിഎസ്ടി എന്ന സമ്പ്രദായം ആളുകളെ വളരെയധികം ബുദ്ധിമുട്ടിച്ചു എന്ന പക്ഷക്കാരനാണ് ഞാന്‍. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇടത്തരം കുടുംബങ്ങളെയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ ഈ അവസ്ഥയില്‍ കൂടുതല്‍ കാലം മുന്നോട്ട് പോകാനും സാധ്യതയില്ല. നോട്ട് അസാധുവാക്കല്‍ വന്നതോടു കൂടി ആളുകള്‍ പണം ചെലവാക്കുന്നത് വളരെ കുറഞ്ഞു. പണം ചെലവഴിക്കുന്നത് കുറയുമ്പോള്‍ അത് നമ്മുടെ വളര്‍ച്ചയിലും കുറവുണ്ടാക്കും

ബാബു കോട്ടയില്‍

മാനേജിംഗ് ഡയറക്റ്റര്‍

നക്ഷത്ര റീജന്‍സി

മറ്റ് ഹോട്ടലുകളില്‍ നിന്നും നക്ഷത്രയെ വേറിട്ടു നിര്‍ത്തുന്ന ഘടകങ്ങള്‍?

ഇന്ന് പട്ടാമ്പിയില്‍ നിരവധി ത്രീ സ്റ്റാര്‍ ഹോട്ടലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും മിക്കവരും തെരഞ്ഞെടുക്കുന്നത് നക്ഷത്രയെയാണ്. സംതൃപ്തരായാണ് ആളുകളുടെ മടങ്ങിപ്പോക്ക്. മികച്ച സേവനങ്ങളിലൂടെ അതു നല്‍കാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നുമുണ്ട്. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ താമസം, രുചികരമായ ഭക്ഷണം, വിശാലമായ പാര്‍ക്കിംഗ് സൗകര്യം, കലാ-സാംസ്‌കാരിക പരിപാടികള്‍, അവ നടത്താനുള്ള ഹാള്‍ തുടങ്ങിയവയെല്ലാം ഒരു കുടക്കീഴില്‍ ഒരുക്കിയാണ് ആളുകളെ സ്വീകരിക്കുന്നത്. ഇതിനെല്ലാമപ്പുറം വളരെ വൃത്തിയുള്ള അന്തരീക്ഷമാണ് നക്ഷത്രയുടേത്. ഒരു തവണ നക്ഷത്ര തെരഞ്ഞെടുക്കുന്നവര്‍ പിന്നീട് ഒരു മാറ്റത്തിനായി പോകാറില്ല. ആ രീതിയിലുള്ള സേവനങ്ങള്‍ ഞങ്ങള്‍ നല്‍കാന്‍ എക്കാലവും ശ്രമിക്കുന്നുണ്ട്.

ജിഎസ്ടി, നോട്ട് അസാധുവാക്കല്‍ പോലുള്ള സര്‍ക്കാരിന്റെ നയങ്ങളെ കുറിച്ചുള്ള അഭിപ്രായം ?

ജിഎസ്ടി എന്ന സമ്പ്രദായം ആളുകളെ വളരെയധികം ബുദ്ധിമുട്ടിച്ചു എന്ന പക്ഷക്കാരനാണ് ഞാന്‍. ഇത് ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇടത്തരം കുടുംബങ്ങളെയാണ്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ താറുമാറാക്കിയ ഈ അവസ്ഥയില്‍ കൂടുതല്‍ കാലം മുന്നോട്ട് പോകാനും സാധ്യതയില്ല. ഇതില്‍ പെട്ടെന്നുതന്നെ മാറ്റങ്ങള്‍ ഉണ്ടായേക്കാം. ഫെഡറല്‍ ഭരണത്തെയും നമ്മുടെ ചെറുകിട വ്യവസായങ്ങളെയും ഇത് തകര്‍ക്കുകയാണ്. ഇതിലൊരു മാറ്റം ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാന്‍. നോട്ട് അസാധുവാക്കല്‍ വന്നതോടു കൂടി ആളുകള്‍ പണം ചെലവാക്കുന്നത് വളരെ കുറഞ്ഞു. ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന്റെ അളവും കുറഞ്ഞു. പണം ചെലവഴിക്കുന്നത് കുറയുമ്പോള്‍ അത് നമ്മുടെ വളര്‍ച്ചയിലും കുറവുണ്ടാക്കും. ഈ രണ്ടു നീക്കങ്ങളും വളര്‍ച്ച മുരടിപ്പിക്കുന്ന നീക്കങ്ങള്‍ ആയെന്നാണ് എന്റെ അഭിപ്രായം.

പാര്‍ട്ടികളും മറ്റും നടത്താനുള്ള മൂന്ന് കണ്‍വെന്‍ഷന്‍ ഹാള്‍, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ താമസ സൗകര്യം, 250 ഓളം പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണം, വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ വാഹന സൗകര്യങ്ങള്‍ എന്നിവ നക്ഷത്ര ഒരുക്കുന്നുണ്ട്. ഇപ്പോള്‍ കൊപ്പം, പട്ടാമ്പി എന്നിവിടങ്ങളിലാണ് നക്ഷത്രയുടെ പ്രവര്‍ത്തനം. ഭാവിയില്‍ മറ്റ് സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്

ബാറുകളുടെ അടച്ചുപൂട്ടല്‍ നക്ഷത്രയെ ബാധിച്ചിരുന്നോ ?

മറ്റ് ത്രീ സ്റ്റാര്‍ ഹോട്ടലുകളെ ബാധിച്ചതു പോലെതന്നെ സര്‍ക്കാറിന്റെ ഈ സമീപനം ഞങ്ങളെയും വളരെ മോശമായി ബാധിച്ചു. ആ നീക്കത്തെ പൂര്‍ണമായും എതിര്‍ക്കുന്ന പൗരനാണ് ഞാന്‍. വര്‍ധിച്ചു വരുന്ന മദ്യാസക്തി കുറയ്ക്കാന്‍ മദ്യ നിരോധനം ഒരു മാര്‍ഗമല്ല. മറിച്ച് ശാസ്ത്രീയമായുള്ള നടപടികളാണ് സര്‍ക്കാര്‍ കൈക്കൊള്ളേണ്ടത്. മദ്യ നിരോധനം നടപ്പാക്കിയിട്ടുള്ള ഇടങ്ങളിലൊക്കെയും മറ്റ് മദ്യ ശൃംഖലകളും മാഫിയകളും ഉടലെടുക്കുകയാണുണ്ടായത്. അമേരിക്ക അടക്കമുള്ള സ്ഥലങ്ങളില്‍ ഇത് പരീക്ഷിച്ച് പരാജയപ്പെട്ടതാണ്. മദ്യപാനം ഒരു ഭക്ഷണ രീതിയാണ് എന്നാല്‍ ഭക്ഷണവുമല്ല. മദ്യാസക്തി ഒരു രോഗമാണ്, അതിനു നിരോധനമല്ല മറിച്ച് ചികില്‍സയാണ് വേണ്ടത്.

നക്ഷത്ര ഒരുക്കിയിരിക്കുന്ന വിവിധ സൗകര്യങ്ങള്‍ ? ബ്രാഞ്ചുകള്‍ ?

പാര്‍ട്ടികളും മറ്റും നടത്താനുള്ള മൂന്ന് കണ്‍വെന്‍ഷന്‍ ഹാള്‍, എല്ലാവിധ സൗകര്യങ്ങളോടും കൂടിയ താമസ സൗകര്യം, 250 ഓളം പേര്‍ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാനുള്ള സജ്ജീകരണം, വിനോദ സഞ്ചാരികള്‍ക്ക് ആവശ്യമായ വാഹന സൗകര്യങ്ങള്‍ എന്നിവ നക്ഷത്ര ഒരുക്കുന്നുണ്ട്. ഇപ്പോള്‍ കൊപ്പം, പട്ടാമ്പി എന്നിവിടങ്ങളിലാണ് നക്ഷത്രയുടെ പ്രവര്‍ത്തനം. ഭാവിയില്‍ മറ്റ് സ്ഥലങ്ങളിലേക്കു വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

Comments

comments