Archive

Back to homepage
Business & Economy

ഡിഎച്ച്എഫ്എല്ലിന്റെ അറ്റാദായം വര്‍ധിച്ചു

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ ഇന്ത്യയിലെ മുന്‍നിര ഭവന വായ്പാ കമ്പനികളിലൊന്നായ ഡിഎച്ച്എഫ്എല്ലിന്റെ അറ്റാദായം വര്‍ധിച്ചതായി കണക്കുകള്‍. സെപ്റ്റംബര്‍ 30 ന് അവസാനിച്ച ത്രൈമാസത്തില്‍ കമ്പനിയുടെ അറ്റാദായം 26.1 ശതമാനം ഉയര്‍ന്ന് 293.3 കോടി രൂപയിലെത്തി. കഴിഞ്ഞ വര്‍ഷം

More

പത്ത് ലക്ഷം പ്രവാസികളെ ലക്ഷ്യമിട്ട് കെഎസ്എഫ്ഇ

കോഴിക്കോട്: കേരള സ്‌റ്റേറ്റ് ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസെസ്(കെഎസ്എഫ്ഇ) കമ്പനിയുടെ പുതിയ പ്രവാസി ചിട്ടിക്കായി പത്ത് ലക്ഷം എന്‍ആര്‍ഐ ഇടപാടുകാരെയാണ് ലക്ഷ്യം വെക്കുന്നതായി ധനമന്ത്രി തോമസ് ഐസക്. ഇതിലൂടെ മൂന്നു വര്‍ഷത്തിനുള്ളില്‍ 24,000 കോടി രൂപ സമാഹരിക്കാനാണ് പദ്ധതി. ഇതില്‍ നിന്ന് ഒരു വലിയ

World

മുഗാംബെ ഡബ്ല്യുഎച്ച്ഒ അംബാസഡര്‍

പകര്‍ച്ചവ്യാധികളല്ലാത്ത അസുഖങ്ങളെ ചെറുക്കുന്നതിനുള്ള പദ്ധതികളുടെ ഗുഡ് വില്‍ അംബാസിഡറായി സ്വിംബാബ്‌വേ പ്രസിഡന്റ് റോബര്‍ട്ട് മുഗാംബെയെ ലോകാരോഗ്യ സംഘടന തെരഞ്ഞെടുത്തു. പൊതുജനാരോഗ്യ രംഗത്ത് സിംബാബ്‌വേയില്‍ നടപ്പാക്കിയ പരിപാടികളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

World

ക്ലാസ്മുറിയിലെ സ്മാര്‍ട്ട്‌ഫോണ്‍

ക്ലാസ്മുറികളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അനുവദിക്കുന്നത് പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള വിദ്യാര്‍ത്ഥികളുടെ ശേഷിയെ ദോഷകരമായി ബാധിക്കുന്നുവെന്ന് പഠന ഫലം. ദക്ഷിണാഫ്രിക്കയില്‍ സ്റ്റെലന്‍ബോഷ് സര്‍വകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തിയത്. ഡിജിറ്റലായ പഠന മാര്‍ഗങ്ങളുടെ ഭാഗമായി ക്ലാസുകളില്‍ സ്മാര്‍ട്ട്‌ഫോണുകള്‍ അനുവദിക്കുന്നത് വര്‍ധിച്ചിട്ടുണ്ടെന്നും പഠനം.

Slider

മദ്യത്തിനെതിരേ പൂജാ ഭട്ട്

മദ്യപാനം നിര്‍ത്തുന്നതിനായി താന്‍ നടത്തിയ പോരാട്ടങ്ങള്‍ വ്യക്തമാക്കുന്ന പുസ്തകം ബോളിവുഡ് താരം പൂജ ഭട്ട് പുറത്തിറക്കുന്നു. പൂജയ്‌ക്കൊപ്പം പത്ര പ്രവര്‍ത്തകനായ റോഷ്മിള ഭട്ടാചാര്യയും രചനയില്‍ പങ്കുവഹിക്കും. പെന്‍ഗ്വിന്‍ ഇന്ത്യയാണ് പ്രസാധകര്‍. 10 മാസം മുമ്പാണ് പൂജാ ഭട്ട് മദ്യപാനത്തില്‍ നിന്ന് മുക്തി

Tech

ഗ്രൂപ്പ് കോളുമായി വാട്ട്‌സാപ്പ്

വാട്ട്‌സാപ്പിന്റെ പുതിയ അപ്‌ഡേഷന്റെ ഭാഗമായി ഗ്രൂപ്പ് വോയ്‌സ് കോള്‍ ഫീച്ചറും ഉണ്ടാകുമെന്ന് ഉറപ്പിച്ചു. ബീറ്റ വേര്‍ഷനില്‍ ഉള്‍പ്പെടുത്തിയതായി പ്രമുഖ ടെക്‌നോളജി വെബ്‌സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വാട്ട്‌സാപ്പ് ഉടമകളുടെ തന്നെ ഉടമസ്ഥതയിലുള്ള മെസഞ്ചറില്‍ നേരത്തേ തന്നെ സമാനമായ ഫീച്ചര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

More

ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഏകീകൃത പ്രതിമാസ ഇന്‍വോയ്‌സുകള്‍ അനുവദിച്ചു

ന്യൂഡെല്‍ഹി: ബാങ്കുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും ഇന്‍വോയ്‌സുകള്‍ സമര്‍പ്പിക്കുന്നതിനുള്ള വ്യവസ്ഥയില്‍ ജിഎസ്ടി കൗണ്‍സില്‍ മാറ്റം വരുത്തി. ഏകീകൃത പ്രതിമാസ ഇന്‍വോയ്‌സുകള്‍ അനുവദിക്കുന്നതിനുള്ള വ്യവസ്ഥയ്ക്കാണ് ജിഎസ്ടി കൗണ്‍സില്‍ അംഗീകാരം നല്‍കിയത്. ബാങ്കുകള്‍ വന്‍തോതില്‍ ഇന്‍വോയ്‌സുകള്‍ അപ്‌ലോഡ് ചെയ്തതിനെ തുടര്‍ന്ന് ജിഎസ്ടി നെറ്റ്‌വര്‍ക്കി (ജിഎസ്ടിഎന്‍) കഴിഞ്ഞമാസം

Business & Economy

സ്വര്‍ണ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 15% ഇടിവ്

ന്യൂഡെല്‍ഹി: ധന്‍തേരാസ്, ദീപാവലി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ സ്വര്‍ണ ഡിമാന്റില്‍ ഉയര്‍ച്ച. ആവശ്യകത ഉയര്‍ന്നെങ്കിലും വില വര്‍ധനവ് ഈ വര്‍ഷത്തെ ഉല്‍സവ സീസണിലെ സ്വര്‍ണ വില്‍പ്പനയില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് ചെറിയ ക്ഷീണമുണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്. ഉത്സകാലത്തിന് ശേഷം വരുന്ന വിവാഹ സീസണിലാണ്

Business & Economy

ഇന്ത്യക്കാരില്‍ ബ്രാന്‍ഡ് അവബോധം വര്‍ധിച്ചു

മുംബൈ: ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കിടയില്‍ ബ്രാന്‍ഡ് അവബോധത്തില്‍ വര്‍ധന ഉണ്ടാകുന്നതായി നിരീക്ഷണം. ന്യൂയോര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ആഗോള ടെലികമ്മ്യൂണിക്കേഷന്‍ സംരംഭം കോഹിന്‍ ആന്‍ഡ് വോള്‍ഫിന്റെ ‘ഓതന്റിക് ബ്രാന്‍ഡ് സ്റ്റഡി ഫോര്‍ ഇന്ത്യ-2017’ പഠന റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ബ്രിട്ടീഷ് ബഹുരാഷ്ട്ര കമ്പനിയായ ഡബ്ല്യുപിപി

Business & Economy

ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വഴി വിപണി മേധാവിത്വം നേടിയെന്ന് ആമസോണ്‍ ഇന്ത്യ

ബെംഗളുരു: തങ്ങളുടെ ഏറ്റവും വലിയ ഷോപ്പിംഗ് പരിപാടിയായിരുന്നു ഇക്കഴിഞ്ഞ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവലെന്നും മറ്റ് ഏതൊരു ഇ-കൊമേഴ്‌സ് സൈറ്റിനെയും അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ ഉപയോക്താക്കള്‍ ഇക്കാലയളവില്‍ ഷോപ്പിംഗ് നടത്തിയത് തങ്ങളില്‍ നിന്നാണെന്നും അവകാശപ്പെട്ട് ഓണ്‍ലൈന്‍ റീട്ടെയ്‌ലറായ ആമസോണ്‍ ഇന്ത്യ. ഗ്രേറ്റ് ഇന്ത്യന്‍

Auto

ഇന്ത്യയില്‍ ക്വിഡ് പ്ലാറ്റ്‌ഫോമില്‍ റെനോ പുതിയ എംപിവി അവതരിപ്പിക്കും

ന്യൂ ഡെല്‍ഹി : ഫ്രഞ്ച് വാഹന നിര്‍മ്മാതാക്കളായ റെനോ 2020 ഓടെ ഇന്ത്യന്‍ വിപണിയില്‍ കോംപാക്റ്റ് മള്‍ട്ടി പര്‍പസ് വാഹനം (എംപിവി) അവതരിപ്പിക്കും. നാല് മീറ്ററില്‍ കുറവ് നീളം വരുന്ന ഈ വാഹനം പുറത്തിറക്കുന്ന കാര്യം ഗ്രൂപ്പ് റെനോ ചീഫ് കോംപിറ്റീറ്റിവ്

FK Special Slider

നമുക്ക് വേണ്ടത് ചര്‍ച്ചകളോ ചര്‍ക്കകളോ?

സാര്‍ത്ഥകങ്ങളായ സംവാദങ്ങള്‍ക്ക് ഒരു ജനാധിപത്യ രാജ്യത്തെ ബഹുമുഖ പുരോഗതിയിലേക്ക് നയിക്കുവാനും പ്രബലമായ ഒരു വ്യാവസായിക ഉല്‍പ്പാദന സംസ്‌കാരം വളര്‍ത്തുന്നതിന് വഴിമരുന്നായിത്തീരാനും കഴിയും. അങ്ങനെയെങ്കില്‍ ഏറ്റവും കൂടുതല്‍ സംവാദങ്ങള്‍ നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലാണ്. എന്നിട്ടുമെന്തേ ആഗോള വിപണിയില്‍ ശ്രദ്ധിക്കപ്പെടുന്ന, കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന

Auto

ഇരുചക്ര വാഹനങ്ങളിലെ പില്യണ്‍ റൈഡിംഗ് കര്‍ണാടക നിരോധിക്കും

ബെംഗളൂരു : 100 സിസിയോ അതില്‍ താഴെയോ എന്‍ജിന്‍ ശേഷിയുള്ള ഇരുചക്ര വാഹനങ്ങളിലെ പില്യണ്‍ റൈഡിംഗ് നിരോധിക്കുന്ന കാര്യം കര്‍ണാടക സര്‍ക്കാര്‍ ആലോചിക്കുന്നു. പിന്‍ സീറ്റിലിരുന്ന് യാത്ര ചെയ്യുന്നവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണ് സംസ്ഥാന ഗതാഗത വകുപ്പ് നിരോധനം കൊണ്ടുവരുന്നത്. ഇരുചക്ര വാഹനങ്ങളിലെ

FK Special Slider

ഡെല്‍ഹിയെ പുകമറയിലാക്കുന്നതാര്?

ഡെല്‍ഹിക്കാര്‍ക്ക് ഇത്തവണത്തെ ദീപാവലി പൊലിമ കുറഞ്ഞതായിരുന്നു. ഉല്‍സവ വേളയിലെ കരിമരുന്ന് പ്രയോഗങ്ങള്‍ക്ക് സുപ്രീംകോടതി വിലക്കേര്‍പ്പെടുത്തിയതാണു കാരണം. 2015ല്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നിരോധനമേര്‍പ്പെടുത്തിയത്. അന്തരീക്ഷമലിനീകരണം കുട്ടികളെ രോഗാതുരരാക്കുന്നുവെന്നായിരുന്നു പരാതിയില്‍ പറഞ്ഞിരുന്നത്. ഒരുഘട്ടത്തില്‍ കോടതി നിരോധനം പിന്‍വലിക്കാന്‍ തുനിഞ്ഞെങ്കിലും പരാതിക്കാരന്റെ നീതിക്കായുള്ള രോദനം

FK Special Slider

ആല്‍ഫ ഗോ സീറോ സ്വയം പഠിക്കും ഈ കമ്പ്യൂട്ടര്‍ പ്രോഗ്രാം

സ്വയം പഠിക്കാന്‍ കഴിവുള്ള ഒരു കമ്പ്യൂട്ടര്‍ പ്രോഗ്രാം വികസിപ്പിച്ചെടുത്തിരിക്കുകയാണു ഗൂഗിള്‍. കമ്പനിയുടെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എഐ) വിഭാഗമായ ഡീപ് മൈന്‍ഡാണ് ആല്‍ഫ ഗോ സീറോ എന്ന സ്വയം പഠിക്കാന്‍ കഴിവുള്ള കമ്പ്യൂട്ടര്‍ പ്രോഗ്രാമുമായി രംഗത്തുവന്നിരിക്കുന്നത്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ അടിസ്ഥാനമായതാണ് ഈ പ്രോഗ്രാം.

FK Special

വമ്പന്‍ ഓഫറുകളുമായി ബ്ലാക്ക് ഫ്രൈഡേ എത്തുന്നു

യുഎസില്‍ സ്മാര്‍ട്ട് ഡിവൈസുകള്‍ മുതല്‍ ഷൂസുകള്‍ വരെ, വമ്പന്‍ വിലക്കുറവില്‍ ലഭ്യമാകുന്ന ബ്ലാക്ക് ഫ്രൈഡേ എന്ന ദിനം ഇപ്രാവിശ്യം നവംബര്‍ 24ന്. ദീപാവലിക്ക് ഇന്ത്യയില്‍ ഓഫര്‍ നല്‍കുന്നതിനു സമാനമാണ് യുഎസില്‍ ഈ ദിനം. പരമ്പരാഗതമായി ക്രിസ്തുമസ് ഷോപ്പിങ് സീസനു തുടക്കം കുറിയ്ക്കുന്ന

FK Special

പേഴ്‌സണല്‍ മുങ്ങിക്കപ്പല്‍ ഇനി സ്വന്തമാക്കാം

26 കോടി രൂപയുണ്ടെങ്കില്‍ ഇനി ആര്‍ക്കും മുങ്ങിക്കപ്പല്‍ സ്വന്തമാക്കാം. ബ്രിട്ടീഷ് ഓട്ടോമൊബീല്‍ രംഗത്തെ പ്രമുഖരായ ആസ്റ്റണ്‍ മാര്‍ട്ടിന്റെ ഡിസൈനില്‍ ഫ്‌ളോറിഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മറീന്‍ ടെക്‌നോളജി ഭീമനായ ട്രിട്ടണ്‍ ആയിരിക്കും അന്തര്‍വാഹിനി പുറത്തിറക്കുന്നത്. ഇരുവരും സംയുക്തമായി സഹകരിക്കുന്ന പദ്ധതിയുടെ പേര് പ്രൊജക്റ്റ്

FK Special

ജോലി ചെയ്യാന്‍ താല്‍പര്യമില്ല ഡോഗ് സ്‌ക്വാഡില്‍നിന്നും പിരിച്ചുവിട്ടു

ജോലി ചെയ്യാന്‍ താല്‍പര്യക്കുറവ് ഉണ്ടെങ്കില്‍ പിരിച്ചുവിടുന്നത് നാട്ടുനടപ്പാണ്. ഓവര്‍ സ്മാര്‍ട്ട്‌നെസ് കാണിച്ചാലും ജോലി നഷ്ടപ്പെടുമെന്നതിനു നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്. ഇത് മനുഷ്യരുടെ കാര്യമാണ്. എന്നാല്‍ അമേരിക്കയില്‍ ഈയടുത്ത കാലത്ത് ജോലി ചെയ്യാന്‍ താല്‍പര്യക്കുറവ് കാണിച്ചെന്ന കാരണം ചൂണ്ടിക്കാണിച്ചു യുഎസ് ചാരസംഘടനയായ സിഐഎയുടെ

FK Special

ഉയരം കൂടിയ സൈക്കിളില്‍ ഗിന്നസ് റെക്കോര്‍ഡ് ലക്ഷ്യം

ഒരു സാധാരണ സൈക്കിളിന്റെ വലുപ്പം നമുക്ക് പരിചിതമാണ്. എന്നാല്‍ മനുഷ്യന്റെ ഇരട്ടിയിലധികം ഉയരത്തിലുള്ള സൈക്കിളായാലോ? ഇത്തരത്തിലൊരു സൈക്കിള്‍ നിര്‍മിച്ച് ഗിന്നസ് ബുക്ക് ലക്ഷ്യമിട്ടിരിക്കുകയാണ് ചണ്ഡിഗഢ് സ്വദേശിയായ രാജീവ് കുമാര്‍. ജോണി എന്ന പേരിലാണ് രാജീവ് കുമാര്‍ പ്രദേശ വാസികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. സ്വന്തം