നെമെസിസ് ഇന്റര്‍നാഷണല്‍ പുതിയ ഡയമണ്ട് പോളിഷിംഗ് ഫാക്റ്ററി തുടങ്ങും

നെമെസിസ് ഇന്റര്‍നാഷണല്‍ പുതിയ ഡയമണ്ട് പോളിഷിംഗ് ഫാക്റ്ററി തുടങ്ങും

സോഡിയം ഇപിയുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ടാണ് നെമെസിസ് പുതിയ സംരംഭം തുടങ്ങുന്നത്

ദുബായ്: ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഡയമണ്ട് ട്രേഡിംഗ് കമ്പനിയായ നെമെസിസ് ഇന്റര്‍നാഷണല്‍ പുതിയ ഡയമണ്ട് പോളിഷിംഗ് ഫാക്റ്ററി തുടങ്ങുന്നതായി പ്രഖ്യാപിച്ചു.

അംഗോള കേന്ദ്രമാക്കിയ നാഷണല്‍ ഡയമണ്ട് ട്രേഡിംഗ് കമ്പനിയുമായി ചേര്‍ന്നാണ് നെമെസിസ് പുതിയ സംരംഭം തുടങ്ങുന്നത്. അവരുടെ സോഡിയം ഇപിയുമായി ചേര്‍ന്നാണ് പുതുസംരംഭം.

ഏകദേശം 14 ബില്ല്യണ്‍ ഡോളറിന്റേതാണ് ദുബായിലെ ഡയമണ്ട് ട്രേഡിംഗ് വിപണി.

ദുബായ് മള്‍ട്ടി കമോഡിറ്റീസ് സെന്ററിലാണ് പുതിയ കമ്പനി പ്രവര്‍ത്തിക്കുക. ഉയര്‍ന്ന മൂല്യമുള്ള ഡയമണ്ടുകളായിരിക്കും ഇവിടെ പോളിഷ് ചെയ്യുക. ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ രത്‌ന വ്യാപാര കേന്ദ്രമാണ് ദുബായ്. ഏകദേശം 14 ബില്ല്യണ്‍ ഡോളറിന്റേതാണ് ദുബായിലെ ഡയമണ്ട് ട്രേഡിംഗ് വിപണി.

ദുബായിലെ ഈ വിപണിയുടെ സാധ്യതകള്‍ മനസിലാക്കിയാണ് പുതിയ നീക്കമെന്നും നഗരത്തിന്റെ ജിഡിപി (മൊത്തം ആഭ്യന്തര ഉല്‍പ്പാദനം)യിലേക്ക് വലിയ സംഭാവന ചെയ്യുന്ന മേഖലയാണ് ഇതെന്നും നെമെസിസ് ഇന്റര്‍നാഷണല്‍ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ കൊനെമ എവെനെജെ പറഞ്ഞു. അല്‍മാസ് ഡയമണ്ട് സര്‍വീസസ് ഡിഎംസിസി എന്നായിരിക്കും പുതിയ പോളിഷിംഗ് കേന്ദ്രത്തിന്റെ പേര്. ഏകദേശം രണ്ട് മില്ല്യണ്‍ ഡോളറിലധികം നിക്ഷേപം ഇതുമായി ബന്ധപ്പെട്ട് കമ്പനി നടത്തിയിട്ടുണ്ട്. ഹൈടെക് പോളിഷിംഗ് ഫാക്റ്ററി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനമായിരിക്കും പുതിയ യൂണിറ്റ് കാഴ്ച്ചവെക്കുകയെന്നാണ് കമ്പനിയുടെ അവകാശവാദം.

Comments

comments

Categories: Arabia