എണ്ണയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കൊരു ചാട്ടം!

എണ്ണയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കൊരു ചാട്ടം!

ലോകത്ത് ആദ്യമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് ഒരു മന്ത്രിയെ നിയമിച്ച യുഎഇ നല്‍കുന്ന സന്ദേശമെന്ത്

ദുബായ്: ലോകത്തെ നിയന്ത്രിക്കുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അഥവാ നിര്‍മിത ബുദ്ധി ആയിരിക്കുമെന്നത് യുഎഇക്ക് സംശയമില്ല. ഇനി എണ്ണയും പിടിച്ചിരുന്നിട്ട് കാര്യമില്ലെന്ന തിരിച്ചറിവും അവര്‍ക്കുണ്ടായി. അറബ് ലോകത്തെ പ്രധാന സമ്പദ് വ്യവസ്ഥകളിലൊന്നായ യുഎഇ ലോകത്താദ്യമായി നിര്‍മിത ബുദ്ധിക്ക് ഒരു പ്രത്യേക മന്ത്രിയെ തന്നെ അങ്ങ് നിയമിച്ചും, കഴിഞ്ഞ വ്യാഴാഴ്ച്ച.

എണ്ണയില്‍ നിന്നും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിലേക്കുള്ള ഒരു പരിവര്‍ത്തനമാണ് അവര്‍ ലക്ഷ്യമിടുന്നതെന്നത് തീര്‍ച്ച. ആദ്യമായി റോബോകോപ്പിനെ ഡ്യൂട്ടിക്കായി ഇറക്കിയതും ദുബായ് ആണെന്നത് ശ്രദ്ധേയമാണ്.

സാങ്കേതിക വിദ്യാവിപ്ലവത്തിന്റെ അമരത്തായി യുഎഇ നിയമിച്ചിരിക്കുന്നത് ഒമന്‍ ബിന്‍ സുല്‍ത്താന്‍ അല്‍ ഒലാമയെന്ന 27കാരനെയാണ്. ഈ യുവാവാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ പുതിയ മന്ത്രി. 2117 ല്‍ ചൊവ്വ ഗ്രഹത്തില്‍ വീട് നിര്‍മിക്കുന്നതുള്‍പ്പടെയുള്ള വമ്പന്‍ പദ്ധതികള്‍ക്ക് മേല്‍നോട്ടം വഹിക്കുക ഈ ചുള്ളന്‍ പയ്യനായിരിക്കും.

600,000 ജനങ്ങള്‍ക്ക് അധിവസിക്കാന്‍ സാധിക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു നഗരം ചൊവ്വയില്‍ വികസിപ്പിക്കുകയാണ് യുഇയുടെ പ്രധാന ലക്ഷ്യം. ഇതിന് കരുത്തേകുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാകും. അതാണ് അവരുടെ ഈ ഫ്യൂച്ചറിസ്റ്റിക് തീരുമാനത്തിന് പിന്നിലുള്ള പ്രധാന കാരണം. യുഎഇ പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷേഖ് മൊഹമ്മദ് ബിന്‍ റഷിദ് അല്‍ മക്തൂമിന്റെ ദീര്‍ഘവീക്ഷണത്തില്‍ അധിഷ്ഠിതമായ പദ്ധതികളാണ് ഈ മുന്നേറ്റത്തിന് കാരണം.

2030 ആകുമ്പോഴേക്കും ദുബായ് തെരുവുകളെ നിയന്ത്രിക്കുന്നത് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ റോബോകോപ്പുകളായിരിക്കും. വായുവിലും റോഡിലും നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ വാഹനങ്ങള്‍ മതിയെന്നാണ് ദുബായ് സര്‍്ക്കാരിന്റെ ആഗ്രഹം.

സാങ്കേതികവിപ്ലവത്തോട് വലിയ അഭിനിവേശമുള്ള ഭരണാധികാരിയാണ് അദ്ദേഹം. അതുകൊണ്ടുതന്നെ മാറ്റങ്ങളെ ഉള്‍ക്കൊണ്ട് അത് തന്റെ നാട്ടില്‍ നടപ്പാക്കാന്‍ എന്നും മുന്നില്‍ നിന്നിട്ടുണ്ട് ഈ ഭരണാധികാരി. മറ്റ് അറബ് നഗരങ്ങളില്‍ നിന്ന് വ്യത്യസ്തമായി ദുബായ് നിലനില്‍ക്കുന്നതിനു കാരണവും ഇതുതന്നെ. പരിമിത സ്രോതസ്സുകളാല്‍ മാത്രമുണ്ടായിരുന്ന ദുബായ് പോലുള്ള ഒരു നഗരത്തെ ഇത്തരത്തില്‍ കുതിപ്പുണ്ടാക്കുന്ന ഒരു ഹൈടെക് ഇടമാക്കി മാറ്റിയതില്‍ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്.

യുഎസും ചൈനയും റഷ്യയും ഉള്‍പ്പടെയുള്ള രാജ്യങ്ങളോടാണ് ചൊവ്വ പദ്ധതിയുമായി ദുബായ് മത്സരിക്കുന്നത്. എണ്ണയില്‍ ഇനി ശ്രദ്ധ വെച്ചിട്ട് കാര്യമില്ല, ഭാവിയെ നിയന്ത്രിക്കുന്ന സംരംഭങ്ങളിലാണ് ശ്രദ്ധ വേണ്ടതെന്ന വലിയ കാഴ്ച്ചപ്പാടാണ് യുഎഇക്കും ഷേഖിനുമുള്ളത്. അതുകൊണ്ടു തന്നെ ബഹിരാകാശം ലക്ഷ്യമിട്ടുള്ള ബിസിനസിലാണ് അവര്‍ ഇപ്പോള്‍ കൂടുതലായി നിക്ഷേപിക്കുന്നത്. ഇതിനായി ഇപ്പോള്‍ തന്നെ 5 ബില്ല്യണ്‍ ഡോളറിലധികം നിക്ഷേപമാണ് നടത്തിയിരിക്കുന്നത്. ഇലോണ്‍ മസ്‌ക് ഉള്‍പ്പടെയുള്ള സ്‌പേസ് മാന്ത്രികന്‍മാരുടെ സഹായം ലഭ്യമാക്കാനും യുഎഇ ശ്രമിക്കുന്നുണ്ട്.

പൈലറ്റില്ലാതെ പറക്കുന്ന ടാക്‌സികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) ലൈസന്‍സ് ഏജന്‍സി സിഇഒയും സ്മാര്‍ട്ട് വെഹ്ക്കിള്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ അഹ്മെദ് ബഹ്‌റോസ്യന്‍ നേരത്തെ പറഞ്ഞിരുന്നു

നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായി നഗരത്തെ അടിമുടി മാറ്റാനാണ് സര്‍ക്കാരിന്റെ പദ്ധതി. പറക്കും കാറുകളും ഡ്രൈവറില്ലാ കാറുകളുമെല്ലാമായി ദുബായ് നഗരം ഏറ്റവും സ്മാര്‍ട്ട് ആകണമെന്നാണ് ഷേഖ് മൊഹമ്മദ് ചിന്തിക്കുന്നത്. ഓരോ ദിവസവും ഇതുമായി ബന്ധപ്പെട്ട പുരോഗതി അവര്‍ പുറത്തുവിടുകയും ചെയ്യുന്നുണ്ട്.

യുഎഇയിലെ പുതിയ സര്‍ക്കാര്‍ പുതിയ എമിറേറ്റി സമൂഹത്തിനുവേണ്ടിയുള്ളതാണ്. അറിവാണ് അതിന്റെ ആധാരം. ശാസ്ത്രവും ഗവേഷണവും മുഖ്യ അജണ്ടയാകും. അതിന് പൂര്‍ണ പിന്തുണയും നല്‍കും-ഷേഖ് മൊഹമ്മദ് പറഞ്ഞു.

നിര്‍മിത ബുദ്ധിയെ സ്വീകരിക്കുന്നതിന് ഏറ്റവും തയാറെടുപ്പുകള്‍ നടത്തിയ രാജ്യമായി യുഎഇയെ മാറ്റണമെന്നാണ് ഷേഖ് മൊഹമ്മദിന്റെ ആഗ്രഹം. അദ്ദേഹം അത് പല തവണ വ്യക്തമാക്കിയിട്ടുമുണ്ട്.

2030 ആകുമ്പോഴേക്കും ദുബായ് തെരുവുകളെ നിയന്ത്രിക്കുന്നത് നിര്‍മിത ബുദ്ധിയില്‍ അധിഷ്ഠിതമായ റോബോകോപ്പുകളായിരിക്കും. വായുവിലും റോഡിലും നിര്‍മിത ബുദ്ധിയിലധിഷ്ഠിതമായ വാഹനങ്ങള്‍ മതിയെന്നാണ് ദുബായ് സര്‍ക്കാരിന്റെ ആഗ്രഹം. ദുബായുടെ ആകാശത്തിലൂടെ പറക്കും കാറുകളുടെ യാത്ര ആരംഭിക്കാന്‍ ഇനി അധികം കാലതാമസമുണ്ടാകില്ലെന്നാണ് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി (ആര്‍ടിഎ) ആവര്‍ത്തിച്ച് വ്യക്തമാക്കുന്നത്. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യുബര്‍ ടെക്‌നോളജിയും പറക്കും കാറുകള്‍ പുറത്തിറക്കാന്‍ തയാറായി രംഗത്തുവന്നിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആളില്ലാ പറക്കും കാറുകള്‍ക്ക് പറന്നു പൊങ്ങുന്നതിനും ലാന്‍ഡ് ചെയ്യുന്നതിനും പറ്റിയ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടികളും പുരോഗമിച്ചുവരികയാണ്. ദുബായുടെ റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ചൈനീസ് കമ്പനിയായ ഇഹാന്‍ങ്ങും ചേര്‍ന്നാണ് ആളില്ലാ പറക്കും വാഹനം പുറത്തിറക്കുന്ന പദ്ധതിക്ക് തുടക്കം കുറിച്ചത്.

പൈലറ്റില്ലാതെ പറക്കുന്ന ടാക്‌സികള്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് റോഡ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ (ആര്‍ടിഎ) ലൈസന്‍സ് ഏജന്‍സി സിഇഒയും സ്മാര്‍ട്ട് വെഹ്ക്കിള്‍ കമ്മിറ്റിയുടെ ചെയര്‍മാനുമായ അഹ്മെദ് ബഹ്‌റോസ്യന്‍ നേരത്തെ പറഞ്ഞിരുന്നു.

600,000 ജനങ്ങള്‍ക്ക് അധിവസിക്കാന്‍ സാധിക്കുന്ന എല്ലാ സൗകര്യങ്ങളുമുള്ള ഒരു നഗരം ചൊവ്വയില്‍ വികസിപ്പിക്കുകയാണ് യുഇയുടെ പ്രധാന ലക്ഷ്യം. ഇതിന് കരുത്തേകുക ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സാകും. അതാണ് അവരുടെ ഈ ഫ്യൂച്ചറിസ്റ്റിക് തീരുമാനത്തിന് പിന്നിലുള്ള പ്രധാന കാരണം

ഓട്ടോണമസ് വാഹനങ്ങളുടെ നിര്‍മാതാക്കളായ ജര്‍മന്‍ കമ്പനി വൊലോകോപറുമായി ആര്‍ടിഎ പങ്കാളിത്തക്കരാര്‍ ഒപ്പുവച്ചിട്ടുമുണ്ട്. 2017ന്റെ അവസാന പാദത്തോടെ എയര്‍ ടാക്‌സി പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് ഇവര്‍.

2030 ആകുമ്പോഴേക്കും നഗരത്തിന്റെ ഗതാഗത മേഖലയെ അടിമുടി പരിഷ്‌കരിക്കുകയാണ് ലക്ഷ്യം. 25 ശതമാനം ഓട്ടോണമസ് സംവിധാനങ്ങളിലേക്ക് അതോടെ മേഖല മാറും. സ്വയം പ്രവര്‍ത്തിക്കുന്ന ഗതാഗത സംവിധാനത്തിലൂടെ നഗരത്തിന്റെ സാമ്പത്തിക വരുമാനം വര്‍ധിക്കുമെന്നും ഇതിലൂടെ പ്രതിവര്‍ഷം 5.99 ബില്യണ്‍ ഡോളര്‍ ലാഭമുണ്ടാക്കാന്‍ കഴിയുമെന്നുമാണ് ഗവണ്‍മെന്റ് പ്രതീക്ഷിക്കുന്നത്.

പറക്കും ടാക്‌സിക്ക് വളരെ അധികം പ്രാധാന്യം ദുബായ് നല്‍കുന്നുണ്ടെന്നും സമീപഭാവിയില്‍ തന്നെ ഇതില്‍ യാത്ര ആരംഭിക്കാന്‍ സാധിക്കുമെന്നും അഹ്മെദ് ബഹ്‌റോസ്യന്‍ പറഞ്ഞു. എയര്‍ ടാക്‌സി സര്‍വീസ് അടുത്ത അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ പ്രവര്‍ത്തനം ആരംഭിക്കും. സാങ്കേതിക വിദ്യയെ അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന നഗരമായി മാറുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

മൊബീല്‍ ഫോണ്‍ ഉപയോഗിച്ച് ഓട്ടോണമസ് എയര്‍ ടാക്‌സികള്‍ ബുക്ക് ചെയ്യുന്നത് യാഥാര്‍ഥ്യമാക്കുമെന്നും ബഹ്‌റോസ്യന്‍ കൂട്ടിച്ചേര്‍ക്കുന്നു. ഈ വര്‍ഷം ആദ്യം ആര്‍ടിഎ എയര്‍ ടാക്‌സി പരീക്ഷണ പറക്കല്‍ നടത്തിയിരുന്നു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന് പുതിയ മന്ത്രി എത്തിയത് ഈ പ്രവര്‍ത്തനങ്ങളെല്ലാം ത്വരിതപ്പെടുത്തും. ഇനി വരാനിരിക്കുന്നത് സ്മാര്‍ട്ട് ദുബായ് നിയന്ത്രിക്കുന്ന നാളുകളായിരിക്കും.

Comments

comments

Categories: Arabia