സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിവിഎ 6.3% വളരും: നോമുറ

സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ ജിവിഎ 6.3% വളരും: നോമുറ

ന്യൂഡെല്‍ഹി: ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഇന്ത്യയുടെ മൊത്ത മൂല്യ വളര്‍ച്ച (ജിവിഎ) 6.3 ശതമാനത്തിലെത്തുമെന്ന് നോമുറ റിപ്പോര്‍ട്ട്. മൂന്നാം പാദത്തില്‍ ഉപഭോഗ, നിക്ഷേപ സൂചകങ്ങള്‍ മെച്ചപ്പെട്ടതിനാല്‍ സമ്പദ്‌വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്നും നോമുറ സൂചിപ്പിക്കുന്നു.
രണ്ടാം പാദത്തിലെ 5.6 ശതമാനത്തിനെ അപേക്ഷിച്ച് മൂന്നാം പാദത്തില്‍ ജിവിഎ വാര്‍ഷികാടിസ്ഥാനത്തില്‍ 6.3 ശതമാനം വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. മൂന്നാംപാദത്തില്‍ 6.4 ശതമാനം വളര്‍ച്ചയാണ് ആര്‍ബിഐ പ്രതീക്ഷിക്കുന്നത്.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ ഉപഭോഗം സംബന്ധിച്ച സൂചകങ്ങള്‍ കൂടുതല്‍ മെച്ചപ്പെട്ടു. ഇക്കാലയളവില്‍ ഗ്രാമീണ ഉപഭോഗ സൂചികയില്‍ ട്രാക്റ്റര്‍, ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പനയില്‍ വര്‍ധനവുണ്ടായി. കൂടാതെ പാസഞ്ചര്‍ വാഹന വില്‍പ്പന, കണ്‍സ്യൂമര്‍ ക്രെഡിറ്റ് തുടങ്ങിയ നഗര ഉപഭോഗ സൂചികകകളും മെച്ചപ്പെട്ടു.
സാമ്പത്തിക തടസങ്ങള്‍ മൂലം സര്‍ക്കാര്‍ ചെലവിടല്‍ വെട്ടിക്കുറയ്ക്കുന്നതിനാല്‍ ഈ സാമ്പത്തിക വര്‍ഷം 6.4 ശതമാനം ജിവിഎ വളര്‍ച്ചയാണ് നോമുറ പ്രതീക്ഷിക്കുന്നത്. 6.7 ശതമാനം ജിവിഎ വളര്‍ച്ചയാണ് ആര്‍ബിഐ കണക്കാക്കിയിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories