നമുക്ക് വേണ്ടത് ചര്‍ച്ചകളോ ചര്‍ക്കകളോ?

നമുക്ക് വേണ്ടത് ചര്‍ച്ചകളോ ചര്‍ക്കകളോ?

2022ഓടെ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാന്‍ പോവുകയാണ്. നാം എവിടെ എത്തി നില്‍ക്കുന്നുവെന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. നമുക്ക് ചര്‍ച്ചകള്‍ മാത്രം മതിയോ? ചര്‍ക്കകള്‍ വേണ്ടേ?

സാര്‍ത്ഥകങ്ങളായ സംവാദങ്ങള്‍ക്ക് ഒരു ജനാധിപത്യ രാജ്യത്തെ ബഹുമുഖ പുരോഗതിയിലേക്ക് നയിക്കുവാനും പ്രബലമായ ഒരു വ്യാവസായിക ഉല്‍പ്പാദന സംസ്‌കാരം വളര്‍ത്തുന്നതിന് വഴിമരുന്നായിത്തീരാനും കഴിയും. അങ്ങനെയെങ്കില്‍ ഏറ്റവും കൂടുതല്‍ സംവാദങ്ങള്‍ നടക്കുന്നത് നമ്മുടെ കൊച്ചു കേരളത്തിലാണ്. എന്നിട്ടുമെന്തേ ആഗോള വിപണിയില്‍ ശ്രദ്ധിക്കപ്പെടുന്ന, കേരളത്തില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്ന ഒരു ബ്രാന്‍ഡ് നമുക്കില്ലാതെ പോയത്? ദേശീയവും അന്തര്‍ദേശീയവുമായ ബ്രാന്‍ഡുകളെ കുറിച്ച് കഴിഞ്ഞ ആഴ്ചകളില്‍ ബ്രാന്‍ഡ് സ്‌കാനില്‍ പ്രതിപാദിച്ചിരുന്നു. കേരളത്തില്‍ നിര്‍മിക്കപ്പെടുന്ന ദേശീയ ശ്രദ്ധയാകര്‍ഷിച്ച ഒരു ബ്രാന്‍ഡിനെ കുറിച്ച് കൂടി എഴുതണമെന്നുള്ള ആഗ്രഹമാണ് ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിച്ചത്. ആ ചിന്ത വളര്‍ന്നു വന്നു നിന്നത് ഒരു വലിയ ശൂന്യതയിലായിരുന്നു. കേരളത്തിന്റെ ഉല്‍പ്പാദന സംസ്‌കാരത്തിന്റെ ദുര്‍ബലമായ ചിത്രമാണ് നമ്മുടെ മുന്നില്‍ ഇന്നുള്ളത്.

2022ഓടെ നമ്മുടെ രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വര്‍ഷം ആഘോഷിക്കാന്‍ പോവുകയാണ്. നാം എവിടെ എത്തി നില്‍ക്കുന്നുവെന്ന് അന്വേഷിക്കുന്നത് കൗതുകകരമായിരിക്കും. നമുക്ക് ചര്‍ച്ചകള്‍ മാത്രം മതിയോ? ചര്‍ക്കകള്‍ വേണ്ടേ? മഹാത്മാവിന്റെ ചര്‍ക്ക ഇന്ത്യന്‍ ജനതയ്ക്ക് ഉല്‍പ്പാദന സംസ്‌കാരത്തിന്റെ പുണ്യപ്രതീകമാണ്. ആ ചര്‍ക്ക നാം എവിടെയോ ഉപേക്ഷിച്ചിരിക്കുന്നു. ചര്‍ക്കയില്‍ നിന്ന് ചര്‍ച്ചകളിലേക്ക് കേരളീയര്‍ കളം മാറ്റിച്ചവിട്ടി. നാമൊക്കെ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണ്. നൂറ് ശതമാനം സാക്ഷരതയുള്ളവരാണെന്ന് വീമ്പടിക്കുന്നു. എന്നിട്ട് മറ്റു സംസ്ഥാനങ്ങളെ പരിഹസിച്ചുകൊണ്ട്, ദേശീയധാരയ്ക്കു നേരെ മുഖം തിരിച്ച് സ്വയം ചെറുതാകുന്നു. കേരളത്തിലെ 59 ശതമാനത്തോളം വരുന്ന വിദ്യാസമ്പന്നരായ യുവത്വത്തിനോട്, നാളത്തെ തലമുറയോട് മാറി വരുന്ന ഭരണകൂടങ്ങള്‍ കാണിച്ച വഞ്ചനകള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന വിശേഷണത്തെ ഒരു കോമാളി വാചകമാക്കി ആഗോളതലത്തില്‍ അധപ്പതിപ്പിച്ചു.

അഴിമതി, അക്രമം, അധമവാദങ്ങള്‍, മതതീവ്രവാദം എന്നിവയെല്ലാം നമ്മുടെ സമൂഹത്തെയാകെ താളം തെറ്റിച്ചു. രാഷ്ട്രം എന്നത് ഒരു ആശയമാണ്. രാഷ്ട്രീയം ആ ആശയത്തെ കുറിച്ചുള്ള ജനങ്ങളുടെ സ്വപ്‌നങ്ങളും. 1947ലാണ് ഭാരതം ഉണ്ടായതെന്ന് വിശ്വസിച്ച് ഇതുവരെ ഭരണം നടത്തിയ കുടുംബവാഴ്ചക്കാരുടെ കറുത്ത അധ്യായങ്ങള്‍ മാറ്റപ്പെട്ടത് അനിവാര്യമായ സത്യമായി ജനം തിരിച്ചറിഞ്ഞിരിക്കുന്നു. ഈ അവസരത്തില്‍ ഭാരത സംസ്‌കാരമെന്ന മഹാസാഗരത്തിലെ ഒരു കുടന്ന ജലമെടുത്ത്, അതിനൊരു സംഘടിത ചട്ടക്കൂടു സൃഷ്ടിച്ച് ഭാരതീയ സാഗരത്തെ നോക്കി നിന്നെക്കാള്‍ മഹത്തരം എന്റെ ജലം എന്ന് വെല്ലുവിളിക്കുന്നവരുടെ അധമജല്‍പ്പനങ്ങളെ നമുക്ക് വെറുതെ വിടാം. പകരം ഒരു പുതിയ ഉല്‍പ്പാദന സംസ്‌കാരം വളര്‍ത്തിയെടുക്കാന്‍ പറ്റിയ സാഹചര്യം ഇപ്പോള്‍ കേരളത്തില്‍ ഉരുത്തിരിഞ്ഞു വന്നിട്ടുണ്ട്. അതിനെ നമുക്ക് വരവേല്‍ക്കാം.

ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികള്‍ നമുക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഡിജിറ്റല്‍ ഇന്ത്യയിലൂടെ ആഗോള വിപണിയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന സോഫ്റ്റ്‌വെയര്‍ ബ്രാന്‍ഡുകള്‍ നമ്മുടെ യുവതീയുവാക്കള്‍ക്ക് ഇവിടെ നിര്‍മിച്ചെടുക്കാന്‍ സാധിക്കും

അതിനു മുന്‍പ് നമ്മുടെ സംസ്ഥാനത്തിന്റെ നിലവിലെ പശ്ചാത്തലത്തെ കുറിച്ച് മനസിലാക്കേണ്ടതുണ്ട്. എന്താണ് കേരളത്തിന്റെ വരുമാനം? അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന ഒരു ബ്രാന്‍ഡിനു പോലും ജന്മം നല്‍കാന്‍ സാധിക്കാത്ത കേരളത്തില്‍ എങ്ങനെ വിപണിയില്‍ കോടികള്‍ കുമിഞ്ഞു കവിയുന്നു? മദ്യം, ലോട്ടറി, പ്രവാസികള്‍ അയയ്ക്കുന്ന പണം എന്നിവ ചേര്‍ന്നാണ് കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെ താങ്ങിനിര്‍ത്തുന്നത്. ജനങ്ങള്‍ വളര്‍ത്തിയ സമ്പദ് വ്യവസ്ഥയിലൂടെയാണ് കേരളം മുന്നോട്ട് പോകുന്നത്. അതേസമയം കേരളത്തിന് സ്വന്തമായുണ്ടായിരുന്ന നിരവധി കാര്യങ്ങളുണ്ട്. കശുവണ്ടി, സുഗന്ധ വ്യഞ്ജനങ്ങള്‍, ധാതുക്കള്‍, നാളികേരം എന്നിവയെല്ലാം കേരളത്തിന്റെ സുവര്‍ണ സമ്പത്താണ്. പക്ഷേ, ഈ സമ്പത്തില്‍ നിന്ന് ഒരു ഉല്‍പ്പന്നം നിര്‍മിച്ച് ആഗോള-ദേശീയ വിപണികളില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ അല്ലെങ്കില്‍ ഒരു ബ്രാന്‍ഡ് സൃഷ്ടിക്കാന്‍ നമുക്കായിട്ടില്ല.

ഡിജിറ്റല്‍ ഇന്ത്യ, സ്റ്റാര്‍ട്ടപ്പ് ഇന്ത്യ, സ്റ്റാന്‍ഡപ്പ് ഇന്ത്യ, സ്വച്ഛ് ഭാരത് തുടങ്ങിയ പദ്ധതികള്‍ നമുക്ക് ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുമെന്നാണ് വിശ്വാസം. ഡിജിറ്റല്‍ ഇന്ത്യയിലൂടെ ആഗോള വിപണിയില്‍ തന്നെ ശ്രദ്ധിക്കപ്പെടുന്ന സോഫ്റ്റ്‌വെയര്‍ ബ്രാന്‍ഡുകള്‍ നമ്മുടെ യുവതീയുവാക്കള്‍ക്ക് ഇവിടെ നിര്‍മിച്ചെടുക്കാന്‍ സാധിക്കും. സ്റ്റാര്‍ട്ടപ്പ് ഇന്ത്യയിലൂടെ അതിലും വലിയ ഉല്‍പ്പന്നങ്ങള്‍ സാങ്കേതിക ത്തികവോടെയും ഫലപ്രദമായ മാര്‍ക്കറ്റിംഗിലൂടെയും നമുക്ക് സൃഷ്ടിക്കാന്‍ കഴിയും. സ്റ്റാന്‍ഡപ്പ് ഇന്ത്യയിലൂടെ ഒരു സ്ഥിരതാ മനോഭാവം നല്‍കാന്‍ നമുക്ക് സാധിക്കും. അതുകൊണ്ട് നാം ഇപ്പോഴുള്ള ഈ അനുകൂല സാഹചര്യങ്ങള്‍ പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്. അങ്ങനെയെങ്കില്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നമ്മള്‍ ചെയ്ത പാതകങ്ങള്‍ക്ക് ഒരു പരിഹാരമായിത്തീരാന്‍ ഈ പുതിയ കാല്‍വയ്പ്പിലൂടെ നമുക്ക് സാധിക്കും. അതിനു വേണ്ടത് ദേശീയധാരയ്ക്കനുസൃതമായി പ്രവര്‍ത്തിക്കുന്ന ഇച്ഛാശക്തിയുള്ള, സുശക്തമായ ഭരണകൂടങ്ങളാണ്. അതേറ്റെടുക്കാന്‍ ഇന്നത്തെ സര്‍ക്കാരിനു കഴിഞ്ഞാല്‍ അത് വലിയൊരു ഉല്‍പ്പാദന സംസ്‌കാരത്തിന്റെ നാന്ദിയായിരിക്കും. അല്ലെങ്കില്‍ മാറ്റങ്ങള്‍ക്ക് കളമെഴുതാന്‍ ജനങ്ങള്‍ മാറിച്ചിന്തിക്കേണ്ട കാലം അടുത്തുവെന്ന് നമുക്ക് അനുമാനിക്കേണ്ടിവരും.

അഴിമതി, അക്രമം, അധമവാദങ്ങള്‍, മതതീവ്രവാദം എന്നിവയെല്ലാം നമ്മുടെ സമൂഹത്തെയാകെ താളം തെറ്റിച്ചു. രാഷ്ട്രം എന്നത് ഒരു ആശയമാണ്. രാഷ്ട്രീയം ആ ആശയത്തെ കുറിച്ചുള്ള ജനങ്ങളുടെ സ്വപ്‌നങ്ങളും. 1947ലാണ് ഭാരതം ഉണ്ടായതെന്ന് വിശ്വസിച്ച് ഇതുവരെ ഭരണം നടത്തിയ കുടുംബവാഴ്ചക്കാരുടെ കറുത്ത അധ്യായങ്ങള്‍ മാറ്റപ്പെട്ടത് അനിവാര്യമായ സത്യമായി ജനം തിരിച്ചറിഞ്ഞിരിക്കുന്നു

ചര്‍ക്കകളുടെ ആ സംസ്‌കാരമാണ് നാം കേരളീയര്‍ക്ക് വേണ്ടത്. അസംബന്ധ മാധ്യമപ്രവര്‍ത്തകരുടെ ചര്‍ച്ചാ മഹോല്‍സവങ്ങളില്‍ കുടുങ്ങിക്കിടന്ന് നമ്മുടെ വിലപ്പെട്ട സമയം നശിപ്പിച്ചു കളയുന്ന ഒരു കാലമാണിത്. നാമെന്തു ചിന്തിക്കണം എന്നുവരെ മാധ്യമങ്ങള്‍ നിശ്ചയിക്കുന്ന കാലം. നാം കേരളീയര്‍ രാഷ്ട്രീയ പ്രബുദ്ധതയുള്ളവരാണെന്ന് പരക്കെ വിളിച്ചു പറയാറുണ്ട്. സത്യത്തില്‍ ഈ പ്രബുദ്ധതയെന്നാല്‍ രാഷ്ട്രീയ പ്രക്ഷുബ്ദതയാണെന്ന് പറയാനാണ് താല്‍പര്യപ്പെടുന്നത്. രാഷ്ട്രീയ പ്രക്ഷുബ്ദതയിലൂടെ നാം സൃഷ്ടിച്ചത് സംസ്ഥാനത്താകെയുള്ള രാഷ്ട്രീയമായ അതിപ്രസരമാണ്. അതില്‍ നിന്നും നമ്മുടെ ഒരു ഭരണഘടനാ സ്ഥാപനത്തിനും വിട്ടുനില്‍ക്കാന്‍ കഴിഞ്ഞിട്ടില്ല. മേലധികാരികളുടെ രാഷ്ട്രീയത്തിനു മുന്നില്‍ മുട്ടുമടക്കേണ്ട ഗതികേടാണ് ഇവയ്ക്കുള്ളത്.

കഴിഞ്ഞ 30 വര്‍ഷത്തിനുള്ളില്‍, പലതരത്തിലുള്ള അക്രമ സംഭവങ്ങള്‍ കേരളത്തില്‍ നടന്നിട്ടുണ്ട്. പക്ഷേ, അതൊക്കെ സത്യസന്ധമായി അന്വേഷിച്ച് തെറ്റു ചെയ്തവര്‍ക്ക് തക്കതായ ശിക്ഷ വാങ്ങിച്ചു കൊടുക്കാന്‍ നമ്മുടെ പൊലീസ് സംവിധാനത്തിന് ഇതുവരെ സാധിച്ചിട്ടില്ല. പിടിച്ചുപറിക്കാരുടെയും മാല മോഷണക്കാരുടെയും കുറ്റവാസനയെയും ശിക്ഷയെയും കുറിച്ചല്ല ഇവിടെ പറയുന്നത്. സുകുമാരക്കുറുപ്പ് മുതല്‍ നമുക്കിങ്ങോട്ടെടുക്കുകയാണെങ്കില്‍, വൈകുന്നേരങ്ങളില്‍ മലയാളികളുടെ സ്വീകരണമുറികളില്‍ ചര്‍ച്ചകളെന്ന വിരോധാഭാസം സൃഷ്ടിച്ച് സമയം കഴിക്കാനുള്ള ഒരു ജോലി മാത്രമായി കേരത്തിലെ പൊലീസ് സംവിധാനം മാറി. ആരോപണങ്ങളുടെ കുത്തൊഴുക്കില്‍ വികസനത്തെ കുറിച്ച് ചര്‍ച്ച നടത്തിയ ഒരു മാധ്യമത്തെ കുറിച്ചും നമുക്ക് പറയാനില്ല. നാം ദിവസവും ചര്‍ച്ചകള്‍ കാണാറുണ്ട്. എന്നെങ്കിലും നമ്മുടെ സംസ്ഥാനത്തെ ഉല്‍പ്പാദന സംസ്‌കാരത്തെ കുറിച്ചുള്ള ഒരു ചര്‍ച്ച നമുക്ക് കാണാന്‍ സാധിച്ചിട്ടുണ്ടോ? ആ ചര്‍ച്ചകള്‍ അല്ലേ സത്യത്തില്‍ സംസ്ഥാനത്തെ പുരോഗതിയിലേക്ക് നയിക്കാനായി വേണ്ടത്? നമ്മുടെ ചിന്തകളെ വരെ സ്വാധീനിക്കാന്‍ സാധിക്കുന്ന മാധ്യമങ്ങള്‍ക്ക്, എന്തുകൊണ്ട് വികസന സംസ്‌കാരമെന്ന ഒരു പുരോഗതിയുടെ പ്രഭവ കേന്ദ്രമായി ഈ കേരള സംസ്ഥാനത്തെ മാറ്റിയെടുക്കുന്നതിന് ഒരു പങ്കു വഹിക്കാനായില്ല? വിവാദങ്ങള്‍ക്കുമേല്‍ സുതാര്യമായ സംവാദങ്ങള്‍ നടത്തിക്കൊണ്ട് ഒരു പുതിയ കേരളം സൃഷ്ടിക്കാന്‍ മാധ്യമങ്ങള്‍ മുന്നോട്ട് വരണം. അങ്ങനെയെങ്കില്‍ ലോക വിപണിയില്‍ ഒരു കേരളാ ബ്രാന്‍ഡ് അവതരിപ്പിക്കപ്പെടുന്ന കാലം വിദൂരമല്ല.

(മാര്‍ക്കറ്റിംഗ് സ്ട്രാറ്റജിസ്റ്റാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider