കാപ്‌ഹോണ്‍ ഇന്‍വെസ്റ്റ് 150 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

കാപ്‌ഹോണ്‍ ഇന്‍വെസ്റ്റ് 150 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചു

പാരീസ് : സ്വതന്ത്ര നിക്ഷേപക ഫണ്ടായ കാപ്‌ഹോണ്‍ ഇന്‍വെസ്റ്റ് ബിസിനസ്- ടു- ബിസ്‌നസ് (ബിടുബി) സ്റ്റാര്‍ട്ടപ്പുകളില്‍ നിക്ഷേപിക്കുന്നതിനായി 150 മില്ല്യണ്‍ ഡോളര്‍ സമാഹരിച്ചതായി റിപ്പോര്‍ട്ട്. ഏകദേശം 250 വന്‍കിട കമ്പനികളിലെ സിഇഒമാരും എക്‌സിക്യുട്ടീവുകളും ലിമിറ്റഡ് പാര്‍ട്ണര്‍മാരായി ഈ ഫണ്ടില്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. കമ്പനിയുടെ രണ്ടാമത്തെ നിക്ഷേപ സമാഹരണമാണിത്.

കാപ്‌ഹോണ്‍ ഇന്‍വെസ്റ്റിന്റെ പരിമിത പങ്കാളിത്ത പദ്ധതികളുടെ കരാറില്‍ ഒപ്പുവയ്ക്കാന്‍ താല്‍പര്യമുള്ള കമ്പനികളെയാണ് ഈ നിക്ഷേപ സമാഹരണത്തിലൂടെ കമ്പനി ലക്ഷ്യം വെയ്ക്കുന്നത്. ക്രിറ്റിസര്‍, ഫിനല്‍കാഡ്, സിപ്ലിഫീല്‍ഡ്, ലെഡ്ജര്‍, ഫിഡ്‌സ്പ്പ്, ബ്രാന്‍ഡ് ആന്‍ഡ് സെലിബ്രിറ്റീസ് തുടങ്ങി പത്തോളം സ്റ്റാര്‍ട്ടപ്പുകളില്‍ കാപ്‌ഹോണ്‍ ഇന്‍വെസ്റ്റ് ഇതുവരെ നിക്ഷേപം നടത്തിയിട്ടുണ്ട്.

ഫിലിപ്പ് ഫിങ്കല്‍സ്റ്റീന്‍ കാപ്‌ഹോണ്‍ ഇന്‍വെസ്റ്റിന്റെ ന്യൂയോര്‍ക്കിലെ പുതിയ വെഞ്ച്വര്‍ പാര്‍ട്‌നറാകും. ന്യൂയോര്‍ക്കില്‍ പുതിയ ഓഫീസും തുറക്കാനും ഫിലിപ്പ് സഹായിക്കും. ബിസിനസ് കമ്മ്യൂണിക്കേഷനിലെ സ്വതന്ത്ര ഗ്രൂപ്പായ അല്‍റ്റാവിയയുടെ മുന്‍ സിഇഒയും കണ്‍സള്‍ട്ടിംഗ്, നിക്ഷേപക കമ്പനിയായ ക്രോസ് ബോര്‍ഡര്‍ നെറ്റ്‌വര്‍ക്കിന്റെ സ്ഥാപകനുമാണ് ഫിങ്കല്‍സ്റ്റീന്‍. കാപ്‌ഹോണിന്റെ ഭാഗമാകുന്നതിന് മുന്‍പുതന്നെ കമ്പനിയില്‍ പരിമിത പങ്കാളിത്തമുള്ള ആളാണ് ഫിലിപ്പ്.

ബിടുബി ഡിജിറ്റല്‍ സേവനദാതാക്കളായ ഇക്കോണോകോമിന്റ ഫ്രാന്‍സിലെ വൈസ് പ്രസിഡന്റായ വെറോണിക് ഡി ബെനെഡിറ്റോ, ചാന്‍ടല്‍ ബദ്‌റോണ്‍, ഫ്രഞ്ച് ടെലികമ്മ്യൂണിക്കേഷന്‍ കമ്പനിയായ എസ്എഫ്ആറിന്റെ ബോര്‍ഡ് അംഗമായ ബെര്‍ണാള്‍ഡ് അറ്റാലി, ട്രൂഫൗട്ടിന്റെ സിഇഒയായ ബ്രൂണോ ലന്തിയര്‍, ബഹുരാഷ്ട്ര ഭക്ഷ്യ ഉല്‍പ്പന്ന കോര്‍പ്പറേഷനായ ഡനോണിന്റെ സിഒഒയായ ജാക്വസ് വിന്‍സെന്റ്, ക്വാസ്‌മോസിന്റെ സിഇഒയായ തിബോട്ട് ബെച്ച്‌ടൊളി ഉള്‍പ്പെടെയുള്ളവര്‍ കാപ്‌ഹോണ്‍ ഇന്‍വെസ്റ്റിന്റെ പങ്കാളികളാണ്.

Comments

comments

Categories: Business & Economy