എക്‌സ്‌പോ 2020യില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎസ്

എക്‌സ്‌പോ 2020യില്‍ പങ്കെടുക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ച് യുഎസ്

മലേഷ്യ, ബംഗ്ലാദേശ് തുടങ്ങി 15 രാജ്യങ്ങള്‍ എക്‌സ്‌പോയില്‍ പങ്കെടുക്കുമെന്ന് കഴിഞ്ഞ ദിവസം ഔദ്യോഗികമായി അറിയിച്ചു

ദുബായ്: ദുബായ് എക്‌സ്‌പോ 2020 പരിപാടിക്കായുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നു. എക്‌സ്‌പോയില്‍ തങ്ങളുടെ പങ്കാളിത്തം ഔദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം 15 രാജ്യങ്ങള്‍ രംഗത്തെത്തി. യുഎസ്, മലേഷ്യ, ഓസ്ട്രിയ, ബംഗ്ലാദേശ്, ബെലാറസ്, കാബോ വെര്‍ഡെ, ക്യൂബ, ജിബൗട്ട്, ഡൊമിനിക്കല്‍ റിപ്പബ്ലിക്, ഗ്രെനെഡ, മെക്‌സിക്കോ, സെന്റ് കിറ്റ്‌സ് & നെവിസ്, സെന്റ് ലൂസിയ, സെന്റ് വിന്‍സെന്റ്, ദി ഗ്രെനാഡിന്‍സ് & സൊമാലിയ തുടങ്ങിയ രാജ്യങ്ങളാണ് കഴിഞ്ഞ ദിവസം എക്‌സ്‌പോയിലെ പങ്കാളിത്തം ഉറപ്പാക്കിയത്.

ഇതിനടോം തന്നെ ഔദ്യോഗികമായും അല്ലാതെയുമായി 140 രാജ്യങ്ങള്‍ എക്‌സ്‌പോയിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ചുരുങ്ങിയത് 180 രാജ്യങ്ങളുടെ പങ്കാളിത്തമെങ്കിലും ഉറപ്പാക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

എക്‌സ്‌പോയുമായി ബന്ധപ്പെട്ട രണ്ടാമത് ഇന്റര്‍നാഷണല്‍ പാര്‍ട്ടിസിപ്പന്റ്‌സ് മീറ്റിംഗ് കഴിഞ്ഞ ദിവസം ദുബായ് കിരീടാവഖാശി ഷേഖ് ഹംദന്‍ ബിന്‍ മൊഹമ്മദ് റഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ നടന്നിരുന്നു.

ഇതിനടോം തന്നെ ഔദ്യോഗികമായും അല്ലാതെയുമായി 140 രാജ്യങ്ങള്‍ എക്‌സ്‌പോയിലെ പങ്കാളിത്തം ഉറപ്പാക്കിയിട്ടുണ്ട്. ചുരുങ്ങിയത് 180 രാജ്യങ്ങളുടെ പങ്കാളിത്തമെങ്കിലും ഉറപ്പാക്കുമെന്നാണ് അണിയറക്കാര്‍ പറയുന്നത്.

Comments

comments

Categories: Arabia