ടോപ് 10 യുവി ലിസ്റ്റില്‍ ടാറ്റ നെക്‌സോണ്‍

ടോപ് 10 യുവി ലിസ്റ്റില്‍ ടാറ്റ നെക്‌സോണ്‍

പട്ടികയില്‍ മഹീന്ദ്രയുടെ മൂന്ന് യൂട്ടിലിറ്റി വാഹനങ്ങള്‍

ന്യൂ ഡെല്‍ഹി : സെപ്റ്റംബര്‍ 21 ന് അവതരിപ്പിച്ച ടാറ്റ മോട്ടോഴ്‌സിന്റെ കോംപാക്റ്റ് എസ്‌യുവിയായ നെക്‌സോണ്‍ മികച്ച പത്ത് യൂട്ടിലിറ്റി വാഹനങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചു. സെപ്റ്റംബര്‍ മാസത്തെ ടോപ് 10 യൂട്ടിലിറ്റി വാഹന പട്ടികയില്‍ അവസാന സ്ഥാനക്കാരായാണ് ടാറ്റ നെക്‌സോണ്‍ പ്രവേശിച്ചിരിക്കുന്നത്. നെക്‌സോണ്‍ പുറത്തിറക്കി ഒരു മാസം കൂടി തികഞ്ഞില്ല എന്നോര്‍ക്കണം.

പട്ടികയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ മൂന്ന് യൂട്ടിലിറ്റി വാഹനങ്ങളാണ് സ്ഥാനം കണ്ടെത്തിയത്. എല്ലായ്‌പ്പോഴുമെന്നപോലെ മാരുതി സുസുകി വിറ്റാര ബ്രെസ്സ പട്ടികയില്‍ ഒന്നാമതാണ്. വിറ്റാര ബ്രെസ്സയെ ഒന്നാം സ്ഥാനത്തുനിന്ന് താഴെയിറക്കാന്‍ എളുപ്പം ആര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. എന്നാല്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയ്ക്ക് ഇത്തവണ ചെറുതല്ലാത്ത ക്ഷീണം സംഭവിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനിയുടേതായി നാല് യൂട്ടിലിറ്റി വാഹനങ്ങളാണ് ടോപ് 10 ലിസ്റ്റില്‍ ഉണ്ടായിരുന്നത്. ഇത്തവണ അത് മൂന്നായി കുറഞ്ഞു.

എല്ലായ്‌പ്പോഴുമെന്നപോലെ മാരുതി സുസുകി വിറ്റാര ബ്രെസ്സ പട്ടികയില്‍ ഒന്നാമതാണ്

അതേസമയം മഹീന്ദയ്ക്ക് അഭിമാനിക്കാന്‍ വകയുണ്ടുതാനും. കമ്പനിയുടെ ഫഌഗ്ഷിപ്പ് മോഡലായ സ്‌കോര്‍പിയോ 2017-18 ല്‍ ഇതാദ്യമായി ആദ്യ അഞ്ച് യൂട്ടിലിറ്റി വാഹനങ്ങളിലൊന്നായി അഞ്ചാമത് ഇടംപിടിച്ചു. 2017 സെപ്റ്റംബറില്‍ 6,260 യൂണിറ്റ് സ്‌കോര്‍പിയോ ആണ് വിറ്റത്. 2002 ല്‍ ആദ്യമായി പുറത്തിറക്കിയ അര്‍ബന്‍ എസ്‌യുവിയായ സ്‌കോര്‍പിയോയുടെ ഫേസ്‌ലിഫ്റ്റുകള്‍ ഇതിനിടെ അവതരിപ്പിക്കപ്പെട്ടിരുന്നു. പുതിയ തലമുറ സ്‌കോര്‍പിയോ മഹീന്ദ്ര വൈകാതെ പുറത്തിറക്കും.

ടോപ് 10 യൂട്ടിലിറ്റി വാഹനങ്ങള്‍- 2017 സെപ്റ്റംബര്‍

റാങ്ക് മോഡല്‍ വില്‍പ്പന (യൂണിറ്റ്)

1 മാരുതി സുസുകി വിറ്റാര ബ്രെസ്സ 13,268

2 ഹ്യുണ്ടായ് ക്രേറ്റ 9,292

3 മഹീന്ദ്ര ബൊലേറോ 8,930

4 ടൊയോട്ട ഇന്നോവ 6,323

5 മഹീന്ദ്ര സ്‌കോര്‍പിയോ 6,260

6 മാരുതി സുസുകി എര്‍ട്ടിഗ 5,683

7 ഫോഡ് ഇക്കോസ്‌പോര്‍ട് 4,934

8 ഹോണ്ട ഡബ്ല്യുആര്‍-വി 4,834

9 മഹീന്ദ്ര എക്‌സ്‌യുവി 500 3,343

10 ടാറ്റ നെക്‌സോണ്‍ 2,772

Comments

comments

Categories: Auto