റെയ്ഡ് ഡി ഹിമാലയ വിജയികളെ പ്രഖ്യാപിച്ചു

റെയ്ഡ് ഡി ഹിമാലയ വിജയികളെ പ്രഖ്യാപിച്ചു

കൊച്ചി: 19-ാമത് എഡിഷന്‍ ‘റെയ്ഡ് ദി ഹിമാലയ’ റാലി വിജയികളെ പ്രഖ്യാപിച്ചു. എക്‌സ്ട്രീം കാര്‍ വിഭാഗത്തില്‍ സുരേഷ് റാണ-പിവിഎസ് മൂര്‍ത്തി ടീം 9 മണിക്കൂര്‍ 22 മിനിറ്റ് 17 സെക്കന്റുകള്‍ കൊണ്ട് (ഗ്രാന്റ് വിറ്റാര) ലക്ഷ്യസ്ഥാനത്തെത്തി ഒന്നാം സ്ഥാനം സ്വന്തമാക്കി. സഞ്ചയ് റസ്ദാന്‍-കരണ്‍ ഒക്ത എന്നിവര്‍ രണ്ടാം സ്ഥാനത്തിനും (മാരുതി ജിപ്‌സി-10:13:14), സഞ്ചയ് അഗര്‍വാള്‍-സ്മിത എന്‍ എന്നിവര്‍ (ഗ്രാന്റ് വിറ്റാര-10:35:33) മൂന്നാം സ്ഥാനത്തിനും അര്‍ഹരായി.

എക്‌സ്ട്രീം ബൈക്ക് വിഭാഗത്തില്‍ അബ്ദുള്‍ വാഹിദ് (ടിവിഎസ് ആര്‍ടിആര്‍ 450 എഫ്എക്‌സ്-7:44:03), ആര്‍ നടരാജ് (ടിവിഎസ് ആര്‍ടിആര്‍ 450-07:47:03), ആര്‍ ഇ രാജേന്ദ്ര (ടിവിഎസ് ആര്‍ടിആര്‍ 200 എഫ്എക്‌സ്-08:57:29) എന്നിവര്‍ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ സ്വന്തമാക്കി. അഡ്വഞ്ചര്‍ കാര്‍ വിഭാഗത്തില്‍ രാജേഷ് ചലാന- സതീഷ് ഗോപാല്‍കൃഷ്ണന്‍ (മാരുതി സ്വിഫ്റ്റ്) എന്നിവരും അഡ്വഞ്ചര്‍ എസ്‌യുവി വിഭാഗത്തില്‍ സുബീര്‍ റോയ്-നീരവ് മെഹ്ത (മാരുതി ജിപ്‌സി) എന്നിവരും വിജയികളായി.

Comments

comments

Categories: More