ദുബായ് എക്‌സ്‌പോ 500,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ദുബായ് എക്‌സ്‌പോ 500,000 പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും

ദുബായ് എക്‌സ്‌പോയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ മൊത്തം മൂല്യം 33 ബില്ല്യണ്‍ ഡോളര്‍

ദുബായ്: നഗരത്തിന്റെ റീട്ടെയ്ല്‍ കുതിപ്പിന് ആക്കം കൂട്ടുന്ന എക്‌സ്‌പോ 2020 സൃഷ്ടിക്കുക 500,000 പുതിയ തൊഴിലവസരങ്ങള്‍ ആയിരിക്കുമെന്ന് റിപ്പോര്‍ട്ട്. എക്‌സ്‌പോയുമായി ബന്ധപ്പെട്ട വികസന പദ്ധതികളുടെ മൂല്യം ഏകദേശം 33 ബില്ല്യണ്‍ ഡോളറായി ഉയര്‍ന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയന്നു.

ആറ് മാസം നീണ്ടു നില്‍ക്കുന്ന മെഗാ ഗ്ലോബല്‍ ഇവന്റിന്റെ കൗണ്ട് ഡൗണ്‍ ദുബായ് ഇന്നലെ ആരംഭിച്ചു.

ആറ് മാസം നീണ്ടു നില്‍ക്കുന്ന മെഗാ ഗ്ലോബല്‍ ഇവന്റിന്റെ കൗണ്ട് ഡൗണ്‍ ദുബായ് ഇന്നലെ ആരംഭിച്ചു.

ബിഎന്‍സി റിസര്‍ച്ച് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ചാണ് ഇത്രയും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കപ്പെടുക. ഗതാഗതം, റസിഡന്‍ഷ്യല്‍, കൊമേഴ്‌സ്യല്‍, ഹോസ്പിറ്റാലിറ്റി തുടങ്ങി നിരവധി മേഖലകളിലായി വമ്പന്‍ പദ്ധതികളാണ് ഉയരുന്നത്.

ദുബായ് എക്‌സ്‌പോ 2020 പ്രമേയമാക്കി നിര്‍മിക്കുന്ന മൂന്ന് ജില്ലകളുടെ നിര്‍മാണം മാര്‍ച്ച് അവസാനത്തോടെ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ചുമതല അല്‍ ഫുട്ടൈം കാരിലിയണിനാണ്. കരാര്‍ തുകയായ 600 മില്യണ്‍ കോടി നല്‍കുന്നതോടെ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കും. ഓപ്പര്‍ച്യൂനിറ്റി, മൊബിലിറ്റി, സസ്റ്റെയ്‌നബിലിറ്റി എന്നാണ് ജില്ലകള്‍ക്ക് പേരിട്ടിരിക്കുന്നത്. പേരിന് അനുസരിച്ചുളള ഉപവിഷയങ്ങളാണ് ഓരോന്നിലുമുണ്ടാകുക. പരമ്പരാഗത രീതിയിലുള്ള ദുബായുടെ നിര്‍മാണരീതി അനുസരിച്ചായിരിക്കും ഇവ രൂപകല്‍പ്പന ചെയ്യുക.

Comments

comments

Categories: Arabia