അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഐപിഒ ഈ വര്‍ഷം അവസാനം

അഡ്‌നോക് ഡിസ്ട്രിബ്യൂഷന്‍ ഐപിഒ ഈ വര്‍ഷം അവസാനം

ഫ്യുവല്‍ സ്റ്റേഷനുകളുടെ പ്രാഥമിക ഓഹരി വില്‍പ്പനയ്ക്ക് 14 ബില്ല്യണ്‍ ഡോളറാണ് അഡ്‌നോക് മൂല്യം കാണുന്നത്

അബുദാബി: അബുദാബി നാഷണല്‍ ഓയില്‍ കോ (അഡ്‌നോക്) തങ്ങളുടെ ഗ്യാസ് സ്‌റ്റേഷനുകളുടെ ഓഹരി വില്‍പ്പനയ്‌ക്കൊരുങ്ങുന്നു. ഈ വര്‍ഷം അവസാനത്തോടു കൂടി ഐപിഒ (പ്രാഥമിക ഓഹരി വില്‍പ്പന) ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. ഏകദേശം 14 ബില്ല്യണ്‍ ഡോളര്‍ മൂല്യമാണ് ഓഹരി വില്‍പ്പനയ്ക്ക് അഡ്‌നോക് കല്‍പ്പിക്കുന്നത്.

ഗോള്‍ഡ്മാന്‍ സാച്ച്‌സ് ഗ്രൂപ്പ്, മോര്‍ഗന്‍ സ്റ്റാന്‍ലി, ഇഎഫ്ജി-ഹെര്‍മിസ് എന്നീ ധനകാര്യ സേവനസ്ഥാപനങ്ങളാണ് അഡ്‌നോക്കിനെ ലിസ്റ്റിംഗിന് സഹായിക്കുന്നത്. ബാങ്ക് ഓഫ് അമേരിക്ക കോര്‍പ്പ്, സിറ്റിഗ്രൂപ്പ്, എച്ച്എസ്ബിസി ഹോള്‍ഡിംഗ്‌സ്, ഫസ്റ്റ് അബുദാബി ബാങ്ക് തുടങ്ങിയ സ്ഥാപനങ്ങളെയാണ് അണ്ടര്‍റൈറ്റേഴ്‌സ് ആയി നിയോഗിച്ചിട്ടുള്ളത്.

യുഎഇയില്‍ മാത്രമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന് 360 ഗ്യാസ് സ്‌റ്റേഷനുകളുണ്ട്.

വാര്‍ത്തയോട് പ്രതികരിക്കാന്‍ ഇവരാരും തയാറായില്ല. സേവന ബിസിനസിലെ ഓഹരികള്‍ വില്‍ക്കുന്നതിന് ആലോചിക്കുന്നതായി അഡ്‌നോക് പ്രസ്താവനയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അതിനപ്പുറത്തേക്കുള്ള വിവരങ്ങളൊന്നും കമ്പനി പുറത്തുവിട്ടതുമില്ല.

യുഎഇയിലേക്കുള്ള ക്രൂഡിന്റെ നല്ലൊരു ശതമാനവും സംഭാവന ചെയ്യുന്നത് അഡ്‌നോക്കാണ്. ആഗോള ക്രൂഡ് ശേഖരത്തിന്റെ ആറ് ശതമാനം കൈയാളുന്നു ഈ കമ്പനി. വളര്‍ച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാന്‍ വേണ്ടിയാണ് ഓഹരി വില്‍പ്പന. യുഎഇയില്‍ മാത്രമായി അഡ്‌നോക് ഡിസ്ട്രിബ്യൂഷന് 360 ഗ്യാസ് സ്‌റ്റേഷനുകളുണ്ട്.  

Comments

comments

Categories: Arabia