യുഎസില്‍ മുബാധലയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭം

യുഎസില്‍ മുബാധലയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭം

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കിയാണ് പുതുസംരംഭം പ്രവര്‍ത്തിക്കുക

ദുബായ്: അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാധല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പുതിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭം തുടങ്ങുന്നതായി പ്രഖ്യാപിച്ചു.

സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭം സ്റ്റാര്‍ട്ടപ്പുകളിലാകും ശ്രദ്ധ വെക്കുക. മുബാധലയുടെ യുഎസിലെ ആദ്യ ഓഫീസാകും പുതിയ സംരംഭത്തിലൂടെ യാഥാര്‍ത്ഥ്യമാകുക. ഏകദേശം 400 മില്ല്യണ്‍ ഡോളറിന്റെ മുബാധല വെഞ്ച്വേഴ്‌സ് ഫണ്ട് ആയിരിക്കും ഇവര്‍ പ്രധാനമായി നിയന്ത്രിക്കുക.

200 മില്ല്യണ്‍ ഡോളറിന്റെ ഫണ്ട് ഓഫ് ഫണ്ട്‌സും കമ്പനി മാനേജ് ചെയ്യും. യുഎസ്, യൂറോപ്പ് അധിഷ്ഠിത വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭങ്ങളില്‍ 70 മില്ല്യണ്‍ ഡോളര്‍ പ്രതിവര്‍ഷം നിക്ഷേപിക്കാന്‍ മുബാധലയ്ക്ക് പദ്ധതിയുണ്ട്.

മുബാധലയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അതീവ സന്തോഷമുണ്ട്. അവരുടെ ആദ്യ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിച്ചതിലും-സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് സിഇഒ രാജീവ് മിശ്ര

വെഞ്ച്വര്‍ സമൂഹത്തില്‍ സജീവസാന്നിധ്യമാകാനാണ് പുതിയ സംരംഭത്തിലൂടെ മുബാധല ലക്ഷ്യമിടുന്നത്-കമ്പനിയുടെ വെഞ്ച്വര്‍ വിഭാഗം തലവന്‍ ഇബ്രാഹിം അജാമി പറഞ്ഞു.

ഏകദേശം 13 മേഖലകളില്‍ മുബാധല സാന്നിധ്യമറിയിക്കും. ഇതുകൂടാതെ ജപ്പാനിലെ ടെലികോം ഭീമന്‍ സോഫ്റ്റ്ബാങ്കുമായി പങ്കാളിത്തത്തില്‍ ഏര്‍പ്പെട്ട പ്രവര്‍ത്തനവും കമ്പനി ശക്തമാക്കും. സോഫ്റ്റ്ബാങ്ക് പുതിയ ഫണ്ടില്‍ നിക്ഷേപം നടത്തുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

മുബാധലയുമായി സഹകരിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അതീവ സന്തോഷമുണ്ട്. അവരുടെ ആദ്യ വെഞ്ച്വര്‍ കാപ്പിറ്റല്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ സാധിച്ചതിലും-സോഫ്റ്റ്ബാങ്ക് വിഷന്‍ ഫണ്ട് സിഇഒ രാജീവ് മിശ്ര പറഞ്ഞു. ജപ്പാനിലെ ശതകോടീശ്വരനും ആഗോള സംരംഭകനുമായ മസയോഷി സണിന്റെ നേതൃത്വത്തിലുള്ള സംരംഭമാണ് സോഫ്റ്റ്ബാങ്ക്.

Comments

comments

Categories: Arabia