പഡൂണയിലെ ദാഹം ശമിപ്പിക്കാന്‍ മീരാബായി

പഡൂണയിലെ ദാഹം ശമിപ്പിക്കാന്‍ മീരാബായി

രാജസ്ഥാനിലെ ഉള്‍നാടന്‍ ഗ്രാമപ്രേദശമായ പഡൂണയിലെ ഹാന്‍ഡ് പമ്പ് മെക്കാനിക്കാണ് മീരാബായി. ഉള്‍നാടന്‍ ഗ്രാമപ്രദേശമായതുകൊണ്ടുതന്നെ സമൂഹത്തില്‍ ഒരു സ്ത്രീ ഈ ജോലി ചെയ്യുന്നതിനോട് എതിര്‍പ്പുകള്‍ കുറവായിരുന്നില്ല. വീടുകളില്‍ ജോലിക്കിറങ്ങുന്ന സ്ത്രീകളുടെ സ്വഭാവ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്ന സമൂഹത്തിലാണ് മീരാബായി മെക്കാനിക് ജോലിക്കിറങ്ങിയത്. ഇന്ന് രണ്ട് പഞ്ചായത്തുകളില്‍ നിന്നായി അഞ്ചോളം ഗ്രാമങ്ങളിലെ ഹാന്‍ഡ് പമ്പുകളുടെ ജോലിയാണ് മീരാബായിയുടെ വരുമാനം

രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ഒരു ഉള്‍നാടന്‍ ഗ്രാമമാണ് പഡൂണ. ജില്ലാ തലസ്ഥാനത്തു നിന്നും 42 മീറ്റര്‍ അകലെയുള്ള ഈ ഗ്രാമത്തില്‍ ഇന്നും അടിസ്ഥാന സൗകര്യങ്ങള്‍ക്കു നന്നേ ബുദ്ധിമുട്ടാണ്. കുടിവെള്ളം കിട്ടാക്കനിയാകുന്ന ഈ ഗ്രാമത്തില്‍ കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാവുന്ന ഹാന്‍ഡ് പൈപ്പുകള്‍ക്കു കേട് വന്നാല്‍ പരിഹരിക്കാന്‍ ഓടിയെത്തുന്നത് പുരുഷനല്ല, ഹാന്‍ഡ് പൈപ്പ് മെക്കാനിക്കായ മീരാബായ് മീനയാണ്.

പഡൂണ തികച്ചും ഉള്‍നാടന്‍ അവികസിത ഗ്രാമപ്രേദേശമാണ്. ഇവിടുത്തെ 90ശതമാനം ജനങ്ങളും കാര്‍ഷിക വ്യത്തിയിലേര്‍പ്പെട്ടാണ് ജീവിതം തള്ളിനീക്കുന്നത്. ഭൂരിഭാഗം ഗ്രാമീണവാസികളും ദിവസം 20 രൂപയില്‍ താഴെമാത്രം വരുമാനത്തില്‍ ജീവിക്കുന്നവരാണെന്നതാണ് യഥാര്‍ത്ഥ വസ്തുത. വൈദ്യുതി ഭാഗീകമായി മാത്രം കടന്നുചെന്നിട്ടുള്ള ഈ ഗ്രാമപ്രദേശത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതിയും അതിദയനീയമാണ്. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നന്നേ കുറവാണിവിടെ. സ്ത്രീകള്‍ സാധാരണയായി വീടുകളിലെ ജോലികളും, കൃഷിപ്പണികളും, കന്നുകാലി പരിപാലനവും മാത്രമാണ് ചെയ്തു പോരുന്നത്. ഇത്തരം സാമൂഹിക സാഹചര്യത്തില്‍ സ്ത്രീ -പുരുഷ അസമത്വങ്ങളും വിവേചനങ്ങളുമൊക്കെ നൂറ്റാണ്ടുകളുടെ പഴക്കത്തോടെ നിലനില്‍ക്കുകയാണെന്നു എടുത്തു പറയേണ്ടതില്ല. ഇത്തരം സാഹചര്യം നിലനില്‍ക്കുമ്പോഴാണ് എല്ലാ പ്രാചീന അതിര്‍വരമ്പുകളും ഭേദിച്ച് ഒരു വനിതാ മെക്കാനിക്ക് ഹാന്‍ഡ് പൈപ്പുകളുടെ പ്രശ്‌നപരിഹാരത്തിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. മീരാബായിയുടെ സമയോചിതമായ ഇടപെടലുകൊണ്ടാണ് ഇന്ന് ഗ്രാമത്തില്‍ ശുദ്ധമായ കുടിവെള്ളം ആളുകള്‍ക്ക് ലഭിക്കുന്നത്. കൈകൊണ്ട് ആയാസപ്പെട്ട് പ്രവര്‍ത്തിക്കേണ്ടിവരുന്ന ഹാന്‍ഡ് പൈപ്പുകളുടെ ഏത്ര വലിയ കേടുപാടുകള്‍ പരിഹരിക്കുന്നതിനും മീരാബായി സദാ സന്നദ്ധയാണ്. പുരുഷന്‍മാരുടെ കുത്തകയായിരുന്ന ഹാന്‍ഡ് പൈപ്പ് മെക്കാനിക്ക് എന്ന ജോലിയാണ് ഈ അമ്പത്തിരണ്ടുകാരി നിഷ്പ്രയാസം ചെയ്യുന്നത്.

ശുദ്ധമായ കുടിവെള്ളം ഉറപ്പു വരുത്തുന്നു

ദൈനംദിന ആവശ്യങ്ങള്‍ക്കായി കുളങ്ങള്‍, തടാകങ്ങള്‍ തുടങ്ങിയ ജലാശയങ്ങളെ ആശ്രയിക്കുന്ന പഡൂണ ഗ്രാമവാസികളുടെ കുടിവെള്ളത്തിനുള്ള ഏക ആശ്രയമാണ് ഹാന്‍ഡ് പൈപ്പുകള്‍. പൊതു സ്ഥലങ്ങളിലെല്ലാം സര്‍ക്കാര്‍ വക ഹാന്‍ഡ് പമ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. മിക്കവരുടേയും വീടുകളില്‍പോലും ഇതുള്ളതിനാല്‍ മീരാബായിക്ക് ജോലിയില്‍ തിരക്കോടു തിരക്കുതന്നെ. ഝാബ്‌ല, പഡൂണ എന്നീ രണ്ടു പഞ്ചായത്തുകളില്‍ നിന്നായി അഞ്ചോളം ഗ്രാമങ്ങളിലെ ഹാന്‍ഡ് പമ്പുകളുടെ ജോലിയാണ് മീരാബായിയുടെ വരുമാനം.

പമ്പുകള്‍ എപ്പോള്‍ തകരാറിലായാലും ഗ്രാമീണ വാസികള്‍ മീരാബായിയെയാണ് വിളിക്കാറുള്ളത്. വേനല്‍ക്കാലത്ത് ജലത്തിന്റെ അളവ് താരതമ്യേന കുറയുമ്പോഴാണ് മെക്കാനിക്കിന്റെ ആവശ്യം ഏറുന്നത്. ചിലപ്പോള്‍ ഞായാറാഴ്ചയും റിപ്പയറിംഗ് ജോലികള്‍ക്കായി പ്രാദേശിക വാസികള്‍ മീരാബായിയെ വിളിക്കുക പതിവാണ്. കുടിവെള്ളത്തിന്റെ ആവശ്യകത സ്ത്രീകള്‍ക്ക് പറഞ്ഞു മനസിലാക്കേണ്ടതില്ല. വെള്ളത്തിന്റെ ആവശ്യകത ഏറ്റവും കൂടുതല്‍ മനസിലാക്കുന്ന മീരാബായി രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ എപ്പോള്‍ വേണമെങ്കിലും ഗ്രാമീണരുടെ സഹായത്തിനെത്തും. ദിവസേന കുറഞ്ഞത് ഒന്നു മുതല്‍ രണ്ടു പൈപ്പുകള്‍ വരെ റിപ്പയറിംഗിനുണ്ടാകുമെന്നും ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു.

വൈദ്യുതി ഭാഗീകമായി മാത്രം കടന്നുചെന്നിട്ടുള്ള ഈ ഗ്രാമപ്രദേശത്തില്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടെ സ്ഥിതിയും അതിദയനീയമാണ്. വിദ്യാഭ്യാസ സൗകര്യങ്ങള്‍ നന്നേ കുറവാണിവിടെ. സ്ത്രീകള്‍ സാധാരണയായി വീടുകളിലെ ജോലികളും, കൃഷിപ്പണികളും, കന്നുകാലി പരിപാലനവും മാത്രമാണ് ചെയ്തു പോരുന്നത്. സ്ത്രീ -പുരുഷ അസമത്വങ്ങളും വിവേചനങ്ങളുമൊക്കെ നൂറ്റാണ്ടുകളുടെ പഴക്കത്തോടെ നിലനില്‍ക്കുന്ന ഗ്രാമത്തിലാണ് എല്ലാ പ്രാചീന അതിര്‍വരമ്പുകളും ഭേദിച്ച് ഒരു വനിതാ മെക്കാനിക്ക് ഹാന്‍ഡ് പൈപ്പുകളുടെ റിപ്പയറിംഗിന് ഇറങ്ങിയത്.

മെക്കാനിക്ക് പദവിയിലേക്ക്

ആദിവാസി സമൂഹത്തില്‍ പെട്ട മീരാബായി പുരുഷന്‍മാരുടെ കുത്തകയായിരുന്ന ഈ മേഖലയിലേക്ക് തിരിഞ്ഞത് പാരമ്പര്യം കടമെടുത്തല്ല. ചെറുപ്പത്തില്‍ കുടിവെളളം കിട്ടാതെയും ദൂര സ്ഥലങ്ങളില്‍ കുടിവെളളത്തിനായുള്ള അലച്ചിലും കണ്ടുവളര്‍ന്ന മീരാബായി, മികച്ച ആരോഗ്യത്തിന് ശുദ്ധജലത്തിന്റെ ലഭ്യത മനസിലാക്കിയാണ് ഈ മേഖലയിലേക്ക് കടന്നത്. ഗ്രാമത്തിലുള്ള സ്ത്രീകള്‍ക്ക് ഒരു വനിതാ മെക്കാനിക്കിനെ ഏതു സമയവും സഹായത്തിന് വിളിക്കാമെന്ന ചിന്തയും മെക്കാനിക്ക് പരിശീലനം ആരംഭിക്കാന്‍ പ്രേരണയായി. കുടിവെള്ളത്തിന് ബുദ്ധിമുട്ട് ഏറെയാണെന്ന് ബോധ്യപ്പെട്ടിരുന്നെങ്കിലും മറ്റ് സ്ത്രീകളാരും ഈ പരിശീലനത്തിനായി ഇറങ്ങിപ്പുറപ്പെട്ടിരുന്നില്ല. എന്നാല്‍ മീരാബായി തന്റെ തീരുമാനത്തില്‍ ഉറച്ചു നിന്നു. സര്‍ക്കാര്‍ വകയായിരുന്നു മെക്കാനിക് പരിശീലനം.

വെല്ലുവിളികള്‍

ജീവിതത്തില്‍ മീരാബായിക്ക് ഏറെ വെല്ലുവിളികള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. വിവാഹം കഴിഞ്ഞ് നാലു വര്‍ഷം കഴിഞ്ഞപ്പോള്‍ ഭര്‍ത്താവ് മരിച്ചു. കുട്ടികളില്ലാതിരുന്ന മീരാബായി സഹോദരനൊപ്പം കഴിഞ്ഞുകൂടാന്‍ തീരുമാനിക്കുകയായിരുന്നു. അതോടെ താന്‍ അഭ്യസിച്ച മെക്കാനിക് പരിശീലനം അവര്‍ക്ക് തുണയായി. ജോലിയിലും നിരവധി ബുദ്ധിമുട്ടുകള്‍ മീരാബായി അഭിമുഖീകരിക്കുന്നുണ്ട്. ചില വീടുകള്‍ വളരെയധികം ദൂരപ്രദേശങ്ങളില്‍ കുന്നിന്‍ മുകളിലായിരിക്കും. മാത്രമല്ല മിക്ക വീടുകളും തമ്മില്‍ അര കിലോമീറ്ററോളം അകലവുമുണ്ടാകും. ഗതാഗത സംവിധാനങ്ങളൊന്നുമില്ലാതെ മിക്കപ്പോഴും നടന്നുവേണം റിപ്പയറിംഗ് ജോലിക്കെത്തേണ്ടത്. യാത്രയ്‌ക്കൊപ്പം ഭാരമേറിയ ടൂള്‍സ് എടുത്തുപോകേണ്ടതും മീരാബായിയെ സംബന്ധച്ച് ചെറിയ കാര്യമല്ല. ദിവസേന ഈ ഭാരിച്ച ജോലികള്‍ക്കു ശേഷം വീട്ടിലെത്തി ആഹാരമുണ്ടാക്കുകയും വേണമെന്നതാണ് ഏറെ ദുഃഖകരം.

പ്രാചീന അതിര്‍ വരമ്പുകള്‍ ഭേദിച്ച്

ഉള്‍നാടന്‍ ഗ്രാമപ്രദേശമായതുകൊണ്ടുതന്നെ സമൂഹത്തില്‍ ഈ ജോലി ചെയ്യുന്നതിനോട് എതിര്‍പ്പുകളും കുറവായിരുന്നില്ല. വീടുകളില്‍ ജോലിക്കിറങ്ങുന്ന സ്ത്രീകളുടെ സ്വഭാവ ശുദ്ധിയെത്തന്നെ ചോദ്യം ചെയ്യുന്ന സമൂഹത്തിലാണ് മീരാബായി മെക്കാനിക് ജോലിക്കിറങ്ങിയത്. പലപ്പോഴും പുരുഷന്‍മാരോടൊപ്പമാകും കിലോമീറ്ററോളം ദിവസേന സഞ്ചരിക്കേണ്ടി വരിക. എന്നാല്‍ സഹോദരന്‍ ധൈര്യം പകര്‍ന്നതോടെ മീരാബായി തന്റെ ജോലി തുടരുകയാണിപ്പോഴും.

Comments

comments

Categories: FK Special, Slider