ധന്‍തേരസ് ദിനത്തില്‍ ഹീറോ വിറ്റത് 3 ലക്ഷത്തോളം വാഹനങ്ങള്‍

ധന്‍തേരസ് ദിനത്തില്‍ ഹീറോ വിറ്റത് 3 ലക്ഷത്തോളം വാഹനങ്ങള്‍

സിംഗിള്‍ ഡേ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ആഗോളതലത്തില്‍ ഇതുവരെ ഒരു കമ്പനിക്കും സാധിക്കാത്തത്

ന്യൂ ഡെല്‍ഹി : രാജ്യത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമായ ധന്‍ തേരസ് (ധന്വന്തരി ത്രയോദശി) ദിനത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് വിറ്റത് മൂന്ന് ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങള്‍. സിംഗിള്‍ ഡേ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ആഗോളതലത്തില്‍ ഇതുവരെ ഒരു കമ്പനിക്കും സാധിക്കാത്ത നേട്ടമാണ് ഹീറോ കൈവരിച്ചത്. ഹീറോ മോട്ടോകോര്‍പ്പിനെ സംബന്ധിച്ചിടത്തോളം ഇത് റെക്കോഡുകളുടെ സീസണ്‍ ആണെന്ന് കമ്പനി അധികൃതര്‍ വ്യക്തമാക്കി.

ഹീറോ മോട്ടോകോര്‍പ്പിനെ സംബന്ധിച്ചിടത്തോളം ഇത് റെക്കോഡുകളുടെ സീസണ്‍ ആണെന്ന് കമ്പനി അധികൃതര്‍

2017 സെപ്റ്റംബറില്‍ ഏഴ് ലക്ഷത്തിലധികം യൂണിറ്റ് എന്ന റെക്കോഡ് വില്‍പ്പന ഹീറോ മോട്ടോകോര്‍പ്പ് നേടിയിരുന്നു. പ്രതിമാസ വില്‍പ്പന കണക്കുകളില്‍ ഒരു ഇരുചക്ര വാഹന കമ്പനിയും എത്തിപ്പിടിക്കാത്ത നേട്ടമാണിത്.

2017-18 സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ (ജൂലൈ-സെപ്റ്റംബര്‍) ഇരുപത് ലക്ഷത്തിലധികം സ്‌കൂട്ടറുകളും ബൈക്കുകളുമാണ് ഹീറോ വിറ്റത്. ഇതും ഒരു ഗ്ലോബല്‍ റെക്കോഡ് തന്നെ.

ഉത്തരേന്ത്യയിലും മധ്യ ഇന്ത്യയിലും രാജ്യത്തിന്റെ കിഴക്കന്‍ മേഖലകളിലും മോട്ടോര്‍സൈക്കിള്‍ വില്‍പ്പന ഉഷാറായതാണ് മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാന്‍ കമ്പനിയെ സഹായിച്ചത്.

Comments

comments

Categories: Auto