യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സംവിധാനവുമായി ഇപിഎഫ്ഒ

യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സംവിധാനവുമായി ഇപിഎഫ്ഒ

ന്യൂഡെല്‍ഹി: യൂണിവേഴ്‌സല്‍ എക്കൗണ്ട് നമ്പറും (യുഎഎന്‍) ആധാര്‍ നമ്പറും ഓണ്‍ലൈനിലൂടെ ബന്ധിപ്പിക്കുന്നതിന് പുതിയ സംവിധാനവുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും നടപ്പിലാക്കാന്‍ ഇതുവഴി സാധിക്കും. തങ്ങളുടെ വെബ്‌സൈറ്റില്‍ ഈ സംവിധാനം ഇപിഎഫ്ഒ ലഭ്യമാക്കിയിട്ടുണ്ട്. ഈ സൗകര്യം ഉപയോഗിച്ച് ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് അവരുടെ യുഎഎന്‍ ആധാറുമായി എളുപ്പത്തില്‍ ബന്ധിപ്പിക്കാന്‍ സാധിക്കും.

ആധാറുമായി ബന്ധിപ്പിക്കുന്നതിന് യുഎഎന്‍ നമ്പര്‍ നല്‍കുന്ന ഇപിഎഫ്ഒ അംഗത്തിന്റെ മൊബീല്‍ നമ്പറിലേക്ക് ഒരു വണ്‍ ടൈം പാസ്‌വേഡ് ലഭിക്കും. ഒടിപി നല്‍കിയ ശേഷം ഇപിഎഫ്ഒ അംഗം തന്റെ ആധാര്‍ നമ്പര്‍ നല്‍കണം. തുടര്‍ന്ന് ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബീല്‍ അല്ലെങ്കില്‍ ഇ മെയിലിലേക്ക് മറ്റൊരു ഒടിപി ലഭിക്കും. ഈ ഒടിപി യുടെ പരിശോധനയ്ക്കു ശേഷം യുഎഎന്‍ വിവരങ്ങള്‍ ആധാര്‍ വിവരങ്ങളുമായി പൊരുത്തപ്പെടുന്നതാണെങ്കില്‍ യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കപ്പെടും. ഇതിനു ശേഷം ഇപിഎഫ്ഒ അംഗത്തിന് ആധാറുമായി ബന്ധപ്പെട്ട ഓണ്‍ലൈന്‍ ഇപിഎഫ്ഒ സര്‍വീസുകള്‍ പ്രയോജനപ്പെടുത്താം.

ഇപിഎഫ്ഒ നല്‍കുന്നതിന് തുല്യമായതോ അല്ലെങ്കില്‍ അതിനേക്കാള്‍ കൂടിയതോ ആയ പലിശകള്‍ പ്രഖ്യാപിക്കുന്നതിന് സ്വകാര്യ പ്രൊവിഡന്റ് ഫണ്ട് ട്രസ്റ്റുകള്‍ക്ക് ഇപിഎഫ്ഒ അനുമതി നല്‍കിയിരുന്നു.

Comments

comments

Categories: Slider, Top Stories