അകക്കണ്ണിന്റെ സാന്ത്വനം

അകക്കണ്ണിന്റെ സാന്ത്വനം

കാഴ്ചയില്ലാത്ത ലോകത്തിരുന്ന് മരുന്നില്ലാത്ത ചികിത്സ നല്‍കുന്ന ഡോ. സി എ അന്‍സാര്‍ വൈദ്യശാസ്ത്രത്തിലെ വിസ്മയമാണ്. കാഴ്ച നഷ്ടപ്പെട്ടിട്ടും തളരാതെ ജീവിതത്തോട് പൊരുതിയ ഡോ. അന്‍സാര്‍ ഇന്ന് ആയിരങ്ങളുടെ ജീവിതത്തില്‍ സാന്ത്വനത്തിന്റെ വെളിച്ചം തെളിക്കുന്നു.

പുറംകാഴ്ചകള്‍ കാണാനുള്ള ശേഷി നശിച്ച ഡോ. സി എ അന്‍സാറിന് ഒരു സുപ്രഭാതത്തില്‍ ഉള്‍ക്കാഴ്ചയുടെ അകക്കണ്ണ് തുറന്നു. നഷ്ടപ്പെട്ട കണ്ണിന്റെ അധികശേഷി അന്‍സാറിന്റെ വിരല്‍ത്തുമ്പുകളിലേക്ക് ആവാഹിക്കപ്പെട്ടു. മരുന്നില്ലാതെ രോഗവിമുക്തി നല്‍കുന്ന സ്പര്‍ശന ചികിത്സയിലൂടെ ജീവിത നിയോഗത്തിന്റെ പുതിയൊരു അധ്യായം അന്‍സാറിന് മുന്നില്‍ തുറക്കപ്പെടുകയായിരുന്നു. മര്‍മശാസ്ത്ര, പഞ്ചകര്‍മ, അക്യുപ്രഷര്‍, സോണ്‍ തെറാപ്പി, സുജോക്ക് തെറാപ്പി, ഫുട് റിഫ്‌ളക്‌സോളജി, അരോമ തെറാപ്പി, യോഗ, നേച്ചറോപ്പതി എന്നീ ചികിത്സാ രീതികള്‍ സംയോജിപ്പിച്ച് അന്‍സാര്‍ സ്വന്തമായി ഒരു ചികിത്സാ സമ്പ്രദായം ആവിഷ്‌കരിച്ചു. വിരല്‍ത്തുമ്പുകള്‍ കൊണ്ട് കാല്‍വെള്ളയില്‍ സ്പര്‍ശിച്ച് രോഗ നിര്‍ണയവും ചികിത്സയും നടത്തുന്ന അന്‍സാറിനെ തേടിയെത്തുന്നവരില്‍ സാധാരണക്കാര്‍ മുതല്‍ നടന്‍ മോഹന്‍ലാലിനെ പോലുള്ള സെലിബ്രിറ്റികള്‍ വരെയുണ്ട്.

ആലുവ എടയപ്പുറം ചെറൂപ്പിള്ളി അലിയുടെ മകനായ അന്‍സാറിന്റെ ജീവിതം ഇരുട്ടിലാക്കിയത് സമീപ നഗരത്തിലെ പ്രശസ്തമായ കണ്ണാശുപത്രിയില്‍ അലര്‍ജിക്ക് നല്‍കിയ മരുന്നായിരുന്നു. മരുന്നു കഴിച്ച് അലര്‍ജി മാറിയെങ്കിലും കാഴ്ചശക്തി ക്ഷയിക്കാന്‍ തുടങ്ങി. മരുന്നിന്റെ പാര്‍ശ്വഫലമായി ഉണ്ടായ ഗ്ലൂക്കോമയാണെന്ന് തിരിച്ചറിയാതെ മങ്ങുന്ന കാഴ്ചക്ക് പരിഹാരമായി കണ്ണടവെച്ചു. 2006ല്‍ ബാംഗളൂരിലെ വ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ യോഗ ടീച്ചേഴ്‌സ് ട്രെയിനിംഗ് കോഴ്‌സിന് പോയ അന്‍സാര്‍ അവിടെ വെച്ച് ഒരു സുപ്രഭാതത്തില്‍ കണ്ണ് തുറന്നത് ഇരുട്ടിന്റെ ലോകത്തേക്കാണ്. ജീവിതം അവസാനിച്ചുവെന്ന് കരുതിയ നാളുകളായിരുന്നു പിന്നീട്. ആറു മാസക്കാലം ആശുപത്രിക്കിടക്കയിലും വീട്ടിലെ അടച്ചിട്ട മുറിയിലുമായിരുന്നു ജീവിതം. പക്ഷെ വിധി അന്‍സാറിനായി മറ്റൊരു ലോകം കരുതിവെച്ചിരുന്നു.

താജ് ഹോട്ടലില്‍ കണ്‍സള്‍ട്ടന്റായാണ് തുടക്കം കുറിച്ചത് അവിടെ വെച്ച് മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ് മാത്യുവിനെ ചികിത്സിച്ചതാണ് ജീവിതത്തില്‍ വഴിത്തിരിവ് സൃഷ്ടിച്ചത്. അന്‍സാറിന്റെ കഴിവ് അനുഭവിച്ചറിഞ്ഞ ഫിലിപ്പ് മാത്യു നല്‍കിയ പ്രോത്സാഹനവും പ്രേരണയും എറണാകുളം നഗരത്തില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ ധൈര്യം നല്‍കി. വൈറ്റിലക്കടുത്ത് പൊന്നുരുന്നി ശ്രീനാരായണ ക്ഷേത്രത്തിന് എതിര്‍വശത്ത് ”ഹീലിംഗ് ടച്ച്” എന്ന പേരില്‍ തുടങ്ങിയ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ അന്‍സാര്‍ ഇന്ന് തിരക്കുകള്‍ക്ക് നടുവിലാണ്.

കാഴ്ച നഷ്ടപ്പെടുന്നതിന് മുമ്പ് തന്നെ ആള്‍ട്ടര്‍നേറ്റീവ് ചികിത്സാ രീതികള്‍ സ്വായത്തമാക്കിയിരുന്ന അന്‍സാര്‍ യോഗ കോഴ്‌സിന് ബാംഗളൂരുവില്‍ പോകുന്നതിന് മുമ്പ് ശരീരം തളര്‍ന്ന് കിടപ്പിലായ ഒരു കുട്ടിക്ക് ചികിത്സ നല്‍കിയിരുന്നു. രോഗാവസ്ഥക്ക് മാറ്റമുണ്ടായതിനാല്‍ കുട്ടിയുടെ മാതാപിതാക്കള്‍ അന്‍സാറിനെ തേടി ഇവിടേക്ക് വന്നു. അപ്പോള്‍ കാഴ്ച നഷ്ടപ്പെട്ട് ആശുപത്രിയിലായിരുന്നു അന്‍സാര്‍. നിസ്സഹായത അറിയിച്ച് അവരെ മടക്കി അയച്ചെങ്കിലും അത് പുതിയൊരു ചിന്തയിലേക്ക് അത് അന്‍സാറിനെ നയിച്ചു. പഠിച്ച ചികിത്സാ രീതികള്‍ പ്രയോഗിച്ചു നോക്കാന്‍ തീരുമാനിച്ചു. സുഹൃത്തുക്കളിലാണ് ആദ്യം പരീക്ഷണം നടത്തിയത്. കാഴ്ച നഷ്ടപ്പെട്ടെങ്കിലും രോഗനിര്‍ണയത്തിനും ചികിത്സക്കും അത് ഒരുതരത്തിലും തടസമല്ലെന്ന് മനസിലായതോടെ പ്രാക്ടീസ് ആരംഭിക്കാന്‍ തീരുമാനിച്ചു. എറണാകുളത്തെ പഞ്ചനക്ഷത്രഹോട്ടലായ താജില്‍ കണ്‍സള്‍ട്ടന്റായാണ് തുടക്കം കുറിച്ചത്. രണ്ടര വര്‍ഷം അവിടെ പ്രവര്‍ത്തിച്ചു. അവിടെ വെച്ച് മലയാള മനോരമ മാനേജിംഗ് എഡിറ്റര്‍ ഫിലിപ് മാത്യുവിനെ ചികിത്സിച്ചതാണ് ജീവിതത്തില്‍ അടുത്ത വഴിത്തിരിവ് സൃഷ്ടിച്ചത്. അന്‍സാറിന്റെ കഴിവ് അനുഭവിച്ചറിഞ്ഞ ഫിലിപ്പ് മാത്യു നല്‍കിയ പ്രോത്സാഹനവും പ്രേരണയും എറണാകുളം നഗരത്തില്‍ ഒരു ക്ലിനിക് തുടങ്ങാന്‍ ധൈര്യം നല്‍കി. വൈറ്റിലക്കടുത്ത് പൊന്നുരുന്നി ശ്രീനാരായണ ക്ഷേത്രത്തിന് എതിര്‍വശത്ത് ”ഹീലിംഗ് ടച്ച്” എന്ന പേരില്‍ തുടങ്ങിയ ഓള്‍ട്ടര്‍നേറ്റീവ് ഡ്രഗ്‌ലെസ് ട്രീറ്റ്‌മെന്റ് സെന്റര്‍ അന്‍സാര്‍ ഇന്ന് തിരക്കുകള്‍ക്ക് നടുവിലാണ്. അന്‍സാറിനെ തേടിയെത്തുന്നവരില്‍ സമൂഹത്തിലെ വി ഐ പികളാണ് ഏറെയും. നടന്‍ മോഹന്‍ലാലിനെയും അദ്ദേഹത്തിന്റെ അമ്മയെയും ചികിത്സിച്ച അന്‍സാര്‍ സിനിമാ രംഗത്തുള്ള നിരവധി പേര്‍ക്ക് ചികിത്സ നല്‍കുന്നുണ്ട്. രാഷ്ട്രീയ രംഗത്തും ബിസിനസ് മേഖലയിലുമുള്ള നിരവധി പ്രമുഖര്‍ അന്‍സാറിന്റെ സ്പര്‍ശന ചികിത്സ തേടി ക്ലിനിക്കിലെത്തുന്നു.

ഡോ. അന്‍സാറിന്റെ ചികിത്സാ രീതിക്ക് മാതൃകകളില്ല. അള്‍ട്ടര്‍നേറ്റീവ് മെഡിസിനില്‍ അംഗീകൃത പ്രാക്ടീഷണറായ അന്‍സാര്‍ ചെന്നൈയിലെ ജയേന്ദ്ര സരസ്വതി ആയുര്‍വേദ കോളജില്‍ നിന്നാണ് പഞ്ചകര്‍മയില്‍ പരിശീലനം നേടിയത്. സോണ്‍ തെറാപ്പി, സുജോക്കു, ഫുട് റിഫ്‌ളക്‌സോളജി എന്നിവയില്‍ മുംബൈയില്‍ നിന്ന് പരിശീലനം നേടി. ബാംഗളൂര്‍ വ്യാസ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് യോഗ പഠിച്ചത്. റിഫ്‌ളക്‌സോളജി, തായ് മസാജ്, നെക്ക് ആന്റ് ഷോള്‍ഡര്‍ മസാജ്, അരോമ തെറാപ്പി എന്നിവയില്‍ തായ്‌ലന്റില്‍ നിന്ന് ഉന്നത ബിരുദം നേടി. അള്‍ട്ടര്‍നേറ്റീവ് മെഡിസിനിലും മര്‍മശാസ്ത്രത്തിലും ഓപ്പണ്‍ ഇന്റര്‍നാഷണല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് പി എച്ച് ഡിയും യോഗയിലും നേച്ചറോപതിയിലും മാസ്റ്റര്‍ ബിരുദവും നേടിയിട്ടുണ്ട്. ഈ ചികിത്സാ രീതികളെല്ലാം ചേര്‍ത്ത് സ്വന്തമായി ആവിഷ്‌കരിച്ച ഒരു ചികിത്സാ പദ്ധതിയാണ് അന്‍സാര്‍ പിന്തുടരുന്നത്. മര്‍മഭാഗങ്ങളില്‍ ചെലുത്തുന്ന സമ്മര്‍ദത്തിലൂടെ അവയവങ്ങളെ ഉത്തേജിപ്പിച്ച് പ്രവര്‍ത്തന വൈകല്യം പരിഹരിക്കുകയാണ് പ്രധാമായും ചെയ്യുന്നത്. രോഗിയുടെ പാദം പിടിച്ചു നോക്കുമ്പോള്‍ ലഭിക്കുന്ന ഉള്‍പ്രരണ പലപ്പോഴും രോഗനിര്‍ണയത്തിന് സഹായകമാകാറുണ്ടെന്ന് അന്‍സാര്‍ പറയുന്നു. എല്ലാ നാഡീഞരമ്പുകളും പുറപ്പെടുന്നത് തലയില്‍ നിന്നാണ്. ഓരോ അവയവത്തിന്റെയും എന്‍ഡിംഗ് പോയിന്റ് കാല്‍പാദത്തിലുണ്ട്. അവിടെനോക്കിയാല്‍ ഏത് അവയവത്തിന്റെയും രോഗാവസ്ഥ അറിയാം. രോഗാവസ്ഥയിലുള്ള അവയവം ഏതെന്ന് മനസിലായാല്‍ ആ അവയവത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ വേണ്ട ചികിത്സയാണ് ചെയ്യുന്നത്.

കേരളത്തിന് പുറത്തു നിന്നും വിദേശത്തു നിന്നും വരെ അന്‍സാറിനെ തേടി രോഗികള്‍ എത്തുന്നു. പലരും വാടകക്ക് താമസിച്ചാണ് ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുക. കിടത്തിച്ചികിത്സക്കുള്ള സൗകര്യങ്ങളോടെ മരുന്നില്ലാതെ ചികിത്സിക്കുന്ന ആശുപത്രി വികസിപ്പിക്കണമെന്നതാണ് അന്‍സാറിന്റെ ലക്ഷ്യം. രോഗത്തില്‍ നിന്നും മരുന്നില്‍ നിന്നും മനുഷ്യനെ എങ്ങനെ രക്ഷിക്കാമെന്നതാണ് അന്‍സാര്‍ ഏറ്റെടുക്കുന്ന ദൗത്യം. അതിന് ആശുപത്രി വികസിപ്പിക്കേണ്ടതുണ്ട്. പണമാണ് അതിന് തടസമായി നില്‍ക്കുന്നത്. എന്നെങ്കിലും ഈ ആഗ്രഹം സഫലമാകുമെന്ന് അന്‍സാര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതുവരെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതങ്ങള്‍ ഇക്കാര്യത്തിലും ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്‍സാര്‍.

രോഗവിവരം പോലും പറയാതെ രോഗനിര്‍ണയം നടത്താന്‍ ഡോ. അന്‍സാറിന് കഴിയും. സ്‌കാനിംഗ് പോലുള്ള പരിശോധനകള്‍ നടത്തി രോഗനിര്‍ണയം നടത്തുന്ന ആധുനിക വൈദ്യശാസ്ത്രത്തിന്റെ രീതിക്ക് സാങ്കേതിക വിദ്യയുടെ സഹായം ഗുണകരമാണെങ്കിലും മനുഷ്യശരീരത്തിന്റെ സങ്കീര്‍ണതകള്‍ തിരിച്ചറിഞ്ഞ് ചികിത്സിക്കുന്നതിന് അത് പ്രയോജനപ്പെടില്ലെന്നാണ് അന്‍സാറിന്റെ പക്ഷം. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം മോശമായാല്‍ ദഹനസംബന്ധമായ പ്രശ്‌നങ്ങളുണ്ടാകും. ഗ്യാസ്ട്രബിളും അസിഡിറ്റിയുമുണ്ടാകും. പാന്‍ക്രിയാസിന്റെ പ്രവര്‍ത്തനം കൂടുതല്‍ മോശമായി ഇന്‍സുലിന്റെ ഉല്‍പാദനം കുറഞ്ഞ് ഡയബറ്റിസായി മാറും. പാന്‍ക്രിയാസിനെ പ്രത്യേക രീതിയില്‍ ഉത്തേജിപ്പിച്ചാല്‍ മൂന്ന് അസുഖങ്ങളെയും ഇല്ലാതാക്കാന്‍ കഴിയും. ആധുനിക വൈദ്യശാസ്ത്രത്തിന്റെ രോഗനിര്‍ണയ രീതിയനുസരിച്ച് രോഗലക്ഷണങ്ങള്‍ക്കാണ് മരുന്നു നല്‍കാന്‍ സാധിക്കുക.

കാല്‍പാദത്തിലേല്‍ക്കുന്ന ആഘാതങ്ങള്‍ ശരീരത്തില്‍ വലിയ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുമെന്ന് അന്‍സാര്‍ പറയുന്നു. കാല്‍പാദത്തില്‍ പോലീസിന്റെ ലാത്തിയടിയേല്‍ക്കുന്നവരുടെ ശരീരത്തില്‍ അതുണ്ടാക്കയ പ്രത്യാഘാതം വളരെ വലുതാണ്. അത്തരം നിരവധി കേസുകള്‍ അന്‍സാറിന്റെ മുന്നില്‍ വന്നിട്ടുണ്ട്. അവരുടെ ശരീരപ്രവര്‍ത്തനങ്ങളാകെ തകരാറിലാകും. വിറയല്‍, ഉള്‍ഭയം, ആള്‍ക്കൂട്ടത്തിന് മുന്നില്‍ സംസാരിക്കാനാകാത്ത വിധത്തിലുള്ള ആത്മവിശ്വാസ തകര്‍ച്ച, ടെന്‍ഷന്‍, ജോലി ചെയ്യുമ്പോള്‍ ശരീരത്തിന്റെ പലഭാഗത്ത് വേദന ഇങ്ങനെ കാല്‍പാദത്തിനടിയില്‍ ലാത്തിയടിയേറ്റവര്‍ക്കുണ്ടാകുന്ന നിരവധി പ്രശ്‌നങ്ങളുണ്ട്. ആശുപത്രികളില്‍ ചികിത്സ തേടുമ്പോള്‍ ചിലപ്പോള്‍ മാനസിക പ്രശ്‌നമാണെന്ന് പറഞ്ഞ് ടെന്‍ഷന്റെ മരുന്നു കൊടുക്കും. അല്ലെങ്കില്‍ രോഗലക്ഷണത്തിന് മരുന്നു കൊടുക്കും. ഒരു പരിശോധനയിലും ഇത് കണ്ടെത്താനാകില്ല. കാല്‍പാദത്തില്‍ ലാത്തികൊണ്ട് അടിക്കുന്ന പോലീസിനും അറിയില്ല അതിന്റെ പ്രത്യാഘാതങ്ങള്‍. ശാസ്ത്രീയപരിശീലനം ലഭിക്കാത്തവരെക്കൊണ്ട് കാലിന്റെ അടിഭാഗത്ത് മസാജ് ചെയ്യിക്കാന്‍ പോലും പാടില്ലെന്നാണ് അന്‍സാര്‍ പറയുക.

മനോജന്യമായ അസുഖങ്ങളില്‍ സ്പര്‍ശന ചികിത്സ അത്ഭുതകരമായ ഫലം നല്‍കുന്നുണ്ട്. 90 ശതമാനം അസുഖങ്ങളും സ്‌ട്രെസ് റിലേറ്റഡാണ് എന്ന് ഇന്ന് ആധുനിക ശാസ്ത്രവും അംഗീകരിക്കുന്നു. ബിസിനസ് മേഖലയിലുള്ളവര്‍ക്ക് ജീവിതത്തില്‍ സ്‌ട്രെസ് ഒഴിവാക്കാനാകില്ല. ഇത്തരം അസുഖങ്ങളെ മരുന്നു കൊണ്ട് ചികിത്സിക്കുന്നത് പാര്‍ശ്വഫലങ്ങല്‍ക്കിടയാക്കും. അതുകൊണ്ടു തന്നെ ആള്‍ടര്‍നേറ്റീവ് ചികിത്സയുടെ പ്രാധാന്യം ആധുനിക വൈദ്യശാസ്ത്രവും അംഗീകരിക്കുന്നുണ്ട്. ഇതര ചികിത്സാ രീതികളെ ഇന്ന് അലോപ്പതി ആശുപത്രികളും ആശ്രയിക്കുന്നു. എറണാകുളം കിംസ് ആശുപത്രിയിലെ ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്റെ ചീഫ് കണ്‍സള്‍ട്ടന്റായിരുന്നു ഡോ. അന്‍സാര്‍.

പഴകിയ തലവേദന, ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോര്‍, ഡയബറ്റിക് ന്യൂറോപ്പതി, തലച്ചോറിനെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ഓട്ടിസം, ഫിറ്റ്‌സ്,നടുവേദന, കാല്‍മുട്ട് വേദന, കഴുത്തുവേദന തുടങ്ങി ഒട്ടെല്ലാ രോഗങ്ങള്‍ക്കും സ്പര്‍ശന ചികിത്സയില്‍ പ്രതിവിധിയുണ്ട്. മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റാതിരുന്ന അസുഖങ്ങള്‍ കണ്ടുപിടിച്ച് മാറ്റിയിട്ടുണ്ട്. സര്‍വശക്തന്റെ അനുഗ്രഹം എന്ന് മാത്രമാണ് അദ്ദേഹം പറയുക.

ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും അന്‍സാര്‍ ശ്രദ്ധ നല്‍കുന്നു. കാഴ്ചയില്ലാത്ത ഒമ്പത് പേരെ ചികിത്സാ പരിശീലനം നല്‍കി അന്‍സാര്‍ കൂടെ കൂട്ടിയിട്ടുണ്ട്. എന്തെങ്കിലും താല്‍ക്കാലിക സഹായം നല്‍കുന്നതിലും വലുതല്ലേ അവര്‍ക്ക് ഒരു ജീവിതമാര്‍ഗം തുറന്നു നല്‍കുന്നത് എന്ന് അന്‍സാര്‍ ചോദിക്കുന്നു.

പഴകിയ തലവേദന, ഷുഗര്‍, പ്രഷര്‍, കൊളസ്‌ട്രോര്‍, ഡയബറ്റിക് ന്യൂറോപ്പതി, തലച്ചോറിനെ ബാധിക്കുന്ന പാര്‍ക്കിന്‍സണ്‍സ്, മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ്, ഓട്ടിസം, ഫിറ്റ്‌സ്,നടുവേദന, കാല്‍മുട്ട് വേദന, കഴുത്തുവേദന തുടങ്ങി ഒട്ടെല്ലാ രോഗങ്ങള്‍ക്കും സ്പര്‍ശന ചികിത്സയില്‍ പ്രതിവിധിയുണ്ട്. മറ്റുള്ളവര്‍ക്ക് കണ്ടുപിടിക്കാന്‍ പറ്റാതിരുന്ന അസുഖങ്ങള്‍ കണ്ടുപിടിച്ച് മാറ്റിയിട്ടുണ്ട്. സര്‍വശക്തന്റെ അനുഗ്രഹം എന്ന് മാത്രമാണ് അദ്ദേഹം പറയുക.

സമൂഹത്തില്‍ നിന്ന് ലഭിക്കുന്ന അംഗീകാരങ്ങള്‍ അന്‍സാറിന് നല്‍കുന്ന പ്രചോദനം ചെറുതല്ല. ജസ്റ്റിസ് കെ പി രാധാകൃഷ്ണമേനോന്‍ സ്മാരക ആരോഗ്യസേവാ അവാര്‍ഡ് ജസ്റ്റിസ് ആര്‍ കൃഷ്ണയ്യരില്‍ നിന്നാണ് ഏറ്റുവാങ്ങിയത്. ചാവറ കള്‍ച്ചറല്‍ സെന്ററിന്റെ എക്‌സലന്‍സി അവാര്‍ഡും ലഭിച്ചു. മോട്ടിവേഷന്‍ ക്ലാസുകള്‍ക്കായി സ്‌കൂളും സ്ഥാപനങ്ങളും അദ്ദേഹത്തെ ക്ഷണിക്കുന്നുണ്ട്. അടുത്തിടെ ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ജന്‍മദിനാഘോഷം എറണാകുളത്ത് ഉദ്ഘാടനം ചെയ്തത് ഡോ.അന്‍സാറാണ്.

അനുഭവസ്ഥരില്‍ നിന്ന് കേട്ടറിഞ്ഞും www.healingtouchreflexology.co.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിച്ചുമാണ് രോഗികള്‍ ഡോ. അന്‍സാറിലേക്കെത്തുന്നത്. കേരളത്തിന് പുറത്തു നിന്നും വിദേശത്തു നിന്നും വരെ അന്‍സാറിനെ തേടി രോഗികള്‍ എത്തുന്നു. പലരും വാടകക്ക് താമസിച്ചാണ് ചികിത്സ പൂര്‍ത്തിയാക്കി മടങ്ങുക. കിടത്തിച്ചികിത്സക്കുള്ള സൗകര്യങ്ങളോടെ മരുന്നില്ലാതെ ചികിത്സിക്കുന്ന ആശുപത്രി വികസിപ്പിക്കണമെന്നതാണ് അന്‍സാറിന്റെ ലക്ഷ്യം. രോഗത്തില്‍ നിന്ന് ലോകത്തെയും മരുന്നില്‍ നിന്ന് മനുഷ്യനെയും എങ്ങനെ രക്ഷിക്കാമെന്നതാണ് അന്‍സാര്‍ ഏറ്റെടുക്കുന്ന ദൗത്യം. അതിന് ആശുപത്രി വികസിപ്പിക്കേണ്ടതുണ്ട്. പണമാണ് അതിന് തടസമായി നില്‍ക്കുന്നത്. എന്നെങ്കിലും ഈ ആഗ്രഹം സഫലമാകുമെന്ന് അന്‍സാര്‍ ഉറച്ചു വിശ്വസിക്കുന്നു. ഇതുവരെ ജീവിതത്തില്‍ സംഭവിച്ച അത്ഭുതങ്ങള്‍ ഇക്കാര്യത്തിലും ആവര്‍ത്തിക്കുമെന്ന ഉറച്ച വിശ്വാസത്തിലാണ് അന്‍സാര്‍.

ഭാര്യ ഷെറീനയും മക്കള്‍ അഷ്‌ന ഫാത്തിമയും ആമിന ഹംനയുമടങ്ങുന്നതാണ് അന്‍സാറിന്റെ കുടുംബം. എല്ലാ കാര്യത്തിനും സഹായത്തിനായി സഹോദരന്‍ ഷിഹാബ് എപ്പോഴും അന്‍സാറിനൊപ്പമുണ്ട്.

Comments

comments

Categories: FK Special, Slider
Tags: dr.ansaar