ജെബല്‍ അലി പോര്‍ട്ട് വീണ്ടും വികസിപ്പിക്കാന്‍ ഡിപി വേള്‍ഡ്

ജെബല്‍ അലി പോര്‍ട്ട് വീണ്ടും വികസിപ്പിക്കാന്‍ ഡിപി വേള്‍ഡ്

1.5 ടിഇയു ടെര്‍മിനല്‍ മൂന്നിനോട് കൂട്ടിച്ചേര്‍ക്കാന്‍ പദ്ധതി

ദുബായ്: ശേഷി കൂട്ടാന്‍ ജെബല്‍ അലി തുറമുഖം. കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിംഗ് ശേഷി കൂട്ടാനുള്ള പദ്ധതികള്‍ കഴിഞ്ഞ ദിവസമാണ് പോര്‍ട്ട് നിയന്ത്രിക്കുന്ന ഡിപി വേള്‍ഡ് പ്രഖ്യാപിച്ചത്. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മൂന്നിലേക്ക് 1.5 മില്ല്യണ്‍ ടിഇയു കൂട്ടിച്ചേര്‍ക്കുമെന്ന് ഡിപി വേള്‍ഡ് അറിയിച്ചു.

വളര്‍ന്നുവരുന്ന ആവശ്യകത കണക്കിലെടുത്താണ് പുതിയ നീക്കമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതോടെ പോര്‍ട്ടിന്റെ ശേഷി 18 മില്ല്യണ്‍ ടിഇയുവില്‍ നിന്ന് 19.5 മില്ല്യണ്‍ ടിഇയുവിലേക്ക് ഉയരും.

എക്‌സ്‌പോ 2020 വരുന്നതോടെ ഡിമാന്‍ഡ് ഇനിയും ശക്തിപ്പെടാനാണ് സാധ്യത. മേഖലയിലെ ഏറ്റവും മികച്ച പോര്‍ട്ടെന്ന ഖ്യാതി തങ്ങള്‍ നിലനിര്‍ത്തുമെന്ന് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലയെം

ഇതോടെ ടെര്‍മിനല്‍ മൂന്നിന്റെ (ടി3) ശേഷി നാല് മില്ല്യണ്‍ ടിഇയു ആകും. ലോകത്തിലെ ഏറ്റവും വലിയ സെമി-ഓട്ടോമേറ്റഡ് ടെര്‍മിനലായും ഇതോടെ ടി3 മാറും. എക്‌സ്‌പോ 2020 വരുന്നതോടെ ഡിമാന്‍ഡ് ഇനിയും ശക്തിപ്പെടാനാണ് സാധ്യത. മേഖലയിലെ ഏറ്റവും മികച്ച പോര്‍ട്ടെന്ന ഖ്യാതി തങ്ങള്‍ നിലനിര്‍ത്തുമെന്ന് ഗ്രൂപ്പ് ചെയര്‍മാനും ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസറുമായ സുല്‍ത്താന്‍ അഹമ്മദ് ബിന്‍ സുലയെം പറഞ്ഞു.

2017ന്റെ ആദ്യ പാദത്തില്‍ ഡിപി വേള്‍ഡ് യുഎഇ മേഖലയില്‍ കൈകാര്യം ചെയ്തത് 7.7 മില്ല്യണ്‍ ടിഇയു ആണ്. 4.3 ശതമാനമാണ് പ്രതിവര്‍ഷവളര്‍ച്ച.

Comments

comments

Categories: Arabia