ഡമാക് പ്രോപ്പര്‍ട്ടീസിന്റെ ലാഭത്തില്‍ ഇടിവ്

ഡമാക് പ്രോപ്പര്‍ട്ടീസിന്റെ ലാഭത്തില്‍ ഇടിവ്

മൂന്നാം പാദത്തിലെ ലാഭത്തില്‍ 20 ശതമാനമാണ് ഇടിവ് സംഭവിച്ചത്

ദുബായ്: തുടര്‍ച്ചയായ മൂന്നാം പാദത്തിലും ഡമാക് പ്രോപ്പര്‍ട്ടീസിന്റെ ലാഭത്തില്‍ ഇടിവ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ലാഭത്തില്‍ 20 ശതമാനം ഇടിവ് സംഭവിച്ചതായാണ് കമ്പനി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 719.34 മില്ല്യണ്‍ ദിര്‍ഹമാണ് ലാഭം. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ലാഭം കുറഞ്ഞിരിക്കുന്നത്.

അതേസമയം മൂന്നാം പാദത്തിലെ വരുമാനത്തില്‍ 31 ശതമാനം വര്‍ധനയുണ്ട്. 623.4 മില്ല്യണ്‍ ഡോളറാണ് വരുമാനം. മുന്‍വര്‍ഷം ഇതേ കാലയളവില്‍ ഇത് 214.5 മില്ല്യണ്‍ ഡളറായിരുന്നു.

ദുബായിലെ ഡമാക്കിന്റെ ട്രംപ് വേള്‍ഡ് ഗോള്‍ഫ് ക്ലബ് ദുബായ് 2018ല്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ

ഈ വര്‍ഷത്തെ ആദ്യ ഒമ്പത് മാസത്തിനുള്ളില്‍ കമ്പനി പൂര്‍ത്തിയാക്കിയത് 1,923 യൂണിറ്റുകളാണ്. ദുബായിലെ ഡമാക് ഹില്‍സിലുള്ള 1,071 യൂണിറ്റുകളഉം ഇതില്‍ പെടും. റിയാദിലെ ആദ്യ പ്രൊജക്റ്റും കമ്പനി പൂര്‍ത്തീകരിച്ച് കൈമാറി. 454 യൂണിറ്റിന്റെ എസ്‌ക്ലൂസിവ പ്രൊജക്റ്റാണ് കൈമാറിയത്. അമ്മനിലെ ദി ഹൈറ്റ്‌സ് എന്ന ആദ്യ പ്രൊജക്റ്റും ഡമാക് പൂര്‍ത്തിയാക്കി. ദുബായിലെ ഡമാക്കിന്റെ ട്രംപ് വേള്‍ഡ് ഗോള്‍ഫ് ക്ലബ് ദുബായ് 2018ല്‍ ലോഞ്ച് ചെയ്യുമെന്നാണ് പ്രതീക്ഷ.

Comments

comments

Categories: Arabia