കോര്‍പ്പറേറ്റ് മികവിലേക്ക്

കോര്‍പ്പറേറ്റ് മികവിലേക്ക്

നിലവാരം കൊണ്ടും മികവാര്‍ന്ന സേവനങ്ങള്‍കൊണ്ടും ഇന്ത്യയിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് കമ്പനികളില്‍ ഒന്നായി മാറിയ സ്ഥാപനമാണ് സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ്. യാത്രകളുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങളെല്ലാം തങ്ങളുടെ പക്കല്‍ ഭദ്രമാണെന്ന് കഴിഞ്ഞ 13 വര്‍ഷങ്ങളായി ഇവര്‍ തെളിയിച്ചുകൊണ്ടിരിക്കുന്നു

അണുകുടുംബങ്ങളിലേക്കു ചുരുങ്ങിയ മലയാളികളുടെ തിരക്കുപിടിച്ച ജീവിതത്തില്‍ അല്‍പ്പമെങ്കിലും ആശ്വാസം പകരുന്നത് അവധിക്കാലങ്ങളില്‍ നടത്തുന്ന യാത്രകളായിരിക്കും. ഇത്തരം യാത്രകള്‍ അവിസ്മരണീയവും ആയാസരഹിതവുമാകണമെങ്കില്‍ യാത്രയുടെ ആദ്യാവസാനമുള്ള കാര്യങ്ങളെല്ലാം ഉത്തരവാദിത്വത്തോടെ ഏറ്റെടുത്ത് നടപ്പാക്കാന്‍ പ്രാപ്തിയും നിലവാരവുമുള്ള ഒരു ടൂര്‍ ഓപ്പറേറ്ററുടെയോ ഡെസ്റ്റിനേഷന്‍ മാനേജരുടെയോ സേവനം അനിവാര്യമാണ്. ഇതിനായി പരിപൂര്‍ണ വിശ്വാസത്തോടെ ആശ്രയിക്കാന്‍ കഴിയുന്ന സ്ഥാപനമാണ് സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ്. യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ഥലം, അവിടുത്തെ സംസ്‌കാരം, രീതികള്‍, കാലാവസ്ഥ, കാഴ്ചകള്‍, യാത്രയുടെ കാഠിന്യം, ചെലവ് എന്നിങ്ങനെ യാത്രയ്ക്കായി പദ്ധതിയിടുമ്പോള്‍ തന്നെ ഒരു നൂറു ചോദ്യങ്ങളാണ് മനസിലേക്ക് ഓടിയെത്തുക. ഇതിനെല്ലാം ഉത്തരം കണ്ടെത്താന്‍ സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ് നിങ്ങളെ സഹായിക്കും. ഉപഭോക്താക്കളുടെ മനസ് തൊട്ടറിഞ്ഞ് നല്‍കുന്ന സേവനങ്ങള്‍ തന്നെയാണ് സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സിനെ വ്യത്യസ്തമാക്കുന്നത്.

2004ല്‍ ഒരു ഒറ്റമുറി ഓഫീസായി പ്രവര്‍ത്തനം തുടങ്ങിയ സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ് ഇന്ന് രാജ്യമൊട്ടുക്കും വളര്‍ന്നതിന് പിന്നില്‍ ഐടി എന്‍ജിനീയറായ യു സി റിയാസിന്റെ ആത്മവിശ്വാസവും നിശ്ചയദാര്‍ഢ്യവുമാണ്. റിയാസിന് യാത്രകളോടുള്ള താല്‍പര്യമാണ് ഇന്ന് ആയിരക്കണക്കിന് ഉപഭോക്താക്കളുടെ യാത്രകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഡെസ്റ്റിനേഷന്‍ മാനേജ്‌മെന്റ് സ്ഥാപനത്തിന്റെ പിറവിയിലേക്ക് നയിച്ചത്. മുന്‍പ് ബ്രാന്‍ഡിംഗിനൊന്നും പ്രാധാന്യം നല്‍കാത്ത വളരെ ചെറിയ ഒരു സ്ഥാപനമായിരുന്നു ഇത്. പ്രാദേശിക തലത്തില്‍ അംഗീകൃതമായിക്കഴിഞ്ഞതിനു ശേഷമാണ് സ്ഥാപനം ബ്രാന്‍ഡിംഗിനെ കുറിച്ച് ചിന്തിച്ചു തുടങ്ങുന്നത്. സ്വന്തം കാലില്‍ ചുവടുറപ്പിച്ചു നിന്നതിനു ശേഷമായിരുന്നു ബ്രാന്‍ഡിംഗിലേക്ക് കടന്നതെന്ന് റിയാസ് വ്യക്തമാക്കുന്നു. തങ്ങളെ സമീപിക്കുന്നവര്‍ക്ക് അനുയോജ്യമായ ടൂര്‍ പാക്കേജുകള്‍ താങ്ങാനാവുന്ന നിരക്കില്‍ ഇവര്‍ ഉറപ്പു വരുത്തുന്നു. മികച്ച പാക്കേജുകള്‍ നിലവാരത്തോടെ ഉറപ്പു വരുത്തുന്നതിനോടൊപ്പം യാത്രക്കാരുടെ സുരക്ഷയ്ക്കും.

കേരളാ ഓപ്പറേറ്റര്‍ എന്ന നിലയില്‍നിന്നും മാറി നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീലങ്കയില്‍ ലോഞ്ച് ചെയ്തതാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായത്. അന്താരാഷ്ട്ര സാന്നിധ്യമാകാന്‍ ഇതുവഴി സാധിച്ചു. ഇപ്പോഴും ശ്രീലങ്കയിലെ ഏക ഇന്ത്യന്‍ ട്രാവല്‍ കമ്പനി ഞങ്ങളുടേതാണ്. ബുദ്ധിമുട്ടേറിയ നീക്കമായിരുന്നു ഇതെങ്കിലും അതിന്റെ ഫലം വളരെ മികച്ചതായിരുന്നു. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററായും കോര്‍പറേറ്റ് പബ്ലിക് കമ്പനിയാകാനുമുള്ള ശ്രമത്തിലാണ് സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ്

യു സി റിയാസ്

മാനേജിംഗ് ഡയറക്റ്റര്‍

സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ്

വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. യാത്രക്കാര്‍ക്ക് താങ്ങാനാകുന്ന നിരക്കില്‍ കൂടുതല്‍ ഇന്നൊവേറ്റീവായ പാക്കേജുകള്‍ അവതരിപ്പിച്ചത് കമ്പനിയുടെ വളര്‍ച്ചയുടെ വേഗത കൂട്ടി. ”വളരെ ചെറിയ നിലയിലായിരുന്നു ഞങ്ങളുടെ തുടക്കം. എന്നാല്‍ നല്ല വളര്‍ച്ച തന്നെ നേടിയെടുക്കാന്‍ സാധിച്ചു. ഇപ്പോള്‍ 15 മുതല്‍ 20 ശതമാനം വളര്‍ച്ചാ നിരക്ക് കമ്പനി രേഖപ്പെടുത്തുന്നുണ്ട്. ഓരോ വര്‍ഷവും ബ്രാന്‍ഡിന്റെ റീച്ച് വിപുലീകരിക്കാനാണ് ശ്രമിച്ചത്. ആദ്യം മെട്രോകളില്‍ മാത്രം ശ്രദ്ധയൂന്നി. പിന്നീട് മറ്റു നഗരങ്ങളിലേക്ക് വ്യാപിപ്പിക്കാന്‍ തുടങ്ങി. അതുകൊണ്ടുതന്നെ വിപണിയില്‍ എന്തെങ്കിലും പ്രതിസന്ധിയുണ്ടായി ഒരു പ്രത്യേക സ്ഥലത്തു നിന്നുള്ള ബിസിനസ് കുറഞ്ഞാലും മറ്റ് ഇടങ്ങളെ വെച്ച് അത് നികത്തിപ്പോന്നു. ഇത് വളര്‍ച്ചയെ സഹായിച്ചു,” സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ് എന്ന ബ്രാന്‍ഡ് വളര്‍ത്തിയെടുത്തതിനെ കുറിച്ച് റിയാസ് പറയുന്നു.

ലോകത്തിന് മുന്നില്‍ ഇന്ത്യയുടെയും ശ്രീലങ്കയുടെയും ടൂറിസം പെരുമ വിളിച്ചോതാനുള്ള റിയാസിന്റെ ശ്രമങ്ങള്‍ ആഗോള തലത്തില്‍ സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സിനെ ശ്രദ്ധേയമാക്കി. നൂറ് ശതമാനം ഇന്‍ബൗണ്ട് ടൂറിസത്തിനായിരുന്നു തുടക്കത്തില്‍ ഇവര്‍ പ്രാധാന്യം നല്‍കിയിരുന്നത്. ഔട്ട്ബൗണ്ട് ടൂറിസം തുടങ്ങിയിട്ട് വെറും രണ്ടു മാസങ്ങള്‍ മാത്രമേ ആയിട്ടുള്ളു. ”കേരളാ ഓപ്പറേറ്റര്‍ എന്ന നിലയില്‍നിന്നും മാറി നാല് വര്‍ഷങ്ങള്‍ക്കു മുന്‍പ് ശ്രീലങ്കയില്‍ ലോഞ്ച് ചെയ്തതാണ് സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായകമായത്. അന്താരാഷ്ട്ര സാന്നിധ്യമാകാന്‍ ഇതുവഴി സാധിച്ചു. ഇപ്പോഴും ശ്രീലങ്കയിലെ ഏക ഇന്ത്യന്‍ ട്രാവല്‍ കമ്പനി ഞങ്ങളുടേതാണ്. ബുദ്ധിമുട്ടേറിയ നീക്കമായിരുന്നു ഇതെങ്കിലും അതിന്റെ ഫലം വളരെ മികച്ചതായിരുന്നു,” റിയാസ് പറയുന്നു.

കൊച്ചി, മുംബൈ, ഹൈദരാബാദ്, കോയമ്പത്തൂര്‍, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, ന്യൂഡെല്‍ഹി, കൊല്‍ക്കത്ത, പൂനെ, ഛത്തീസ്ഗഢ്, സൂറത്ത്, വിജയവാഡ, തുടങ്ങി ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെല്ലാം സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സിന്റെ സാന്നിധ്യമുണ്ട്. യുഎസ്എ, ലണ്ടന്‍, ജര്‍മനി, റഷ്യ, ചൈന, ദുബായ്, സൗദി അറേബ്യ, കൊളംബോ, സിഡ്‌നി എന്നിവിടങ്ങളിലും സാന്നിധ്യമുണ്ട്. ഓപ്പറേഷണല്‍ ഹെഡ് ക്വാട്ടേഴ്‌സാണ് ശ്രീലങ്കയിലും ഇന്ത്യയിലുമുള്ളത്. മറ്റുള്ളത് സെയില്‍സ് ഓഫീസുകളാണ്. കൊച്ചി ആസ്ഥാനമാക്കിയാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.

അവധിക്കാലം, ഹണിമൂണ്‍ തുടങ്ങി കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള ഓരോ അവസരങ്ങളിലും ആകര്‍ഷകമായ യാത്രാ പാക്കേജുകളൊരുക്കി സ്‌പൈസ്‌ലാന്‍ഡ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം പാക്കേജുകള്‍ തയാറാക്കുന്നതിനും ഇവര്‍ പ്രാധാന്യം നല്‍കുന്നു. ഹോട്ടല്‍, ബുക്കിംഗ്, ടിക്കറ്റ് ബുക്കിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി യാത്രയില്‍ തലവേദനയായേക്കാവുന്ന എല്ലാ ഘടകങ്ങളും ഇവര്‍ കൈകാര്യം ചെയ്യുന്നുണ്ട്

2017 ജൂലൈയില്‍ സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ് റീബ്രാന്‍ഡ് ചെയ്യുകയും കൊച്ചിയില്‍ അവരുടെ ഡെസ്റ്റിനേഷന്‍ ഹബ്ബ് ലോഞ്ച് ചെയ്യുകയും ചെയ്തു. സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ ഇത് നിര്‍ണായകമാകുമെന്നാണ് റിയാസ് കരുതുന്നത്. ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ ടൂറിസം ഫെസിലിറ്റേഷന്‍ സെന്ററായി ഇതിനെ മാറ്റുക എന്നതാണ് ലക്ഷ്യം. എല്ലാ ദിവസവും രാവിലെ ഒന്‍പത് മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ ഡെസ്റ്റിനേഷന്‍ ഹബ്ബിലൂടെ ഉപഭോക്താക്കള്‍ക്ക് ഇവരുടെ സേവനം ലഭ്യമാക്കുന്നു. സ്‌പൈസ്‌ലാന്‍ഡിലെ വിദഗ്ധരായ ജീവനക്കാര്‍ ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ക്ക് അനുകൂലമായ സേവനങ്ങള്‍ ഉറപ്പു വരുത്തുന്നു.

അവധിക്കാലം, ഹണിമൂണ്‍ തുടങ്ങി കുടുംബത്തോടൊപ്പം ആഘോഷിക്കാനുള്ള ഓരോ അവസരങ്ങളിലും ആകര്‍ഷകമായ യാത്രാ പാക്കേജുകളൊരുക്കി സ്‌പൈസ്‌ലാന്‍ഡ് ഉപഭോക്താക്കളെ സ്വാഗതം ചെയ്യുന്നു. ഉപഭോക്താക്കളുടെ ആവശ്യാനുസരണം പാക്കേജുകള്‍ തയാറാക്കുന്നതിനും ഇവര്‍ പ്രാധാന്യം നല്‍കുന്നു. ബിസിനസ് യാത്രയായാലും ഉല്ലാസ യാത്രയായാലും ഉപഭോക്താക്കളുടെ ആദ്യചോയ്‌സായി മാറാന്‍ സ്‌പൈസ്‌ലാന്‍ഡിന് സാധിച്ചിട്ടുണ്ട്. ഹോട്ടല്‍, ബുക്കിംഗ്, ടിക്കറ്റ് ബുക്കിംഗ്, ട്രാന്‍സ്‌പോര്‍ട്ടേഷന്‍ തുടങ്ങി യാത്രയില്‍ തലവേദനയായേക്കാവുന്ന എല്ലാ ഘടകങ്ങളും ഇവര്‍ കൈകാര്യം ചെയ്യുന്നു. സ്‌പൈസ്‌ലാന്‍ഡിനെ ഉത്തരവാദിത്തമേല്‍പ്പിച്ചാല്‍ സ്വപ്‌നം കണ്ട യാത്ര തടസങ്ങളില്ലാതെ ആസ്വദിക്കുക മാത്രമേ ഉപഭോക്താക്കള്‍ക്ക് ചെയ്യാനുണ്ടാവൂവെന്ന് ഇവര്‍ പറയുന്നു. ദേശീയ- അന്തര്‍ദേശീയ മെഡിക്കല്‍ കോണ്‍ഫറന്‍സുകള്‍, പരിശീലനങ്ങള്‍, മറ്റു കോര്‍പറേറ്റ് കോണ്‍ഫറന്‍സുകള്‍ എന്നിവയ്ക്കുള്ള ആദ്യ ചോയ്‌സ്, ഡെസ്റ്റിനേഷന്‍ വെഡിംഗുകളുടെ ഓര്‍ഗനൈസര്‍, തുടങ്ങി നിരവധി തലങ്ങളില്‍ സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സിന്റെ സേവനങ്ങള്‍ ശ്രദ്ധേയമാണ്.

നിലവാരത്തിലൂടെ നേടിയെടുത്ത വിശ്വാസ്യതയാണ് സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് റിയാസ് പറയുന്നു. ”വളര്‍ച്ച കൂടുമ്പോള്‍ നിലവാരം കുറയുന്ന ഒരു സ്ഥിതിവിശേഷം പൊതുവേ കണ്ടുവരാറുണ്ട്. എന്നാല്‍ നിലവാരത്തിന്റെ കാര്യത്തില്‍ വിട്ടുവീഴ്ചകള്‍ക്കൊന്നും സ്ഥാപനം തയാറല്ല. വളരെ നല്ല സ്വീകാര്യതയാണ് ഉപഭോക്താക്കളുടെ ഭാഗത്തുനിന്ന് ലഭിച്ചത്. ഈ വര്‍ഷവും 20 ശതമാനം വളര്‍ച്ചാ നിരക്കാണ് പ്രതീക്ഷിക്കുന്നത്,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 2020 ആകുമ്പോഴേക്കും ഒരു റിയല്‍ കോര്‍പ്പറേറ്റ് പബ്ലിക് കമ്പനിയാകാനുള്ള ശ്രമത്തിലാണ് സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ്.

തികഞ്ഞ പ്രതിബദ്ധതയോടെയും ഉത്തരവാദിത്തത്തോടെയും ടൂര്‍ പാക്കേജുകള്‍ വിഭാവനം ചെയ്യുന്നതിനും മികച്ച യാത്രാനുഭവങ്ങള്‍ ഒരുക്കി നല്‍കുന്നതിനും സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സിന് പ്രൊഫഷണലുകളുടെ ഒരു നീണ്ട നിരതന്നെയുണ്ട്. മികവുറ്റ ഹോട്ടലുകളും എയര്‍ലൈന്‍സുകളുമായി സഹകരിച്ചുകൊണ്ട് കസ്റ്റമേഴ്‌സിന് മികച്ച നിരക്കുകളും സൗകര്യങ്ങളും ലഭ്യമാക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നു. താമസിക്കുന്ന ഓരോ ഹോട്ടലും യാത്രയില്‍ ഓര്‍ത്തുവെയ്ക്കാന്‍ പാകത്തിനുള്ള എന്തെങ്കിലും അനുഭവങ്ങള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുമെന്ന് ഇവര്‍ ഉറപ്പു നല്‍കുന്നു. യാത്ര സൗകര്യപ്രദവും സുരക്ഷിതവും ബജറ്റിലൊതുക്കാനും ആവശ്യമായതെല്ലാം കമ്പനി ചെയ്യുന്നുണ്ട്. യാത്രയുടെ പൂര്‍ണമായ പ്ലാനിംഗ്, ഡെസ്റ്റിനേഷനെ കുറിച്ചുള്ള വിവരങ്ങള്‍, ട്രാവല്‍ ട്രിപ്പുകള്‍, എയര്‍ലൈന്‍ ഗ്രൂപ്പ് ബുക്കിംഗുകള്‍, ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് റിസര്‍വേഷന്‍, ഹോട്ടലുമായി ബന്ധപ്പെട്ട സേവനങ്ങള്‍, ലോക്കല്‍ ഗൈഡുകള്‍, ട്രാന്‍സ്‌ലേറ്റര്‍മാര്‍, തീം പാര്‍ക്ക് പോലുള്ള വിനോദോപാധികള്‍ക്കുള്ള ടിക്കറ്റുകള്‍, വിസ അസിസ്റ്റന്‍സ്, പ്രോസസിംഗ്, മീറ്റിംഗുകള്‍ക്കും കോണ്‍ഫറന്‍സുകള്‍ക്കുമുള്ള വേദികളുടെ തെരഞ്ഞെടുപ്പ് തുടങ്ങി എല്ലാ സേവനങ്ങളും ഇവര്‍ ചെയ്യുന്നു.

ഔട്ട്ബൗണ്ട് ടൂറിസത്തിലാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനി പ്രധാനമായും ശ്രദ്ധ നല്‍കുന്നത്. ഇന്‍ബൗണ്ട് ടൂറിസത്തിനും അതോടൊപ്പം തന്നെ പ്രാധാന്യം നല്‍കും. ഉപഭോക്താക്കളെയാണ് തങ്ങളുടെ സ്ഥാപനത്തിന്റെ നട്ടെല്ലായി ഇവര്‍ പരിഗണിക്കുന്നത്. അനുഭവപരിജ്ഞാനമുള്ള 10,000 ത്തോളം ഏജന്റുമാരും സ്ഥാപനത്തിന്റെ കരുത്താണ്. ഗവണ്‍മെന്റ് ഓഫ് ഇന്ത്യ, പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്‍, ട്രാവല്‍ ഏജന്റ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് ടൂറിസം, ശ്രീലങ്ക എന്നിവയിലെല്ലാം അക്രഡിറ്റ് ചെയ്ത സ്ഥാപനം കൂടിയാണ് സ്‌പൈസ്‌ലാന്‍ഡ് ഹോളിഡെയ്‌സ്.

Comments

comments