ആദിത്യ ബിര്‍ള റീട്ടെയ്‌ലിന് മികച്ച വില്‍പ്പന വളര്‍ച്ച

ആദിത്യ ബിര്‍ള റീട്ടെയ്‌ലിന് മികച്ച വില്‍പ്പന വളര്‍ച്ച

4,194 കോടി രൂപയുടെ വില്‍പ്പനയിലൂടെ കമ്പനിയുടെ അറ്റനഷ്ടം 644 കോടി രൂപയായി കുറഞ്ഞിരുന്നു

മുംബൈ: മോര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നടത്തിപ്പുകാരായ ആദിത്യ ബിര്‍ള റീട്ടെയ്‌ലിന് മികച്ച വില്‍പ്പന വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വര്‍ധന കമ്പനി നേടിയെടുത്തു. ഉയര്‍ന്ന ധനകാര്യ, വായ്പാ ചെലവുകള്‍ മൂലമുള്ള നഷ്ടങ്ങള്‍ക്കിടെയാണ് വില്‍പ്പന മുന്നേറ്റം ഉണ്ടായിരിക്കുന്നത്.

2016-17 സാമ്പത്തിക വര്‍ഷത്തില്‍ 4,194 കോടി രൂപയുടെ വില്‍പ്പനയിലൂടെ കമ്പനിയുടെ അറ്റനഷ്ടം 644 കോടി രൂപയായി കുറഞ്ഞിരുന്നു. ഫ്യൂച്ചര്‍ ഗ്രൂപ്പ്, റിലയന്‍സ് റീട്ടെയ്ല്‍, ഡിമാര്‍ട്ട് എന്നിവ കഴിഞ്ഞാല്‍ രാജ്യത്തെ നാലാമത്തെ വലിയ സൂപ്പര്‍മാര്‍ക്കറ്റ് ശൃംഖലയാണ് ആദ്യബിര്‍ള ഗ്രൂപ്പിന്റെ മോര്‍. 493 ബ്രാന്‍ഡഡ് സൂപ്പര്‍ മാര്‍ക്കറ്റുകളും 20 ഹൈപ്പര്‍ മാര്‍ക്കറ്റുകളുമായി രണ്ട് മില്ല്യണ്‍ ചതുരശ്ര അടി റീട്ടെയ്ല്‍ സ്‌പേസുണ്ട് മോറിന്.

6573 കോടി രൂപയുടെ കടബാധ്യതയും 471 കോടി രൂപയുടെ ചെലവും ഈ വര്‍ഷം ആദിത്യ ബിര്‍ള റീട്ടെയ്ല്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പത്തുവര്‍ഷം മുന്‍പ് നടത്തിയ ത്രിനേത്ര, ഫാബ്മാള്‍ എന്നിവയുടെ ഏറ്റെടുക്കലാണ് ബാധ്യത കൂടാന്‍ പ്രധാന കാരണം. രണ്ടു വര്‍ഷം മുന്‍പ് ജുബിലന്റിനു കീഴിലെ ടോട്ടല്‍ സൂപ്പര്‍ സ്റ്റോറിനെ വാങ്ങിയതും ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ബാധ്യതയേറ്റിയ കാര്യങ്ങളില്‍പ്പെടുന്നു.

Comments

comments

Categories: Business & Economy