Archive

Back to homepage
More

മദ്യം ഇംഗ്ലീഷ് പറയുന്നത് എളുപ്പമാക്കും

മദ്യപാനം മാതൃഭാഷയ്ക്ക് പുറമേയുള്ള ഭാഷകള്‍ പറയുന്നതിലുള്ള വൈദഗ്ധ്യം വര്‍ധിപ്പിക്കുമെന്ന് പഠന ഫലം. മദ്യപിക്കുമ്പോള്‍ ആത്മവിശ്വാസം വര്‍ധിക്കുന്നതും സാമൂഹ്യ ആശങ്കകള്‍ കുറയുന്നതുമാണ് ഇതിനു കാരണമെന്ന് ലിവര്‍പൂള്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

Tech

റോബോട്ടുകളുടെ ചര്‍മം

റോബോക്കുകളുടെ കൈകാലുകളിലോ ശരീരഭാഗങ്ങളിലോ ഘടിപ്പിക്കാവുന്ന ഫ്‌ളെക്‌സിബിള്‍ സെന്‍സറുകളോടു കൂടിയ ‘ചര്‍മം’ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ കണ്ടെത്തി. സ്പര്‍ശം തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കും.അടുക്കളയിലെ ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഫാക്റ്ററികളിലുമെല്ലാം റോബോകളെ കൂടുതലായി ഉപയോഗിക്കാന്‍ ഇത് സഹായിക്കും.

Tech

ഫോള്‍ഡബിള്‍ ഡ്യുവല്‍ സ്‌ക്രീനുമായി ഇസഡ്ടിഇ

മടക്കാവുന്ന ഡ്യുവല്‍ സ്‌ക്രീന്‍ ഉള്‍ക്കൊള്ളുന്ന സ്മാര്‍ട്ട്‌ഫോണ്‍ ഇസഡ്ടിഇ യുഎസ് വിപണിയില്‍ പുറത്തിറക്കി. 5.2 ഇഞ്ച് വലുപ്പമുള്ള രണ്ട് സ്‌ക്രീനുകളാണ് ആക്‌സോണ്‍ എം എന്നു പേരുള്ള ഫോണിലുള്ളത്. ഇതു മടക്കി പരമ്പരാഗത സ്മാര്‍ട്ട്‌ഫോണുകളുടെ വലുപ്പത്തിലേക്ക് മാറ്റാം. തീര്‍ത്തും പുതിയ തരം മോഡലാണിതെന്ന് കമ്പനി

World

ചൈനയുടെ വളര്‍ച്ച 6.8 %

ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള പാദത്തില്‍ ചൈന സ്വന്തമാക്കിയത് 6.8 ശതമാനം സാമ്പത്തിക വളര്‍ച്ച. മുന്‍നിഗമനങ്ങള്‍ക്കനുസരിച്ച് തന്നെയാണ് കഴിഞ്ഞ പാദത്തില്‍ ചൈനയുടെ വാര്‍ഷികാടിസ്ഥാനത്തിലുള്ള വളര്‍ച്ച രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ബിബിസി പറയുന്നു. 2017ല്‍ 6.5 ശതമാനം വളര്‍ച്ചയാണ് ചൈന ലക്ഷ്യം വെക്കുന്നത്.

More

ടാറ്റ ടെലി-എയര്‍ടെല്‍ ലയനം: അനുമതിക്ക് കാലതാമസം വരുത്തില്ല-മനോജ് സിന്‍ഹ

ന്യൂഡെല്‍ഹി: ടാറ്റ ടെലിസര്‍വീസസിന്റെ വയര്‍ലെസ് ബിസിനസും എയര്‍ടെല്ലും തമ്മിലുള്ള ലയനത്തിന് അനുമതി നല്‍കുന്നതില്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു കാലതാമസവും ഉണ്ടാകുകയില്ലെന്ന് കേന്ദ്ര ടെലികോം മന്ത്രി മനോജ് സിന്‍ഹ അറിയിച്ചു. എന്നാല്‍ ഇതിനായി, ഇരു കമ്പനികളും ശരിയായ നടപടി ക്രമങ്ങള്‍ പിന്തുടരേണ്ടതുണ്ടെന്ന്

Auto

ധന്‍തേരസ് ദിനത്തില്‍ ഹീറോ വിറ്റത് 3 ലക്ഷത്തോളം വാഹനങ്ങള്‍

ന്യൂ ഡെല്‍ഹി : രാജ്യത്തെ ദീപാവലി ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കുന്ന ദിവസമായ ധന്‍ തേരസ് (ധന്വന്തരി ത്രയോദശി) ദിനത്തില്‍ ഹീറോ മോട്ടോകോര്‍പ്പ് വിറ്റത് മൂന്ന് ലക്ഷത്തിലധികം ഇരുചക്ര വാഹനങ്ങള്‍. സിംഗിള്‍ ഡേ റീട്ടെയ്ല്‍ വില്‍പ്പനയില്‍ ആഗോളതലത്തില്‍ ഇതുവരെ ഒരു കമ്പനിക്കും സാധിക്കാത്ത

Slider Top Stories

സെന്‍സെക്‌സ് 16.6% ഉയര്‍ന്നു; നിക്ഷേപകര്‍ക്ക് ലഭിച്ചത് 25 ലക്ഷം കോടി

മുംബൈ: നേരിയ ഇടിവോടെയാണ് ഓഹരി വിപണികള്‍ ദീപാവലി ദിവസമായ ബുധനാഴ്ച വ്യാപാരം അവസാനിപ്പിച്ചതെങ്കിലും, നിക്ഷേപകരെ ആവേശത്തിലാക്കികൊണ്ടാണ് ഹിന്ദു കലണ്ടര്‍ വര്‍ഷമായ സംവത് 2073 കടന്നുപോയത്. സംവത് 2073യുടെ അവസാന ദിവസമായ ബുധനാഴ്ചയോടുകൂടി ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് 16.61 ശതമാനവും (4,642.84

Slider Top Stories

പ്രവാസി ചിട്ടി മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കും

കൊച്ചി: കെഎസ്എഫ്ഇ പ്രവാസി ചിട്ടി മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറച്ചു വിശ്വസിക്കുന്നതായി മാനേജിംഗ് ഡയറക്റ്റര്‍ എ പുരുഷോത്തമന്‍ ഫ്യൂച്ചര്‍ കേരളയോട് പറഞ്ഞു. അടിസ്ഥാനതത്വങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ കെഎസ്എഫ്ഇ പ്രവാസി ചിട്ടി മറ്റ് ജനറല്‍ ചിട്ടികളില്‍ നിന്ന് വ്യത്യസ്തമല്ലെന്നും പ്രവാസി ചിട്ടിയുടെ മുഴുവന്‍

Slider Top Stories

യുഎഎന്‍ ആധാറുമായി ബന്ധിപ്പിക്കാന്‍ സംവിധാനവുമായി ഇപിഎഫ്ഒ

ന്യൂഡെല്‍ഹി: യൂണിവേഴ്‌സല്‍ എക്കൗണ്ട് നമ്പറും (യുഎഎന്‍) ആധാര്‍ നമ്പറും ഓണ്‍ലൈനിലൂടെ ബന്ധിപ്പിക്കുന്നതിന് പുതിയ സംവിധാനവുമായി എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍ (ഇപിഎഫ്ഒ). പ്രൊവിഡന്റ് ഫണ്ടുമായി ബന്ധപ്പെട്ട സേവനങ്ങള്‍ വേഗത്തിലും എളുപ്പത്തിലും നടപ്പിലാക്കാന്‍ ഇതുവഴി സാധിക്കും. തങ്ങളുടെ വെബ്‌സൈറ്റില്‍ ഈ സംവിധാനം ഇപിഎഫ്ഒ

Slider Top Stories

കാസര്‍ഗോഡ് സോളാര്‍ പാര്‍ക്കിന് 250 ഏക്കര്‍ ഭൂമി നല്‍കും

തിരുവനന്തപുരം: സോളാര്‍ പാര്‍ക്ക് നിര്‍മിക്കുന്നതിന് കാസര്‍ഗോഡ് ജില്ലയിലെ ഹോസ്ദുര്‍ഗ് താലൂക്കില്‍ 250 ഏക്കര്‍ ഭൂമി റിന്യൂവബിള്‍ പവര്‍ കോര്‍പറേഷന്‍ ഓഫ് കേരളയ്ക്ക് ഉപപാട്ടത്തിന് നല്‍കാന്‍ സംസ്ഥാന മന്ത്രിസഭാ യോഗം അനുമതി നല്‍കി. ഭൂമിയുടെ ഉടമസ്ഥാവകാശം റവന്യൂ വകുപ്പില്‍ നിക്ഷിപ്തമായിരിക്കും. ഇപ്പോള്‍ സോളാര്‍

Business & Economy

ആദിത്യ ബിര്‍ള റീട്ടെയ്‌ലിന് മികച്ച വില്‍പ്പന വളര്‍ച്ച

മുംബൈ: മോര്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ നടത്തിപ്പുകാരായ ആദിത്യ ബിര്‍ള റീട്ടെയ്‌ലിന് മികച്ച വില്‍പ്പന വളര്‍ച്ച. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വില്‍പ്പനയില്‍ 20 ശതമാനത്തിന്റെ വര്‍ധന കമ്പനി നേടിയെടുത്തു. ഉയര്‍ന്ന ധനകാര്യ, വായ്പാ ചെലവുകള്‍ മൂലമുള്ള നഷ്ടങ്ങള്‍ക്കിടെയാണ് വില്‍പ്പന മുന്നേറ്റം ഉണ്ടായിരിക്കുന്നത്. 2016-17

Auto

ചൈനയിലെ ഇലക്ട്രിക് കാര്‍ ഉല്‍പ്പാദനം പത്ത് ലക്ഷത്തിലേക്ക്

ബെയ്ജിംഗ് : ചൈനയിലെ ഇലക്ട്രിക് വാഹന ഉല്‍പ്പാദനം അടുത്ത വര്‍ഷം പത്ത് ലക്ഷം യൂണിറ്റെന്ന നാഴികക്കല്ല് താണ്ടും. 2020 ഓടെ മുപ്പത് ലക്ഷം യൂണിറ്റെന്ന നേട്ടം കൈവരിക്കുമെന്നും കാര്‍ നിര്‍മാതാക്കളായ ബിഎഐസി ഗ്രൂപ്പിന്റെ ചെയര്‍മാന്‍ സു ഹെയി പറഞ്ഞു. ചൈനീസ് സര്‍ക്കാരിന്റെ

Auto

ടൊയോട്ട ഫ്യൂവല്‍ സെല്‍ കണ്‍സെപ്റ്റ് കാര്‍ അനാവരണം ചെയ്യും

ടോക്കിയോ : ഈ മാസം 25 ന് ആരംഭിക്കുന്ന ടോക്കിയോ മോട്ടോര്‍ ഷോയില്‍ ടൊയോട്ട പുതിയ ഫ്യൂവല്‍-സെല്‍ കണ്‍സെപ്റ്റ് കാര്‍ അനാവരണം ചെയ്യും. ഹൈഡ്രജന്‍ ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന നിലവിലെ മിറായ് എന്ന സെഡാനേക്കാള്‍ അമ്പത് ശതമാനം അധികം ഡ്രൈവിംഗ് റേഞ്ച് തരുന്നതായിരിക്കും

Auto

2018 ഡുകാറ്റി മോണ്‍സ്റ്റര്‍ 821 അനാവരണം ചെയ്തു

ബൊളോണ (ഇറ്റലി) : ഈ വരുന്ന സീസണില്‍ ഡുകാറ്റി അഞ്ച് പുതിയ മോഡലുകള്‍ അവതരിപ്പിക്കും. ഇവയില്‍ മോണ്‍സ്റ്റര്‍ 821 എന്ന മോഡല്‍ അനാവരണം ചെയ്തു. മോണ്‍സ്റ്റര്‍ 900 പുറത്തിറങ്ങിയതിന്റെ 25 ാം വാര്‍ഷികം ആഘോഷിക്കുന്ന വേളയാണിത്. 1992 ഒക്ടോബറിലെ കൊളോണ്‍ ഷോയിലാണ്

Arabia

യുഎസില്‍ മുബാധലയുടെ വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭം

ദുബായ്: അബുദാബി ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന പ്രമുഖ നിക്ഷേപ സ്ഥാപനമായ മുബാധല ഇന്‍വെസ്റ്റ്‌മെന്റ് കമ്പനി പുതിയ വെഞ്ച്വര്‍ കാപ്പിറ്റല്‍ സംരംഭം തുടങ്ങുന്നതായി പ്രഖ്യാപിച്ചു. സാന്‍ഫ്രാന്‍സിസ്‌കോ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സംരംഭം സ്റ്റാര്‍ട്ടപ്പുകളിലാകും ശ്രദ്ധ വെക്കുക. മുബാധലയുടെ യുഎസിലെ ആദ്യ ഓഫീസാകും പുതിയ സംരംഭത്തിലൂടെ യാഥാര്‍ത്ഥ്യമാകുക.

Arabia

‘ആരാംകോയ്ക്ക് വേണ്ടി നിയമങ്ങളില്‍ ഇളവ് വരുത്തിയിട്ടില്ല’

ലണ്ടന്‍: ലണ്ടന്‍ സ്റ്റോക് എക്‌സ്‌ചേഞ്ചി(എല്‍എസ്ഇ)ല്‍ ആരാംകോയുടെ പ്രാഥമിക ഓഹരി വില്‍പ്പന (ഐപിഒ) നടത്തിക്കുന്നതിനായി സ്റ്റോക് എക്‌സ്‌ചേഞ്ച് അധികൃതര്‍ നിയമങ്ങളില്‍ ഇളവ് വരുത്തിയെന്ന വിമര്‍ശനങ്ങള്‍ക്കെതിരെ എല്‍എസ്ഇ സിഇഒ രംഗത്ത്. ആരാംകോയ്ക്ക് യാതൊരുവിധ ഇളവുകളും നല്‍കിയിട്ടില്ലെന്ന് സിഇഒ സേവ്യര്‍ റോളെറ്റ് പറഞ്ഞു. സൗദി അറേബ്യയുടെ

Arabia

പുതിയ സീസണില്‍ വന്‍പ്രതീക്ഷയര്‍പ്പിച്ച് ഗ്ലോബല്‍ വില്ലേജ്

ദുബായ്: ദുബായ് നഗരത്തിന്റെ റീട്ടെയ്ല്‍, ടൂറിസം രംഗങ്ങള്‍ക്ക് കുതിപ്പേകുമെന്ന പ്രതീക്ഷയോടെ ഗ്ലോബല്‍ വില്ലേജ് ഫെസ്റ്റിവല്‍ നവംബര്‍ ഒന്നിന് തുടങ്ങും. ലോകത്തെ ഏറ്റവും ആകര്‍ഷകമായ കള്‍ച്ചറല്‍ ഫെസ്റ്റ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ഗ്ലോബല്‍ വില്ലേജിന്റെ 22ാമത് സീസണാണ് വരാനിരിക്കുന്നത്. റീട്ടെയ്ല്‍ ആകര്‍ഷണങ്ങള്‍, തുടര്‍ച്ചയായ മ്യൂസിക്

Arabia

ജെബല്‍ അലി പോര്‍ട്ട് വീണ്ടും വികസിപ്പിക്കാന്‍ ഡിപി വേള്‍ഡ്

ദുബായ്: ശേഷി കൂട്ടാന്‍ ജെബല്‍ അലി തുറമുഖം. കണ്ടെയ്‌നര്‍ ഹാന്‍ഡ്‌ലിംഗ് ശേഷി കൂട്ടാനുള്ള പദ്ധതികള്‍ കഴിഞ്ഞ ദിവസമാണ് പോര്‍ട്ട് നിയന്ത്രിക്കുന്ന ഡിപി വേള്‍ഡ് പ്രഖ്യാപിച്ചത്. കണ്ടെയ്‌നര്‍ ടെര്‍മിനല്‍ മൂന്നിലേക്ക് 1.5 മില്ല്യണ്‍ ടിഇയു കൂട്ടിച്ചേര്‍ക്കുമെന്ന് ഡിപി വേള്‍ഡ് അറിയിച്ചു. വളര്‍ന്നുവരുന്ന ആവശ്യകത

Arabia

ഡമാക് പ്രോപ്പര്‍ട്ടീസിന്റെ ലാഭത്തില്‍ ഇടിവ്

ദുബായ്: തുടര്‍ച്ചയായ മൂന്നാം പാദത്തിലും ഡമാക് പ്രോപ്പര്‍ട്ടീസിന്റെ ലാഭത്തില്‍ ഇടിവ്. ജൂലൈ-സെപ്റ്റംബര്‍ പാദത്തിലെ ലാഭത്തില്‍ 20 ശതമാനം ഇടിവ് സംഭവിച്ചതായാണ് കമ്പനി പുറത്തുവിട്ട കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നത്. 719.34 മില്ല്യണ്‍ ദിര്‍ഹമാണ് ലാഭം. മുന്‍ വര്‍ഷത്തെ ഇതേ കാലയളവിനെ അപേക്ഷിച്ചാണ് ലാഭം

Arabia

30,000 വീടുകള്‍; വരുന്നൂ 6.8 ബില്ല്യണ്‍ ഡോളറിന്റെ വമ്പന്‍ പ്രൊജക്റ്റ്

ദുബായ്: ഇതാ ഒരു സൂപ്പര്‍ പദ്ധതി എത്തുന്നു ദുബായ് നഗരത്തിന്റെ മനം കവരാന്‍. അസീസി ഡെവലപ്‌മെന്റ്‌സ് വികസിപ്പിക്കുന്ന പദ്ധതിയില്‍ 30,000 വീടുകളുണ്ടാകും. ചെലവ് 6.8 ബില്ല്യണ്‍ ഡോളര്‍. തനി ബ്രിട്ടീഷ് ഫീലോടെയുള്ള പദ്ധതിയുടെ നിര്‍മാണം ഈ നവംബര്‍ മാസത്തില്‍ തുടങ്ങുമെന്ന് അസീസി