വാറ്റില്‍ വീട്ടുവാടകയും സര്‍ക്കാര്‍ സേവനങ്ങളും പെടില്ലെന്ന് സൗദി

വാറ്റില്‍ വീട്ടുവാടകയും സര്‍ക്കാര്‍ സേവനങ്ങളും പെടില്ലെന്ന് സൗദി

പാസ്‌പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവ പുതുക്കുന്നതിനും വാറ്റ് ബാധകമാകില്ല

റിയാദ്: ജനുവരി ഒന്ന് മുതല്‍ നടപ്പാക്കുന്ന സൗദി അറേബ്യ നടപ്പാക്കുന്ന മൂല്യ വര്‍ധിത നികുതി (വാറ്റ്)യില്‍ വീട്ടുവാടകയും സര്‍ക്കാര്‍ സേവനങ്ങളും പെടില്ലെന്ന് സര്‍ക്കാര്‍. വാറ്റ് ട്വിറ്റര്‍ എക്കൗണ്ടിലൂടെയാണ് ഇത് സര്‍ക്കാര്‍ വ്യക്തമാക്കിയത്. അഞ്ച് ശതമാനമാണ് വാറ്റ് ഏര്‍പ്പെടുത്തുന്നത്. പാസ്‌പോര്‍ട്ടുകളും ഡ്രൈവിംഗ് ലൈസന്‍സുകളും പുതുക്കുന്നതിനും വാറ്റ് ബാധകമാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. വാറ്റ് ഏര്‍പ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായി നേരത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു സൗദി അറേബ്യയുടെ ടാക്‌സ് അതോറിറ്റി.

വാറ്റ് നിയമത്തില്‍ ജനങ്ങളുടെ അഭിപ്രായം ചോദിച്ച ആദ്യത്തെ ജിസിസി രാജ്യമാണ് സൗദി അറേബ്യ. വാറ്റ്, എക്‌സൈസ് നികുതി ഉടമ്പടിക്ക് അംഗീകാരം നല്‍കിയതിന് പിന്നാലെ ജനുവരി ഒന്നു മുതല്‍ അഞ്ച് ശതമാനം വാറ്റ് ഏര്‍പ്പെടുത്തുമെന്ന് ഗവണ്‍മെന്റ് അറിയിച്ചിരുന്നു.

വാറ്റ് ഏര്‍പ്പെടുത്തുന്നതിനുള്ള നിയമം കൊണ്ടുവരുന്നതിന് മുന്നോടിയായി നേരത്തെ ജനങ്ങളില്‍ നിന്ന് അഭിപ്രായം തേടിയിരുന്നു സൗദി അറേബ്യയുടെ ടാക്‌സ് അതോറിറ്റി

വാറ്റിന് വേണ്ടിയുള്ള ജിസിസിയുടെ ഒന്നിച്ചുള്ള കരാറിനെ വിജയകരമായി നടപ്പാക്കാന്‍ എല്ലാവരുടെയും അഭിപ്രായം കണക്കിലെടുക്കണമെന്നാണ് സൗദിയുടെ നിലപാട്. ഉപനിയമം തയാറാക്കുന്നതും അനുമതി നല്‍കുന്നതും 2017 ന്റെ മൂന്നാമത്തെ പാദത്തിലായിരിക്കും.

ആദ്യമായാണ് ഇത്തരത്തിലുള്ള നികുതി ജിസിസിയില്‍ കൊണ്ടുവരുന്നത് അതിനാല്‍ ബിസിനസുകളുടെ ആവശ്യങ്ങള്‍ മനസിലാക്കി അവര്‍ക്ക് വേണ്ട പിന്തുണ നികുതി ഏര്‍പ്പെടുത്തുന്ന നടപടികളില്‍ തന്നെ ഉറപ്പാക്കാനാണ് ശ്രമിക്കുന്നതെന്നാണ് സൗദി സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Arabia