വൈറ്റമിന്‍-ഡിയുടെ പ്രധാന്യം തിരിച്ചറിയണം

വൈറ്റമിന്‍-ഡിയുടെ പ്രധാന്യം തിരിച്ചറിയണം

കാന്‍സര്‍ പോലെയുള്ള രോഗങ്ങളില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിച്ചുകഴിയുമ്പോള്‍ ക്ഷീണം മാറുന്നതായി കണ്ടിട്ടുണ്ട്.

എല്ലുകളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വൈറ്റമിന്‍-ഡിയുടെ പ്രാധാന്യത്തെക്കുറിച്ച് എല്ലാവര്‍ക്കുമറിയാം. എന്നാല്‍, പേശീവേദനയ്ക്കും മറ്റു പ്രശ്‌നങ്ങള്‍ക്കും വൈറ്റമിന്‍ ഡിയുമായി ബന്ധമുണ്ടെന്ന കാര്യം പലര്‍ക്കും അറിയില്ല. വൈറ്റമിന്‍ ഡിയുടെ അളവ് കുറവാണെങ്കില്‍ ക്ഷീണം, തളര്‍ച്ച, ഊര്‍ജമില്ലായ്മ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളുണ്ടാകാം. സാമൂഹിക ജീവിതത്തിലും കുടുംബ ജീവിതത്തിലും ജോലിയിലെ പ്രകടനത്തിലും വൈറ്റമിന്‍ ഡിയുടെ കുറവ് പലവിധത്തില്‍ പ്രതിഫലിച്ചേക്കാം.

കാന്‍സര്‍ പോലെയുള്ള തീവ്രരോഗങ്ങള്‍, പക്ഷാഘാതം, ഹൃദയസ്തംഭനം, കടുത്ത ശ്വാസതടസം, കരളിന്റെ ഗുരുതര രോഗങ്ങള്‍, വലിയ തോതിലെ വിളര്‍ച്ച, വൃക്കകളുടെ ഗുരുതര രോഗങ്ങള്‍, അധികരിച്ച വാതരോഗങ്ങള്‍, കടുത്ത അണുബാധ തുടങ്ങിയവയ്‌ക്കൊപ്പമാണ് പലപ്പോഴും കടുത്ത ക്ഷീണം തിരിച്ചറിയുന്നത്. കാന്‍സര്‍ പോലെയുള്ള രോഗങ്ങളില്‍ വൈറ്റമിന്‍ ഡിയുടെ കുറവ് പരിഹരിച്ചുകഴിയുമ്പോള്‍ ക്ഷീണം മാറുന്നതായി കണ്ടിട്ടുണ്ട്. വൈറ്റമിന്‍ നിലവാരം കുറഞ്ഞിരുന്നാല്‍ എല്ലിന് ക്ഷയം സംഭവിക്കുകയോ (ഓസ്റ്റിയോമലാഷ്യ) ദ്വിതീയ ഹൈപ്പര്‍തൈറോയ്ഡിസത്തിന് കാരണമാകാവുന്ന പാരതൈറോയ്ഡ് ഹോര്‍മോണിന്റെ അളവ് വര്‍ധിക്കുകയോ ചെയ്യാം. നടുവിനും കൈകാലുകള്‍ക്കും വേദനയുണ്ടാകുന്നതാണ് ഓസ്റ്റിയോമലാഷ്യയുടെ സാധാരണലക്ഷണം. പേശികള്‍ക്ക് ക്ഷീണം, എല്ലിന് ബലക്കുറവ് എന്നിവയാണ് മറ്റ് ലക്ഷണങ്ങള്‍.

വൈറ്റമിന്‍ ഡിയുടെ അളവ് കുറവായിരുന്നാല്‍ പേശീ വേദന, എല്ലുകള്‍ക്ക് വേദന, ക്ഷീണം എന്നിവയുണ്ടാകാം. വൈറ്റമിന്‍ ഡിയുടെ അളവ് കൃത്യമായി നിരീക്ഷിക്കുകയും ഇവ ശരിയായ തോതിലാക്കാന്‍ പരിശ്രമിക്കുകയും വേണം.

വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍

ശരീരത്തില്‍ 75 മുതല്‍ 110 വരെ എന്‍മോള്‍/എല്‍ എന്നതാണ് വൈറ്റമിന്‍ ഡിയുടെ ശരിയായ തോത് എന്ന് കണക്കാക്കുന്നു. ശരിയായ തോതില്‍ വൈറ്റമിന്‍ ഡി സ്വാഭാവിക സ്രോതസുകളില്‍ നിന്ന് ലഭിക്കാനുള്ള സാധ്യത പുതിയ ജീവിതശൈലിയിലും തിരക്കിട്ട ജീവിതത്തിലും സാധ്യമല്ലാതായിരിക്കുകയാണ്. സാധാരണ ഭക്ഷണത്തിലൂടെ വൈറ്റമിന്‍ ഡി ശരിയായ അളവില്‍ ലഭിക്കുന്നില്ലെങ്കില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ വഴി അവ പരിഹരിക്കപ്പെടണം. സാധാരണ ആരോഗ്യമുള്ള ഒരാള്‍ക്ക് വൈറ്റമിന്‍ ഡി3 (കോള്‍കാള്‍സിഫെറോള്‍) 250 മൈക്രോ ഗ്രാം (ആയിരം ഐയു) വരെ സുരക്ഷിതമാണ്. എന്നാല്‍, ഇപ്പോള്‍ മുതിര്‍ന്നവരില്‍ 50 മൈക്രോഗ്രാം (2000 ഐയു) വരെ സുരക്ഷിതമാണെന്നാണ് കണ്ടെത്തിയിരിക്കുന്നത്. കടുത്ത വേദനയുള്ള രോഗികളില്‍ വൈറ്റമിന്‍ ഡി സപ്ലിമെന്റുകള്‍ ദിവസവും അന്‍പത് മൈക്രോഗ്രാം വരെ ഉപയോഗിക്കാം.

ഇപ്പോള്‍ പലരും വൈറ്റമിന്‍ കഴിക്കാറുണ്ടെങ്കിലും പരമാവധി ഗുണം ലഭിക്കാറില്ല. രാവിലെ ആഹാരം കഴിക്കുന്നതിനു മുമ്പ് നെയ്യ്, ക്രീം മില്‍ക്ക് തുടങ്ങിയ കൊഴുപ്പുള്ള വസ്തുക്കളോടൊപ്പം വേണം വൈറ്റമിന്‍ ഡി കഴിക്കാന്‍. സാര്‍കോയ്‌ഡോസിസ്, വൃക്കരോഗങ്ങള്‍, രക്താര്‍ബുദം, ലിഫോമ, മൈലോമ, ഹൈപ്പര്‍പാരതൈറോയ്ഡിസം, ഹൈപ്പര്‍ കാര്‍സീമിയ തുടങ്ങിയവയുള്ളവര്‍ വൈറ്റമിന്‍ ഡി കഴിക്കുമ്പോള്‍ പ്രത്യേക ശ്രദ്ധയും മുന്‍കരുതലും സ്വീകരിക്കണം. ഉയര്‍ന്ന തോതില്‍ തൈറോയ്ഡ് മരുന്നുകള്‍ കഴിക്കുന്നവരായ തൈറോയ്ഡ് രോഗികള്‍ക്ക് അധികമായി വൈറ്റമിന്‍ ഡി സപ്ലിമെന്റ് ഡോസുകള്‍ ആവശ്യമാണ്.

Comments

comments

Categories: FK Special, Slider