റിട്ടെയ്ല്‍ സ്റ്റോറുകള്‍ക്ക് കാത്തിരുന്ന നേട്ടം

റിട്ടെയ്ല്‍ സ്റ്റോറുകള്‍ക്ക് കാത്തിരുന്ന നേട്ടം

വില്‍പ്പനയില്‍ നിന്നും 15-20 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തി

ന്യൂഡെല്‍ഹി: ദീപാവലിക്ക് തൊട്ടു മുന്‍പുള്ള ആഴ്ചയില്‍ റീട്ടെയ്ല്‍ സ്റ്റോറുകള്‍ വില്‍പ്പനയില്‍ വന്‍ നേട്ടം കൊയ്‌തെന്ന് റിപ്പോര്‍ട്ട്. മുംബൈ, ഡെല്‍ഹി തുടങ്ങിയിടങ്ങളിലെ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകളില്‍ കഴിഞ്ഞ വര്‍ഷത്തെ വില്‍പ്പനയില്‍ നിന്നും 15-20 ശതമാനത്തിന്റെ വര്‍ധന ഇക്കുറി രേഖപ്പെടുത്തി. ഉത്സവ കാലത്താണ് റീട്ടെയ്‌ലര്‍മാരുടെ വാര്‍ഷി വില്‍പ്പനയുടെ 40 ശതമാനവും ലഭിക്കുന്നത്.

ഈ വര്‍ഷം ഉത്സവ സീസണിന്റെ ആദ്യ വേളകളില്‍ റിട്ടെയ്ല്‍ സ്റ്റോറുകള്‍ വഴിയുള്ള വില്‍പ്പന സജീവമായിരുന്നില്ല. മന്ദഗതിയില്‍ നീങ്ങിക്കൊണ്ടിരുന്ന വിപണി വാരാന്ത്യത്തോടെയാണ് കാര്യക്ഷമമായത്. വസ്ത്ര ബ്രാന്‍ഡുകളാണ് പ്രധാനമായും വില്‍പ്പന സജീവമാക്കിയത്.

ഉത്സവകാല കച്ചവടം വളരെ മെല്ലെയാണ് വേഗത കൈവരിച്ചത്. എന്നാല്‍ ദീപാവലിക്ക് തൊട്ട് മുമ്പുള്ള ദിവസങ്ങളില്‍ കച്ചവടക്കാര്‍ക്ക് ഏറെ നേട്ടം ലഭിച്ചു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ അല്‍പ്പം മികച്ച കച്ചവടമാണ് ഞങ്ങള്‍ക്കുണ്ടായിരിക്കുന്നത്. ഈ നേട്ടം ക്രിസ്തുമസിനും പുതുവത്സരത്തിനും വാലന്റെന്‍സ് ഡേയ്ക്കും തുടരാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ- ഡെല്‍ഹിയിലെ സെലക്റ്റ് സിറ്റി വാക്ക് മാളിന്റെ എക്‌സിക്യൂട്ടിവ് ഡയറക്റ്റര്‍ യോഗേശ്വര്‍ ശര്‍മ്മ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഷോപ്പിംഗ് മാളായ ഡിഎല്‍എഫ് മാളില്‍ ഉപഭോക്താക്കളില്‍ 15-20 ശതമാനത്തിന്റെ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്.

ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വന്‍ ഇളവുകള്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്ക് വെല്ലുവിളിയായിരുന്നു

വാരാവസാനം വില്‍പ്പന കാര്യമായി ഉയര്‍ന്നു. ചിലയിടങ്ങളില്‍ 20-25 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടായിട്ടുണ്ട്- ഡിഎല്‍എഫ് ഷോപ്പിംഗ് മാളിന്റെ മേധാവി പുഷ്പ ബെക്റ്റര്‍ പറഞ്ഞു. ഗിഫ്റ്റ്, ബാഗ്, ജുവല്‍റി, വിദേശ വസ്ത്രങ്ങള്‍ തുടങ്ങിയവയുടെ വില്‍പ്പനയില്‍ വളര്‍ച്ച കാണാവുന്നതാണെന്നും ദീപാവലി നാളില്‍ അതു പൂര്‍ണ്ണതയിലെത്തുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

മുംബൈയിലെ മാളുകളിലെത്തുന്ന ഉപഭോക്താക്കളില്‍ 10-15 ശതമാനത്തിന്റെ മുന്നേറ്റമാണുണ്ടായിരിക്കുന്നത്. ദീപാവലി എത്തി എന്നു തോന്നിത്തുടങ്ങുന്നത് ഇപ്പോഴാണ്- പശ്ചിമ ഫിനിക്‌സ് മില്‍സ് പ്രസിഡന്റ് രാജേന്ദ്ര കല്‍ക്കാര്‍ പറഞ്ഞു.

ആമസോണ്‍, ഫഌപ്കാര്‍ട്ട് തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകള്‍ ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വന്‍ ഇളവുകള്‍ റീട്ടെയ്ല്‍ ഔട്ട്‌ലെറ്റുകള്‍ക്ക് വെല്ലുവിളിയായിരുന്നു. നോട്ട് നിരോധനവും ജിഎസ്ടിയും റീട്ടെയ്ല്‍ സ്‌റ്റോറുകള്‍ക്ക് തിരിച്ച തീര്‍ത്തു. എന്നാല്‍ ഉത്സവ സീസണില്‍ റീട്ടെയ്ല്‍ സ്‌റ്റോറുകളുടെ ശക്തമായ തിരിച്ചുവരാണ് വിപണിയിലുണ്ടായിരിക്കുന്നതെന്ന് വിലയിരുത്തപ്പെടുന്നു.

Comments

comments

Categories: Business & Economy