ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് അവതരിപ്പിച്ചു

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് അവതരിപ്പിച്ചു

ഡെല്‍ഹി എക്‌സ് ഷോറൂം വില 10.55 ലക്ഷം രൂപ മുതല്‍

ന്യൂ ഡെല്‍ഹി : ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.55 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്. പുതു തലമുറ സ്ട്രീറ്റ് ട്രിപ്പിളിന്റെ ഇന്ത്യയില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ വേരിയന്റാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്. ഈ വര്‍ഷമാദ്യം ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ എസ് വിപണിയിലെത്തിച്ചിരുന്നു.

രണ്ട് മോട്ടോര്‍സൈക്കിളിന്റെയും എന്‍ജിനും ഷാസിയും ഒന്നാണ്. എന്നാല്‍ ആര്‍എസ് വേരിയന്റ് കൂടുതല്‍ കരുത്തും ടോര്‍ക്കും നല്‍കും. 11,700 ആര്‍പിഎമ്മില്‍ 121 ബിഎച്ച്പി കരുത്തും 10,800 ആര്‍പിഎമ്മില്‍ 77 എന്‍എം ടോര്‍ക്കുമാണ് ആര്‍എസ് വേരിയന്റ് സമ്മാനിക്കുന്നത്. ബ്രെംബോ ബ്രേക്കുകള്‍, മുന്നില്‍ 41 എംഎം ഷോവ ബിഗ് പിസ്റ്റണ്‍ ഫോര്‍ക്കുകള്‍, പിന്നില്‍ ഓഹ്‌ലിന്‍സ് മോണോഷോക്ക് എന്നിവ ആര്‍എസ് വേരിയന്റിന്റെ എടുത്തുപറയത്തക്ക പ്രത്യേകതകളാണ്.

ഡുകാറ്റി മോണ്‍സ്റ്റര്‍ 821, കാവസാക്കി ഇസഡ്900 എന്നിവയ്‌ക്കെതിരെയാണ് പാഞ്ചജന്യം മുഴക്കിയിരിക്കുന്നത്

സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്സില്‍ 5 ഇഞ്ച് ഫുള്‍ കളര്‍ ടിഎഫ്ടി സ്‌ക്രീനാണ് ഇന്‍സ്ട്രുമെന്റ് കണ്‍സോളായി പ്രവര്‍ത്തിക്കുന്നത്. രണ്ട് വ്യത്യസ്ത തീമുകളിലും മൂന്ന് വ്യത്യസ്ത സ്‌റ്റൈലുകളിലും കണ്‍സോള്‍ പ്രോഗ്രാം ചെയ്യാന്‍ കഴിയും. കോണ്‍ട്രാസ്റ്റ് ക്രമീകരിക്കുകയും ആവാം. സ്ട്രീറ്റ് ട്രിപ്പിള്‍ എസ്സിലേതുപോലെ, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, എബിഎസ്, റൈഡ്-ബൈ-വയര്‍ എന്നിവ ആര്‍എസ് വേരിയന്റിനും ലഭിച്ചിരിക്കുന്നു. റോഡ്, റെയ്ന്‍, സ്‌പോര്‍ട്, ട്രാക്ക്, ഇന്‍ഡിവിജ്വല്‍ എന്നീ അഞ്ച് റൈഡിംഗ് മോഡുകള്‍ ആര്‍എസ് വേരിയന്റിന്റെ മറ്റൊരു സവിശേഷതയാണ്.

മാറ്റ് സില്‍വര്‍ ഐസ്, ഫാന്റം ബ്ലാക്ക് എന്നീ രണ്ട് നിറങ്ങളില്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് ലഭിക്കും. പില്യണ്‍ സീറ്റിന്റെ സ്ഥാനത്ത് ബോഡിയുടെ നിറത്തിലുള്ള കൗള്‍ നല്‍കിയിരിക്കുന്നു. ആരോ എക്‌സ്‌ഹോസ്റ്റുകള്‍, സ്വിംഗ്ആം പ്രൊട്ടക്റ്റര്‍ കിറ്റ് തുടങ്ങി അറുപതിലധികം കസ്റ്റം ആക്‌സസറികള്‍ സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്സിനായി ട്രയംഫ് ഓഫര്‍ ചെയ്യുന്നുണ്ട്.

ഇന്ത്യയില്‍ നേക്ഡ് മിഡില്‍വെയ്റ്റ് സെഗ്‌മെന്റിലെ ഡുകാറ്റി മോണ്‍സ്റ്റര്‍ 821, കാവസാക്കി ഇസഡ്900 എന്നിവയ്‌ക്കെതിരെയാണ് ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് പാഞ്ചജന്യം മുഴക്കിയിരിക്കുന്നത്.

Comments

comments

Categories: Auto