മാനസിക സമ്മര്‍ദ്ദം അകറ്റാം: വീഡിയോ ഗെയ്മിലൂടെ

മാനസിക സമ്മര്‍ദ്ദം അകറ്റാം: വീഡിയോ ഗെയ്മിലൂടെ

വിഷാദമോ മാനസിക സമ്മര്‍ദമോ അലട്ടുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ അതില്‍നിന്നും മോചനം നേടാന്‍ വീഡിയോ ഗെയിം കളിച്ചാല്‍ മതിയെന്നു പുതിയ റിപ്പോര്‍ട്ട്.

സ്പാര്‍ക്‌സ് എന്ന പേരിലുള്ളൊരു 3ഡി ആനിമേഷന്‍ ഗെയ്ം കളിച്ചാല്‍ സമ്മര്‍ദ്ദങ്ങളില്‍നിന്നും അകലാം. വിവിധ ജീവിത സാഹചര്യങ്ങളും വെല്ലുവിളികളും പരിഹരിക്കാനുള്ള സൂത്രമാണ് ഈ ഗെയ്മിലുള്ളത്. ഇത്തരം സമ്മര്‍ദ്ദം എപ്രകാരം പരിഹരിക്കാം എന്ന രീതിയിലാണ് ഗെയിം സജ്ജീകരിച്ചിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ബിഎംജെ മാസികയിലാണ് പഠന റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിട്ടുള്ളത്.

വീഡിയോ ഗെയിം കളിക്കുന്നതിലൂടെ വിഷാദമകറ്റാന്‍ സാധിക്കുമെന്നാണു ന്യൂസിലാന്റിലെ അക്‌ലാന്റ് യൂണിവേഴ്‌സിറ്റിയിലുള്ള ഗവേഷകര്‍ പഠനങ്ങളിലൂടെ കണ്ടെത്തിയിരിക്കുന്നത്. പരമ്പരാഗത രീതിയിലുള്ള മുഖാമുഖ കൗണ്‍സിലിങ്ങിനേക്കാളും വീഡിയോ ഗെയിമിലൂടെ വിഷാദം അകറ്റാന്‍ കഴിയുമെന്നാണ് ഗവേഷകരുടെ അവകാശവാദം.

Comments

comments

Categories: FK Special