നോക്കിയ 8 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

നോക്കിയ 8 മോഡല്‍ ഇന്ത്യന്‍ വിപണിയില്‍

ഏവരും ആകാംഷയോടെ ഉറ്റുനോക്കിയിരുന്ന നോക്കിയയുടെ പുതിയ മോഡലായ നോക്കിയ 8 ഇന്ത്യന്‍ വിപണിയിലിറങ്ങി. ഓണ്‍ലൈന്‍ സൈറ്റായ ആമസോണിലും തെരഞ്ഞെടുത്ത മറ്റ് സ്‌റ്റോറുകളിലൂടെയുമാണു ഫോണ്‍ ലഭ്യമാവുക. 36,999 രൂപയാണ് വില. 835 സ്‌നാപ്ഡ്രാഗണ്‍ ആണ് പ്രോസസര്‍. 64 ജിബി ഇന്റേണല്‍ മെമ്മറി. 4 ജിബി റാം, 5.3 ഇഞ്ച് ഡിസ്‌പ്ലേ, 13 മെഗാ പിക്‌സല്‍ കാമറ, 3090 എംഎഎച്ച് ബാറ്ററി തുടങ്ങിയവയാണു ഫോണിന്റെ ഫീച്ചറുകളായി കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത്. കാള്‍ സീസ് ലെന്‍സാണ് കാമറകള്‍ക്കുള്ളത്. ഗോറില്ല ഗ്ലാസിന്റെ സുരക്ഷയും ഫോണിനുണ്ട്.നാല് കളറുകളില്‍ ഫോണ്‍ ലഭ്യമാണ്. ആന്‍ഡ്രോയ്ഡ് 7.1.1 വേര്‍ഷനാണ് ഒഎസ്.

ഫോണിനൊപ്പം റിലയന്‍സ് ജിയോയുടെ ഡേറ്റ ഓഫറുമുണ്ട്. 10 റീചാര്‍ജ്ജുകള്‍ക്ക് 10 ജിബി വീതം അധിക ഡേറ്റയാണു കമ്പനി നല്‍കുക. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ മുന്‍നിര കമ്പനികളായ സാംസങും ആപ്പിളും കഴിഞ്ഞ മാസങ്ങളിലാണ് 8 സീരീസില്‍പ്പെട്ട മോഡലുകള്‍ അവതരിപ്പിച്ചത്. ആപ്പിള്‍ ഐ ഫോണ്‍ 8, ഐ ഫോണ്‍ 8 പ്ലസ് സെപ്റ്റംബറില്‍ പുറത്തിറക്കി. സാംസങ് ആകട്ടെ ഗ്യാലക്‌സി നോട്ട് 8 ും പുറത്തിറക്കുകയുണ്ടായി.

Comments

comments

Categories: FK Special