മഹീന്ദ്ര ഗസ്‌റ്റോ ആര്‍എസ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

മഹീന്ദ്ര ഗസ്‌റ്റോ ആര്‍എസ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

വില 48,180 രൂപ

ന്യൂ ഡെല്‍ഹി : മഹീന്ദ്ര ഗസ്റ്റോ ആര്‍എസ് എഡിഷന്‍ പുറത്തിറക്കി. 48,180 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കൂടുതല്‍ ‘സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍’ നല്‍കി സ്‌കൂട്ടറിനെ മഹീന്ദ്ര മനോഹരമാക്കിയിട്ടുണ്ട്. എന്നാല്‍ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല.

110 സിസി ഗസ്‌റ്റോയുടെ ആര്‍എസ് വേര്‍ഷനാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. 125 സിസി വേര്‍ഷന്റെയല്ല. സ്റ്റാന്‍ഡേഡ് വേര്‍ഷന്റെ എല്ലാ ഫീച്ചറുകളും ആര്‍എസ് വേരിയന്റില്‍ കാണാം. ഈ ദീപാവലിക്കാലത്ത് പേടിഎം വഴി ഗസ്റ്റോ ആര്‍എസ് വാങ്ങുമ്പോള്‍ 6,000 രൂപ വരെ കാഷ്ബാക്ക് ലഭിക്കും. ഒക്ടോബര്‍ 20 വരെയാണ് ഈ ആനുകൂല്യം.

റെഡ് ആന്‍ഡ് വൈറ്റ്, ബ്ലൂ ആന്‍ഡ് വൈറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍

109.6 സിസി സിംഗിള്‍ സിലിണ്ടര്‍, എയര്‍-കൂള്‍ഡ് എന്‍ജിന്‍ 8 ബിഎച്ച്പി കരുത്തും 9 എന്‍എം ടോര്‍ക്കും സമ്മാനിക്കും. കണ്ടിനുവസ്‌ലി വേരിയബിള്‍ ട്രാന്‍സ്മിഷനാണ് മോട്ടോറുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നത്. മുന്നില്‍ ടെലിസ്‌കോപിക് ഫോര്‍ക്കുകള്‍, പിന്നില്‍ കോയില്‍ ടൈപ്പ് എന്നിങ്ങനെയാണ് സസ്‌പെന്‍ഷന്‍ സജ്ജീകരിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും 130 എംഎം ഡ്രം ബ്രേക്കുകള്‍ നല്‍കി.

ഡിസൈനില്‍ മാറ്റമില്ലെങ്കിലും മഹീന്ദ്ര ഗസ്‌റ്റോ ആര്‍എസ്സിന്റേത് പുതിയ പെയിന്റ് സ്‌കീമാണ്. റെഡ് ആന്‍ഡ് വൈറ്റ്, ബ്ലൂ ആന്‍ഡ് വൈറ്റ് എന്നിവയാണ് കളര്‍ ഓപ്ഷനുകള്‍. ഹോണ്ട ആക്റ്റിവ 4ജി, ടിവിഎസ് ജൂപിറ്റര്‍, ഹീറോ മാസ്‌ട്രോ എഡ്ജ് എന്നിവയാണ് പ്രധാന എതിരാളികള്‍.

Comments

comments

Categories: Auto