ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ മുന്നേറും: മാസ്റ്റര്‍ കാര്‍ഡ് സിഇഒ

ഡിജിറ്റല്‍ ഇടപാടുകളില്‍ ഇന്ത്യ മുന്നേറും: മാസ്റ്റര്‍ കാര്‍ഡ് സിഇഒ

രാജ്യത്ത് 750 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ മാസ്റ്റര്‍കാര്‍ഡ് പദ്ധതിയിടുന്നു

ന്യൂഡെല്‍ഹി: ആധാര്‍ സംവിധാനം നടപ്പാക്കിയതിന്റെ ഫലമായി കറന്‍സി ഉപയോഗിച്ചുള്ള ഇടപാടുകളില്‍ 95 ശതമാനത്തോളം കുറവ് വരുത്താന്‍ ഇന്ത്യ സജ്ജമായിട്ടുണ്ടെന്ന് മാസ്റ്റര്‍ കാര്‍ഡ് പ്രസിഡന്റും ചീഫ് എക്‌സിക്യൂട്ടീവുമായ അജയ് ബംഗ. ഡിജിറ്റല്‍ ഇടപാടുകളില്‍ ആഗോള തലത്തിലെ മുന്‍നിര സാന്നിധ്യമാകാന്‍ ഇന്ത്യക്ക് സാധിക്കുമെന്നും ബംഗ പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ ക്രെഡിറ്റ് കാര്‍ഡ് കമ്പനിയാണ് മാസ്റ്റര്‍കാര്‍ഡ്.

ബുദ്ധിപരമായ ആശയം എന്നാണ് ആധാര്‍ സംവിധാനത്തെ ബംഗ വിശേഷിപ്പിച്ചത്. ഡിജിറ്റല്‍ ഇടപാടുകളില്‍ ആഗോള തലത്തിലെ നേതൃസ്ഥാനത്തേക്ക് ഉയരുന്നതിനുള്ള അവസരങ്ങള്‍ ഇന്ത്യ ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് 750 മില്യണ്‍ ഡോളറിന്റെ നിക്ഷേപം നടത്താന്‍ മാസ്റ്റര്‍കാര്‍ഡ് പദ്ധതിയിടുന്നതായും ബംഗ അറിയിച്ചിട്ടുണ്ട്. 1986 മുതല്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം നടത്തുന്ന മാസ്റ്റര്‍കാര്‍ഡ് പേമെന്റ് ഗേറ്റ്‌വേ പ്രൊവൈഡര്‍ റാസോര്‍പേ ഉള്‍പ്പടെയുള്ള പ്രാദേശിക സ്റ്റാര്‍ട്ടപ്പുകളില്‍ നിരവധി തവണ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യയില്‍ ഉടന്‍ തന്നെ ഇന്നൊവേഷന്‍ ലാബും മാസ്റ്റര്‍കാര്‍ഡ് നിര്‍മിക്കും. ടെക്‌നോളജി പ്ലാറ്റ്‌ഫോമിനായി കണ്‍സ്യൂമര്‍ ആപ്ലിക്കേഷനുകള്‍ വികസിപ്പിക്കാനും കമ്പനിക്ക് ഉദ്ദേശ്യമുണ്ട്.

Comments

comments

Categories: Business & Economy