ആദ്യം ഇംഗ്ലീഷ് സംസാരിക്കൂ, ഫീസ് പിന്നീടാവാം

ആദ്യം ഇംഗ്ലീഷ് സംസാരിക്കൂ, ഫീസ് പിന്നീടാവാം

ഇംഗ്ലീഷ് ഭാഷാ പരിശീലനത്തില്‍ കോഴിക്കോട് അറിയപ്പെടുന്ന അധ്യാപകരില്‍ ഒരാളാണ് വടകര സ്വദേശിയായ ദാവൂദ് പി മുഹമ്മദ്. കഴിഞ്ഞ പതിമൂന്ന് വര്‍ഷക്കാലമായി അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ദാവൂദ്‌സ് ഓക്‌സ്‌ഫോര്‍ഡ് ഓഫ് ഇംഗ്ലീഷ് സ്‌കൂള്‍ എന്ന സ്ഥാനപത്തില്‍ നിന്നും നിരവധിക്കണക്കിന് ആളുകളാണ് പഠനം പൂര്‍ത്തിയാക്കി വിദേശങ്ങള്‍ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത്. വടകര ഉള്‍പ്പെടെ ആറോളം ബ്രാഞ്ചുകളിലായി വ്യാപിച്ചു കിടക്കുന്ന ഈ ശൃംഖലയുടെ പ്രധാന ഹൈലൈറ്റ് പഠിച്ചില്ലെങ്കില്‍ ഫീസ് വേണ്ട എന്ന നിലപാടാണെന്ന് ദാവൂദ്‌സ് ഓക്‌സ്‌ഫോര്‍ഡ് ഓഫ് ഇംഗ്ലീഷ് സ്‌കൂളിന്റെ സ്ഥാപകനും ചെയര്‍മാനുമായ ദാവൂദ് പി മുഹമ്മദ് ഫ്യൂച്ചര്‍ കേരളയ്ക്കു നല്‍കിയ അഭിമുഖത്തില്‍ പറയുന്നു

ഇംഗ്ലീഷ് ഭാഷയില്‍ ശൂന്യതയില്‍ നിന്നും തുടങ്ങി ഇന്ന് അറിയപ്പെടുന്ന ഇംഗ്ലീഷ് അധ്യാപകരില്‍ ഒരാളായിരിക്കുകയാണ് വടകര സ്വദേശിയായ ദാവൂദ് പി മുഹമ്മദ്. ഇംഗ്ലീഷ് സംസാരിക്കാന്‍ പരിശീലിപ്പിക്കുന്നതിനായി 2004-ല്‍ വടകരയിലെ ഒരു ചെറിയ കെട്ടിടത്തില്‍ തുടങ്ങിയതാണ് ദാവൂദ്‌സ് ഓക്‌സ്‌ഫോര്‍ഡ് ഓഫ് ഇംഗ്ലീഷ് സ്‌കൂള്‍. ഇംഗ്ലീഷ് പഠനത്തിനായി ചെറിയ കുട്ടികള്‍ മുതല്‍ പ്രായം ചെന്ന വ്യക്തികള്‍ വരെ ഇന്ന് ദാവൂദിന്റെ ക്ലാസിലുണ്ട്. പഠിപ്പിക്കാന്‍ ഞങ്ങള്‍ റെഡി, ഇനി പഠിച്ചില്ലെങ്കില്‍ ഫീസ് തരണ്ട എന്ന വേറിട്ട വാഗ്ദാനമാണ് ആളുകളെ ഈ സ്ഥാപനത്തിലേക്ക് ആകര്‍ഷിക്കുന്നത്. ഏതു പ്രായത്തിലും പഠിക്കാനുള്ള ഉറച്ച മനസും താല്‍പര്യവും ഉണ്ടെങ്കില്‍ ഇംഗ്ലീഷ് പഠനം വളരെ എളുപ്പമാണെന്നാണ് ദാവൂദിന്റെ പക്ഷം. 2011 വരെ ദാവൂദ് ഒറ്റയ്ക്ക് നടത്തിയ സ്ഥാപനം പിന്നീട് വിവിധ ബ്രാഞ്ചുകളിലേക്ക് വ്യാപിച്ചു. ഇന്ന് വടകര, കോഴിക്കോട്, കുറ്റ്യാടി, പേരാമ്പ്ര, അരീക്കോട്, കൊണ്ടോട്ടി എന്നിവിടങ്ങളിലും ഓക്‌സഫോര്‍ഡ് കോളജിന്റെ ബ്രാഞ്ചുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ഇംഗ്ലീഷ് ഭാഷയോട് താല്‍പര്യം ഇല്ലായിരുന്ന താങ്കള്‍ ഇംഗ്ലീഷ് അധ്യാപകന്‍ എന്ന നിലയിലേക്ക് എത്തിയതെങ്ങനെ?

പഠനകാലത്ത് ഒട്ടും താല്‍പര്യമില്ലാത്ത വിഷയമായിരുന്നു ഇംഗ്ലീഷ്. പത്രപ്രവര്‍ത്തന മേഖലയോടായിരുന്നു ഏറെ താല്‍പര്യം. അങ്ങനെയാണ് സോഷ്യോളജി പഠനത്തിലേക്ക് എത്തിയത്. ഇംഗ്ലീഷ് പരീക്ഷകളില്‍ ക്ലാസിലെ മറ്റ് കുട്ടികളെ അപേക്ഷിച്ച് എനിക്കു ലഭിച്ചിരുന്ന മാര്‍ക്ക് വളരെ കുറവുമായിരുന്നു. ഇംഗ്ലീഷില്‍ വട്ടപൂജ്യമായിരുന്ന എന്നെ ഈ വേറിട്ട വഴിയിലേക്ക് തിരിച്ചു വിട്ടത് കോളെജ് അധ്യാപകനായ ശിവദാസന്‍ മാഷ് ആയിരുന്നു. സോഷ്യോളജി പഠനകാലത്ത് എനിക്ക് കിട്ടിയ വലിയ ഭാഗ്യം എന്നു തന്നെ പറയാം. ഇംഗ്ലീഷ് ഭാഷയില്‍ ട്യൂഷന്‍ ക്ലാസ് എടുത്തു കൊണ്ടായിരുന്നു അധ്യാപന മേഖലയിലേക്കുള്ള എന്റെ പ്രവേശനം. അന്ന് പഠിപ്പിച്ച കുട്ടികളെല്ലാം ഇംഗ്ലീഷില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയതോടെ ഈ മേഖല ഒരു പ്രൊഫഷന്‍ ആക്കി മാറ്റാമെന്ന് ചിന്തിച്ചു. ഇംഗ്ലീഷ് ഭാഷയെ സ്‌നേഹിക്കാന്‍ പഠിപ്പിച്ചത് ശിവദാസന്‍ മാഷ് ആണ്. എത്ര വിഷമം പിടിച്ച വിഷയവും എളുപ്പത്തില്‍ പഠിക്കാന്‍ വിദ്യയുണ്ടെന്ന് എനിക്ക് മനസിലാക്കി തന്നതും അദ്ദേഹമാണ്.

പഠിപ്പിക്കുന്നനായി പണം വാങ്ങുമ്പോള്‍ പഠിപ്പിച്ചിരിക്കുമെന്ന ഉറപ്പും ഞങ്ങള്‍ നല്‍കുന്നുണ്ട്. അത്തരത്തില്‍ ഉറപ്പ് നല്‍കുന്ന ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണ് ഓക്‌സ്‌ഫോര്‍ഡും. മറ്റ് സ്ഥാപനങ്ങളെ പോലെ എപ്പോള്‍ വേണമെങ്കിലും വന്ന് അഡ്മിഷന്‍ എടുക്കാം എന്ന രീതിയും ഇവിടെ സാധ്യമല്ല.

പൊതുവെ സാധാരണക്കാര്‍ ഇംഗ്ലീഷിനെ ഭയക്കാനുള്ള കാരണം എന്താണ്?

അത്തരത്തില്‍ ഒരു ധാരണ കുറച്ച്‌നാള്‍ മുമ്പു വരെ ഉണ്ടായിരുന്നുവെന്നാണ് എന്റെ വിലയിരുത്തല്‍. എന്നാല്‍ ഇന്നു സ്ഥിതി മാറിക്കഴിഞ്ഞു. ഇംഗ്ലീഷിനോടുള്ള താല്‍പര്യം ആളുകള്‍ക്ക് കൂടി വന്നിട്ടുണ്ട്. അത് ചിലപ്പോള്‍ ആ വിഷയം പഠിച്ചേ മതിയാകൂ എന്ന ഗതികേട് കൊണ്ടുള്ള താല്‍പര്യവുമാകാം. ഇന്ന് നല്ലൊരു ജോലി ലഭിക്കണമെങ്കില്‍ ഇംഗ്ലീഷ് ഭാഷ അറിഞ്ഞിരിക്കണം. ഈ അവസ്ഥ വിദേശങ്ങളില്‍ മാത്രമല്ല. ഇവിടെ കേരളത്തിലും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഏതൊരു കമ്പനിയിലും നിങ്ങളെ ജോലിക്കും മറ്റുമായി തെരഞ്ഞെടുക്കണമെങ്കില്‍ ഇംഗ്ലീഷ് പ്രാവിണ്യം നിര്‍ബന്ധമാണ്. ഇപ്പോള്‍ എല്‍കെജി മുതല്‍ ഇംഗ്ലീഷ് ഭാഷ വന്നതോടു കൂടി ആ വിഷയത്തോടുള്ള വലിയൊരു ഭയം കുട്ടികള്‍ക്ക് തോന്നുന്നില്ല.

മറ്റ് ഇംഗ്ലീഷ് പരിശീലന സ്ഥാപനങ്ങളില്‍ നിന്നും ദാവൂദ്‌സ് ഓക്‌സ്‌ഫോര്‍ഡ് കോളജ് ഓഫ് ഇംഗ്ലീഷ് സ്‌കൂളിനെ വ്യത്യസ്തമാക്കുന്നത്?

തുടക്ക കാലത്ത് കുറഞ്ഞ ദിവസം കൊണ്ട് ഇംഗ്ലീഷ് പഠിപ്പിക്കുക എന്ന ലക്ഷ്യവുമായി തുടങ്ങിയ സ്ഥാപനം 2010ലാണ് കൂടുതല്‍ എസ്റ്റാബ്ലിഷിഡ് ആയത്. 2004ല്‍ വെറും 12 കുട്ടികളെ പഠിപ്പിച്ചുകൊണ്ടാണ് തുടക്കം. ഒരു ബാച്ചില്‍ പതിനഞ്ചില്‍ കൂടുതല്‍ കുട്ടികളെ ഞങ്ങള്‍ എടുക്കാറില്ല. അതിനുള്ള കാരണം മറ്റൊന്നുമല്ല, ഒരു അധ്യാപകന് ഒരേ സമയം പഠിപ്പിക്കാന്‍ കഴിയുന്ന കുട്ടികളുടെ എണ്ണത്തിന് ചില പരിധികള്‍ ഉണ്ട്. ക്ലാസില്‍ കുട്ടികളുടെ എണ്ണം കൂടിയാല്‍ ഓരോ കുട്ടിയേയും ശരിയായ രീതിയില്‍ ശ്രദ്ധിക്കാന്‍ കഴിഞ്ഞെന്നു വരില്ല. മറ്റ് പല സ്ഥാപനങ്ങളും ഞങ്ങളെ അനുകരിച്ച് ഇതേ രീതിയില്‍ തുടങ്ങിയെങ്കിലും അവയൊക്കെയും നല്ല രീതിയില്‍ മുന്നോട്ടു പോയില്ല. അക്കാലത്താണ് ഞങ്ങള്‍ ഓക്‌സ്‌ഫോര്‍ഡ് സ്‌കൂളിന്റെ പരിശീലനത്തില്‍ വേറിട്ട രീതി നടപ്പാക്കിയത്. ഇംഗ്ലീഷ് സംസാരിച്ചതിനു ശേഷം മതി ഫീസ് എന്ന തീരുമാനമായിരുന്നു അത്. അന്നും ഇന്നും ഗാരന്റി ഇല്ലാത്ത ഒരു മേഖലയാണ് വിദ്യാഭ്യാസം. എന്നാല്‍ ആ ഒരു രീതിക്ക് ഒരു മാറ്റം സൃഷ്ടിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ കടന്നുവരവ്. പഠിപ്പിക്കുന്നനായി പണം വാങ്ങുമ്പോള്‍ പഠിപ്പിച്ചിരിക്കുമെന്ന ഉറപ്പും ഞങ്ങള്‍ നല്‍കുന്നുണ്ട്. അത്തരത്തില്‍ ഉറപ്പ് നല്‍കുന്ന ചുരുക്കം ചില സ്ഥാപനങ്ങളിലൊന്നാണ് ഓക്‌സ്‌ഫോര്‍ഡും. മറ്റ് സ്ഥാപനങ്ങളെ പോലെ എപ്പോള്‍ വേണമെങ്കിലും അഡ്മിഷന്‍ എടുക്കാം എന്ന രീതിയും ഇവിടെ സാധ്യമല്ല. ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ വരുന്ന 15 പേരെ മാത്രമേ ഒരു ബാച്ചില്‍ പ്രവേശിപ്പിക്കുകയുള്ളൂ.

Comments

comments

Categories: FK Special, Slider