വളര്‍ത്തു മൃഗങ്ങള്‍ക്കായ് ഹോട്ടല്‍ ഫോര്‍ ഡോഗ്‌സ്

വളര്‍ത്തു മൃഗങ്ങള്‍ക്കായ് ഹോട്ടല്‍ ഫോര്‍ ഡോഗ്‌സ്

മൃഗസ്‌നേഹി, മൃഗ സംരക്ഷകന്‍, എന്നീ നിലകളില്‍ മാത്രമല്ല ഏത് സമയത്തും ഒരൊറ്റ കോളില്‍ അവയുടെ രക്ഷപ്രവര്‍ത്തനത്തിനായി ഓടിയെത്താനും ശ്രാവണ്‍ കൃഷ്ണന്‍ ഒരുക്കമാണ്. കഴിഞ്ഞവര്‍ഷം ഒരു സംഘം മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ ടെറസില്‍ നിന്നും വലിച്ചെറിഞ്ഞ നായ (ഭദ്ര) ശ്രാവണിനൊപ്പം ഇന്ന് സുരക്ഷിതയായി കഴിയുന്നു. തെരുവു നായ്ക്കളെ സംരക്ഷിക്കാന്‍ മാത്രമല്ല, മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടാനും ഈ 26-കാരന്‍ സദാ സന്നദ്ധനാണ്. വീട്ടുകാരുടെ പ്രിയപ്പെട്ട വളര്‍ത്തു നായ്ക്കളെ ചെറിയ കാലയളവിലേക്ക് ഏല്‍പ്പിക്കുന്നതിനും വേണ്ടി ചെന്നെ, ബെംഗളൂരു എന്നിവിടങ്ങളില്‍ ‘ഹോട്ടല്‍ ഫോര്‍ ഡോഗ്‌സ്’ എന്നൊരു സ്ഥാപനവും ശ്രാവണ്‍ നടത്തുന്നുണ്ട്

കാര്‍ട്ടൂണ്‍ ചാനലുകളേക്കാള്‍ ഡിസ്‌കവറി ചാനലിനെയും നാഷണ്‍ ജിയോഗ്രഫിക്കനെയും സ്‌നേഹിച്ച കുട്ടിക്കാലം. സ്‌കൂളിലെ വേനലവധിക്കാലത്ത് കൂട്ടുകാര്‍ക്കൊപ്പം കളിക്കുന്നതിനു പകരം ഇഴജന്തുക്കളെ പരിചരിക്കാനും അവര്‍ക്കൊപ്പം കളിക്കാനും മാറ്റിവെച്ച മൃഗസ്‌നേഹി- ഇത് ശ്രാവണ്‍ കൃഷ്ണന്‍, അലഞ്ഞു തിരിയുന്ന മുറിവേറ്റു പിടയുന്ന മൃഗങ്ങളെ രക്ഷിക്കാനും സംരക്ഷണ കേന്ദ്രത്തിലെത്തിക്കാനും മുന്‍കൈയെടുക്കുന്ന
തമിഴ്‌നാട് സ്വദേശി.

ചെന്നൈയ്ക്കു പുറമേ 2015ല്‍ ബെംഗളൂരുവിലേക്കും ഹോട്ടല്‍ ഫോര്‍ ഡോഗ്‌സ് വിപുലമാക്കിയിട്ടുണ്ട്. രണ്ടിടങ്ങളിലുമായി ഏകദേശം 10,000 കണക്കിന് നായ്ക്കളെ ശ്രാവണും സംഘവും സംരക്ഷിക്കുന്നുണ്ട്. ശ്രാവണിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ നാല്പതോളം അംഗങ്ങള്‍ അടങ്ങിയ ടീമാണ് കൂടെയുള്ളത്. ഈ സംരംഭത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിനും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനുമാണ് ചെലവഴിക്കുന്നത്

ശ്രാവണിന്റെ മൃഗസ്‌നേഹം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അപകടത്തില്‍ പെടുന്ന മൃഗങ്ങളെ രക്ഷിക്കാനും മുന്നിട്ടിറങ്ങാനും ഒരൊറ്റ കോളില്‍ ശ്രാവണ്‍ എപ്പോഴുമുണ്ടാകും. സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റപ്പെടും വരെ അവയുടെ പരിരക്ഷ ശ്രാവണിന്റെ കൈകളില്‍ തീര്‍ത്തും സുരക്ഷിതമാണ്. വനം വകുപ്പുമായി സഹകരിച്ച് എന്തു സഹായവും ചെയ്യാന്‍ ഈ ചെറുപ്പക്കാരന്‍ സദാ സന്നദ്ധനാണ്. ഇതിനോടകം വിവിധ തരം പാമ്പുകള്‍, കാട്ടു പൂച്ചകള്‍, പാന്‍ഗോലിനുകള്‍, പല്ലി വര്‍ഗത്തില്‍പെട്ട നിരവധി ജന്തുക്കള്‍ എന്നിവയെ ശ്രാവണ്‍ രക്ഷപെടുത്തി വനം വകുപ്പിന് കൈമാറിയിട്ടുണ്ട്. ഇതോടൊപ്പം യാത്രവേളകളിലും മറ്റും വീട്ടുകാര്‍ക്ക് അവരുടെ പ്രിയപ്പെട്ട വളര്‍ത്തുനായ്ക്കളുടെ സംരക്ഷണം ഉറപ്പാക്കാനായി ഹോട്ടല്‍ ഫോര്‍ ഡോഗ്‌സ് എന്ന പേരില്‍ ഒരു സ്ഥാപനവും ശ്രാവണ്‍ ആരംഭിച്ചിട്ടുണ്ട്. ബികോം ബിരുദധാരിയായ ശ്രാവണ്‍ സംസ്ഥാന തല ക്രിക്കറ്റിലും തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഹോട്ടല്‍ ഫോര്‍ ഡോഗ്‌സ്

2014ലാണ് ചെന്നൈ ആസ്ഥാനമായി ശ്രാവണ്‍ ഈ സ്ഥാപനത്തിന് രൂപം നല്‍കിയിത്. യാത്രവേളകളിലും വിദേശ യാത്രകളിലും മറ്റും കുടുംബങ്ങള്‍ക്ക് അവരുടെ പ്രിയപ്പെട്ട വളര്‍ത്തു നായ്ക്കളെ ഏല്‍പ്പിക്കാന്‍ ഒരിടം. ചെറിയ കാലയളവു മുതല്‍ എത്ര നാളുകള്‍ വേണമെങ്കിലും അവരുടെ ഓമന മൃഗങ്ങള്‍ ഇവിടെ സുരക്ഷിതരായിരിക്കും. ” വളരെ സുരക്ഷിതവും വൃത്തിയുള്ളതുമായ സ്ഥലമാണ് ഹോട്ടല്‍ ഫോര്‍ ഡോഗ്‌സിലുള്ളത്. നായകള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ സ്ഥലവമുണ്ട്. മാത്രമല്ല അവര്‍ക്കായി സ്വിമ്മിംഗ് പൂള്‍ സൗകര്യവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്. വിദഗ്ദ്ധ പരിശീലനം സിദ്ധിച്ച ആളുകള്‍ അവയുടെ സംരക്ഷണം ഉറപ്പു തരുന്നു,” ശ്രാവണ്‍ പറയുന്നു. ഈ സംരക്ഷണ കേന്ദ്രം മാറി വരുന്ന കാലാവസ്ഥയ്ക്ക് അനുയോജ്യമായാണ് അണിയിച്ചൊരുക്കിയിട്ടുള്ളത്. മാത്രമല്ല പ്രദേശ വാസികള്‍ക്ക് ശല്യമുണ്ടാക്കാത്ത തരത്തില്‍ പൂര്‍ണമായും സൗണ്ട് പ്രൂഫ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ചെന്നൈയ്ക്കു പുറമേ 2015ല്‍ ബെംഗളൂരുവിലേക്കും ഹോട്ടല്‍ ഫോര്‍ ഡോഗ്‌സ് വിപുലമാക്കിയിട്ടുണ്ട്. രണ്ടിടങ്ങളിലുമായി ഏകദേശം 10,000 കണക്കിന് നായ്ക്കളെ ശ്രാവണും സംഘവും സംരക്ഷിക്കുന്നുണ്ട്. ശ്രാവണിന്റെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പിന്തുണ നല്‍കി ഒപ്പം നില്‍ക്കാന്‍ നാല്പതോളം അംഗങ്ങള്‍ അടങ്ങിയ ടീമാണ് കൂടെയുള്ളത്. ഈ സംരംഭത്തില്‍ നിന്നും ലഭിക്കുന്ന വരുമാനം മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനത്തിനും അവരുടെ അവകാശങ്ങള്‍ക്കു വേണ്ടിയുള്ള പോരാട്ടത്തിനുമാണ് ചെലവഴിക്കുന്നത്.

സാധാരണ ഒരു ദിവസം മൃഗങ്ങളുടെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ചെന്നൈയിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി പതിനഞ്ചില്‍പ്പരം കോളുകളാണ് ശ്രാവണിനെ തേടിയെത്തുന്നത്. അതില്‍ പകുതിയിലേറെയും ജീവനുപോലും ഭീഷണിയായേക്കാവുന്ന പാമ്പുകളെ പിടിക്കുന്നതിനു വേണ്ടിയാകുമെന്നും ശ്രാവണ്‍ പറയുന്നു. ” പാമ്പുകളെ പിടിക്കുന്നതും അവയെ സൂക്ഷിക്കുന്നതുമാണ് ഏറ്റവും വലിയ വെല്ലുവിളി. വിഷമുള്ള പാമ്പാണോ അല്ലയോ എന്നു തിരിച്ചറിയാനും അവയെ ശ്രദ്ധയോടെ പിടികൂടി വനം വകുപ്പിന് കൈമാറും വരെ സൂക്ഷിക്കുന്നതും ചെറിയ കാര്യമല്ല,” ശ്രാവണ്‍ പറയുന്നു. തുടക്കത്തില്‍ വളരെ അശ്രദ്ധയോടെ ഷോട്‌സുകള്‍ ധരിച്ചായിരുന്നു പാമ്പുകളെ കൈകാര്യം ചെയ്യാന്‍ ഇറങ്ങിത്തിരിച്ചിരുന്നത്. ഒരിക്കല്‍ പാമ്പ് കാലില്‍ ചുറ്റിയതോടെ ഇത്തരം അവസരങ്ങളില്‍ ഷോട്‌സ് മാറ്റി പാന്റ്്്സ് ധരിക്കുന്ന ശീലമാക്കിയത് മറക്കാനാവാത്ത അനുഭവമായി ശ്രാവണ്‍ ചൂണ്ടിക്കാട്ടുന്നു.

നിയമങ്ങള്‍ കര്‍ശനമാക്കണം

കഴിഞ്ഞ വര്‍ഷം ലോക മനസാക്ഷിയെത്തന്നെ ഞെട്ടിച്ച് ഒരു സംഘം യുവാക്കള്‍ ടെറസില്‍ നിന്നും തെരുവ് പട്ടിയെ എടുത്തെറിഞ്ഞ സംഭവം ഇനിയും നമുക്ക് മറക്കാന്‍ കഴിയില്ല. മെഡിക്കല്‍ വിദ്യാര്‍ത്ഥികളായ ഈ യുവാക്കളുടെ പ്രവൃത്തി അന്ന് ഏറെ കോലാഹലമുണ്ടാക്കിയിരുന്നു. ഈ തെരുവു നായയുടെ സംരക്ഷണം ഏറ്റെടുത്തപ്പോഴാണ് ഈ 26-കാരന്‍ കൂടുതല്‍ ജനശ്രദ്ധ നേടിയത്. പിന്നീട് ഭദ്ര എന്നു പേരിട്ട ആ നായ ഇന്ന് ശ്രാവണിന്റെ വീട്ടില്‍ സുരക്ഷിതയായി കഴിയുന്നുണ്ട്.

തന്റെ സ്വദേശമായ ചെന്നൈ നഗരത്തില്‍ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ശ്രാവണിന്റെ പ്രധാന ലക്ഷ്യം. സുരക്ഷിത നഗരമായി ഇവിടം മാറ്റണം. സ്‌കൂളുകളിലും മറ്റും സന്നദ്ധ സംഘടനകള്‍ക്കൊപ്പം നിരവധി മൃഗ സംരക്ഷണ കാംപെയ്‌നുകള്‍ സംഘടിപ്പിക്കുന്ന ശ്രാവണിന് ഇക്കാര്യത്തില്‍ നയപരമായ മാറ്റങ്ങള്‍ ഭാവിയില്‍ നടപ്പാകുമെന്നാണ് പ്രതീക്ഷ

” ഭദ്രയ്ക്കുണ്ടായ ക്രൂരമായ അനുഭവം മൃഗങ്ങളോടുള്ള ഒട്ടുമിക്ക ആളുകളുടേയും സമീപനത്തില്‍ മാറ്റം വരുത്താന്‍ കാരണമായി. മൃഗങ്ങള്‍ക്കെതിരെയുള്ള പീഡനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ അവരിപ്പോള്‍ മുന്നിട്ടിറങ്ങുന്നുണ്ട്. മൃഗങ്ങളുടെ അവകാശങ്ങള്‍ക്കായി പൊതുസമൂഹം കൂടുതല്‍ ഉണര്‍വ് കാണിച്ചാല്‍ ഇത്തരം പീഡനങ്ങള്‍ ഇല്ലാതാക്കാന്‍ കഴിയും,” ശ്രാവണ്‍ പറയുന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഇത്തരം ക്രൂരതകള്‍ക്കെതിരെ പൊരുതാനും തനിക്ക് കഴിയാത്തത് മറ്റുള്ളവര്‍ ചെയ്യുമ്പോള്‍ അവരെ സഹായിക്കുന്നതിനായി നിക്ഷേപം സ്വരൂപിക്കാനും മുന്‍കൈയെടുക്കാനും ശ്രാവണ്‍ തയാറാണ്്. രാജ്യത്തെ മൃഗങ്ങളുടെ സംരക്ഷത്തിനാവശ്യമായ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നാണ് ശ്രാവണ്‍ ആവശ്യപ്പെടുന്നത്. നിലവില്‍ ശരിയായ നിയന്ത്രണങ്ങളും ശിക്ഷകളുമുണ്ടായിരുന്നെങ്കില്‍ ടെറസില്‍ നിന്നും നായയെ വലിച്ചെറിഞ്ഞവര്‍ പിഴ മാത്രം ഒടുക്കി രക്ഷപെട്ടു പോകില്ലായിരുന്നുവെന്നും ശ്രാവണ്‍ വ്യക്തമാക്കുന്നു. ഇത് നിയമത്തിന്റെ മാത്രം പ്രശ്‌നമല്ലെന്നും അത് നടപ്പിലാക്കുന്നതില്‍ വരുത്തുന്ന വീഴ്ചകളാണ് കാരണമെന്നും ശ്രാവണ്‍ കൂട്ടിച്ചേര്‍ത്തു.

ഭാവി പദ്ധതികള്‍

തന്റെ സ്വദേശമായ ചെന്നൈ നഗരത്തില്‍ മൃഗങ്ങളുടെ സംരക്ഷണം ഉറപ്പാക്കുകയാണ് ശ്രാവണിന്റെ പ്രധാന ലക്ഷ്യം. സുരക്ഷിത നഗരമായി ഇവിടം മാറ്റണം. സ്‌കൂളുകളിലും മറ്റും സന്നദ്ധ സംഘടനകള്‍ക്കൊപ്പം നിരവധി മൃഗ സംരക്ഷണ കാംപെയ്‌നുകള്‍ സംഘടിപ്പിക്കുന്ന ശ്രാവണിന് ഇക്കാര്യത്തില്‍ നയപരമായ മാറ്റങ്ങള്‍ ഭാവിയില്‍ നടപ്പാകുമെന്നാണ് പ്രതീക്ഷ. മൃഗങ്ങളെ രക്ഷിക്കുന്നതിലും അവയെ പുനരധിവസിപ്പിക്കുന്നതിലും
താന്‍ തികച്ചും സംതൃപ്തനാണെന്നും ഇതിലും മികച്ച സന്തോഷം മറ്റെവിടെയുമില്ലെന്നാണ് ഈ ചെറുപ്പക്കാരന്‍ പറയുന്നു.

Comments

comments

Categories: FK Special, Slider