Archive

Back to homepage
Business & Economy

അലെരിസ് കോര്‍പ്പറേഷനെ സ്വന്തമാക്കാന്‍ ഹിന്‍ഡാല്‍കോ

മുംബൈ: അമേരിക്കന്‍ അലുമിനിയം ഉപകരണ ഘടക നിര്‍മാതാക്കളായ അലെരിസ് കോര്‍പ്പറേഷനെ ഏറ്റെടുക്കുന്നതിന് കുമാര്‍ മംഗളം ബിര്‍ളയുടെ ഉടമസ്ഥതയിലെ ഹിന്‍ഡാല്‍കോ ഒരുങ്ങുന്നതായി കമ്പനിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. സംസ്‌കരിച്ച അലുമിനിയത്തിന്റെ ചൈനയിലെ ഏറ്റവും വലിയ വിതരണക്കാരായ ഷോംഗ്‌വാംഗ് ഹോള്‍ഡിംഗ്‌സും അലെരിസും കരാറിലെത്താന്‍ കഴിഞ്ഞ

Auto

ഇരുചക്രവാഹന കയറ്റുമതിയില്‍ ബജാജ് ഓട്ടോ മുന്നില്‍

ന്യൂ ഡെല്‍ഹി : ഇന്ത്യയില്‍നിന്നുള്ള ഇരുചക്ര വാഹന കയറ്റുമതിയില്‍ ബജാജ് ഓട്ടോ മുന്നില്‍. 2017 ഏപ്രില്‍-സെപ്റ്റംബര്‍ കാലയളവില്‍ ബജാജ് ഓട്ടോ 6,83,876 ഇരുചക്ര വാഹനങ്ങളാണ് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷത്തേക്കാള്‍ 6.60 ശതമാനം വര്‍ധന. 2,36,740 ഇരുചക്ര വാഹനങ്ങള്‍ കയറ്റുമതി ചെയ്ത

Arabia

എണ്ണ ആവശ്യകതയില്‍ വര്‍ധന പ്രതീക്ഷിച്ച് ഒപെക്

കുവൈറ്റ് സിറ്റി: അടുത്ത അഞ്ച് വര്‍ഷത്തില്‍ ഓയില്‍ ഡിമാന്‍ഡില്‍ ആരോഗ്യകരമായ വളര്‍ച്ചയുണ്ടാക്കുമെന്ന് ഒപെക് മേധാവി. എന്നാല്‍ പുനരുപയോഗ ഊര്‍ജ്ജ സ്രോതസുകള്‍ മികച്ച രീതിയില്‍ ശക്തിപ്രാപിക്കുകയാണെന്നും അദ്ദേഹം. 2022 ലെ അസംസ്‌കൃത എണ്ണയുടെ ആവശ്യം പ്രതിദിനം ശരാശരി 1.2 മില്യണ്‍ ബാരലായി വര്‍ധിക്കും.

Business & Economy

2020 ഓടെ എട്ട് ഇന്ത്യന്‍ നഗരങ്ങളില്‍ ഉയരുന്നത് 34 പുതിയ മാളുകള്‍

ബെംഗളൂരു / മുംബൈ : ഇന്ത്യയിലെ എട്ട് പ്രമുഖ നഗരങ്ങളില്‍ 2020 ഓടെ 34 ഓളം പുതിയ മാളുകള്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് സര്‍വീസസ് കമ്പനിയായ കുഷ്മാന്‍ ആന്‍ഡ് വേക്ഫീല്‍ഡ്. ഇത്രയും മാളുകളിലായി ആകെ 13.6 മില്യണ്‍ ചതുരശ്ര അടി

Slider Top Stories

ഫെഡറല്‍ ബാങ്കിന് 583 കോടി രൂപയുടെ റെക്കോഡ് പ്രവര്‍ത്തന ലാഭം

കൊച്ചി: നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാം പാദത്തില്‍ ഫെഡറല്‍ ബാങ്ക് 583.20 കോടി രൂപയുടെ റെക്കോഡ് പ്രവര്‍ത്തന ലാഭം കൈവരിച്ചു. മുന്‍ വര്‍ഷം ഇതേ കാലയളവിലെ 474.93 കോടി രൂപയെ അപേക്ഷിച്ച് 22.80 ശതമാനം വര്‍ധനവാണിത്. ആകെ നിഷ്‌ക്രിയ ആസ്തികള്‍ 2.39

Slider Top Stories

സ്ത്രീകള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമത്തില്‍ നാലാം സ്ഥാനത്ത് ഡെല്‍ഹി

ന്യൂഡെല്‍ഹി: സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ലൈംഗികാതിക്രമങ്ങളുടെ കാര്യത്തില്‍ മുഖം നഷ്ടപ്പെട്ട് രാജ്യതലസ്ഥാന നഗരമായ ഡെല്‍ഹി. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ അടിസ്ഥാനത്തില്‍ ലോകത്തിലെ ഏറ്റവും മോശം നഗരങ്ങളുടെ പട്ടികയിലാണ് ഡെല്‍ഹി ഇടം പിടിച്ചിട്ടുള്ളത്. തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച സര്‍വെയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ലൈംഗികാതിക്രമം,

Slider Top Stories

വരുന്ന ദശാബ്ദത്തില്‍ ഇന്ത്യ 10 ശതമാനം ശരാളരി വളര്‍ച്ച നേടും: മോര്‍ഗന്‍ സ്റ്റാന്‍ലി

ന്യൂഡെല്‍ഹി: ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ വളര്‍ച്ച സംബന്ധിച്ച പ്രതീക്ഷകള്‍ വ്യക്തമാക്കി ആഗോള സാമ്പത്തിക സേവന സ്ഥാപനമായ മോര്‍ഗന്‍ സ്റ്റാന്‍ലിയുടെ റിപ്പോര്‍ട്ട്. വരുന്ന ദശാബ്ദത്തില്‍ ശരാശരി 10 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ ലോകത്തില്‍ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മുന്നേറുമെന്നാണ് മോര്‍ഗന്‍ സ്റ്റാന്‍ലി പറയുന്നത്.

Slider Top Stories

മൊത്തവിപണിയിലെ പണപ്പെരുപ്പം 2.60 ശതമാനത്തിലേക്ക് താഴ്ന്നു

ന്യൂഡെല്‍ഹി: ഭക്ഷ്യ വസ്തുക്കളുടെയും പച്ചക്കറികളുടെയും വിലയില്‍ ഇടിവ് വന്നതിനാല്‍ മൊത്തവില സൂചിക അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം സെപ്റ്റംബറില്‍ 2.60 ശതമാനത്തിലേക്ക് താഴ്ന്നതായി സര്‍ക്കാര്‍. മൊത്ത വിപണിയിലെ പണപ്പെരുപ്പം (ഡബ്ല്യുപിഐ) ഓഗസ്റ്റില്‍ നാല് മാസത്തെ ഉയര്‍ന്ന നിലയായ 3.24 ശതമാനത്തിലെത്തിയിന്നു. 2016 സെപ്റ്റംബറില്‍ 1.36

Slider Top Stories

സര്‍വകാല നേട്ടം കൊയത് ഓഹരി വിപണികള്‍

മുബൈ: ദീപാവലിയോട് അനുബന്ധിച്ച് നടന്ന വ്യാപാരത്തില്‍ (സംവത് 2073) ഓഹരി വിപണികള്‍ സര്‍വകാല നേട്ടം കുറിച്ചതായി റിപ്പോര്‍ട്ട്. 2016 ഒക്‌റ്റോബറില്‍ 30ലെ 13,583ല്‍ നിന്നും ബിഎസ്ഇ (ബോംബെ സ്‌റ്റോക് എക്‌സ്‌ചേഞ്ച്) സ്‌മോള്‍ ക്യാപ് സൂചിക 3,320 പോയ്ന്റ് ഉയര്‍ന്ന് നടപ്പു വര്‍ഷം

Arabia

യുഎഇ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ പ്രധാനികള്‍ ഇന്ത്യക്കാര്‍

ദുബായ്: യുഎഇയുടെ പ്രോപ്പര്‍ട്ടി മാര്‍ക്കറ്റിലെ ഏറ്റവും പ്രധാന നിക്ഷേപകര്‍ ഇന്ത്യക്കാരാണെന്ന് റിപ്പോര്‍ട്ട്. യുഎഇയിലെ ക്ലാസിഫൈഡ് വെബ്‌സൈറ്റായ ഡുബീസിലിന്റെ 2017 ഓഗസ്റ്റിലെ ഏറ്റവും സജീവമായ അന്താരാഷ്ട്ര ഉപഭോക്താക്കള്‍ ഇന്ത്യയില്‍ നിന്നുള്ള നിക്ഷേപകരാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഡുബിസില്‍ പ്രോപ്പര്‍ട്ടി വെബ്‌സൈറ്റിന്റെ പ്രതിമാസ വിദേശ സന്ദര്‍ശകരില്‍

Arabia

കൊച്ചി ഉള്‍പ്പടെയുള്ള നാല് ഇന്ത്യന്‍ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ജസീറ

കുവൈറ്റ് സിറ്റി: കുവൈറ്റ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ചെലവ് കുറഞ്ഞ വിമാനകമ്പനിയായ ജസീറ എയര്‍വേയ്‌സ് കൊച്ചി ഉള്‍പ്പടെയുള്ള നാല് ഇന്ത്യന്‍ നഗരങ്ങളിലേക്ക് ഈ വര്‍ഷം സര്‍വീസ് ആരംഭിക്കും. കൊച്ചി കൂടാതെ ഹൈദരാബാദ്, മുംബൈ, അഹ്മദാബാദ് എന്നീ നഗരങ്ങളിലേക്കാണ് ജസീറ സര്‍വീസ് നടത്താന്‍ ഒരുങ്ങുന്നത്.

Arabia

സൗദിയിലെ വാണിജ്യ കോടതികള്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു

റിയാദ്: സൗദി അറേബ്യയിലെ വാണിജ്യ കോടതികള്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. കോടതികളുടെ പ്രവര്‍ത്തനം ആരംഭിച്ച് ഒരു മാസത്തിന് ശേഷമാണ് ഉദ്ഘാടനം നടക്കുന്നത്. റിയാദ്, ജെദ്ദ, ദമാം എന്നീ നഗരങ്ങളിലായി മൂന്ന് കൊമേഷ്യല്‍ കോടതികളാണ് പ്രവര്‍ത്തനം ആരംഭിച്ചതെന്ന് സൗദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട്

Auto

മഹീന്ദ്ര ഗസ്‌റ്റോ ആര്‍എസ് ലിമിറ്റഡ് എഡിഷന്‍ പുറത്തിറക്കി

ന്യൂ ഡെല്‍ഹി : മഹീന്ദ്ര ഗസ്റ്റോ ആര്‍എസ് എഡിഷന്‍ പുറത്തിറക്കി. 48,180 രൂപയാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില. കൂടുതല്‍ ‘സൗന്ദര്യവര്‍ദ്ധക വസ്തുക്കള്‍’ നല്‍കി സ്‌കൂട്ടറിനെ മഹീന്ദ്ര മനോഹരമാക്കിയിട്ടുണ്ട്. എന്നാല്‍ മെക്കാനിക്കല്‍ കാര്യങ്ങളില്‍ മാറ്റമില്ല. 110 സിസി ഗസ്‌റ്റോയുടെ ആര്‍എസ് വേര്‍ഷനാണ്

More

മുംബൈ വിമാനത്താവളത്തിന് അടിയന്തര ശ്രദ്ധ ആവശ്യമെന്ന് വിദഗ്ധര്‍

മുംബൈ: പ്രവര്‍ത്തനക്ഷമതയുടെ പൂര്‍ണ വിനിയോഗത്തിലേക്ക് അടുത്തുകൊണ്ടിരിക്കുന്ന മുംബൈ ഛത്രപതി ശിവജി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിന് അടിയന്തര ശ്രദ്ധ ആവശ്യമാണെന്ന് വ്യോമയാന വ്യവസായ പ്രതിനിധികളും വിദഗ്ധരും അഭിപ്രായപ്പെട്ടു. ലോകത്തില്‍ ഏറ്റവും ദ്രുതഗതിയില്‍ വളരുന്ന ഇന്ത്യയിലെ എയര്‍ ട്രാഫിക് അതിന്റെ ഏറ്റവും തിരക്കേറിയ സമയത്ത് എത്തിനില്‍ക്കുന്നതിനാല്‍

Auto

ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് അവതരിപ്പിച്ചു

ന്യൂ ഡെല്‍ഹി : ട്രയംഫ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 10.55 ലക്ഷം രൂപയിലാണ് ഡെല്‍ഹി എക്‌സ് ഷോറൂം വില തുടങ്ങുന്നത്. പുതു തലമുറ സ്ട്രീറ്റ് ട്രിപ്പിളിന്റെ ഇന്ത്യയില്‍ പുറത്തിറക്കുന്ന രണ്ടാമത്തെ വേരിയന്റാണ് സ്ട്രീറ്റ് ട്രിപ്പിള്‍ ആര്‍എസ്. ഈ

Auto

ഇന്ത്യയില്‍ ഹാര്‍ലി ഡേവിഡ്‌സണ്‍ യൂണിവേഴ്‌സിറ്റി സ്ഥാപിക്കും

ന്യൂ ഡെല്‍ഹി : അമേരിക്കന്‍ ബൈക്ക് നിര്‍മാതാക്കളായ ഹാര്‍ലി ഡേവിഡ്‌സണ്‍ ഇന്ത്യയില്‍ നൈപുണ്യ വികസന കേന്ദ്രം തുറക്കും. സ്വന്തം ജീവനക്കാര്‍ക്കും ഡീലര്‍ഷിപ്പുകളിലെ ജീവനക്കാര്‍ക്കും പരിശീലനം നല്‍കുന്നതിനാണ് ‘ഹാര്‍ലി ഡേവിഡ്‌സണ്‍ യൂണിവേഴ്‌സിറ്റി’ എന്ന് വിളിക്കപ്പെടുന്ന സ്ഥാപനം ആരംഭിക്കുന്നത്. സാങ്കേതിക പരിശീലനം കൂടാതെ മാനേജ്‌മെന്റ്,

Auto

വില്‍പ്പന സംതൃപ്തി സൂചികയില്‍ മഹീന്ദ്ര ഒന്നാമത്

ന്യൂ ഡെല്‍ഹി : ജെഡി പവറിന്റെ 2017 ലെ വില്‍പ്പന സംതൃപ്തി സൂചികയില്‍ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഒന്നാമത്. ടൊയോട്ട, ഫോഡ് തുടങ്ങിയ അന്തര്‍ദേശീയ വാഹന നിര്‍മാതാക്കളെ പിന്തള്ളിയാണ് ഇന്ത്യന്‍ കമ്പനി സുപ്രധാന നേട്ടം കരസ്ഥമാക്കിയത്. മഹീന്ദ്ര 866 പോയന്റ് സ്വന്തമാക്കിയപ്പോള്‍

Arabia

സിറ്റി സെന്റര്‍ ഷാര്‍ജയുടെ 75 ശതമാനം പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി

ഷാര്‍ജ: സിറ്റി സെന്റര്‍ ഷാര്‍ജയുടെ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ 75 ശതമാനം പൂര്‍ത്തിയായതായി നിര്‍മാതാക്കള്‍ അറിയിച്ചു. 260 മില്യണ്‍ ദിര്‍ഹം മുടക്കി നടത്തുന്ന നിര്‍മാണത്തിലൂടെ നിരവധി അധിക സൗകര്യങ്ങളാണ് മാളില്‍ ഒരുക്കുന്നത്. മജീദ് അല്‍ ഫുട്ടൈമിന്റെ ഉടമസ്ഥതയിലാണ് സിറ്റി സെന്റര്‍ ഷാര്‍ജ പ്രവര്‍ത്തിക്കുന്നത്. 12

Arabia

എണ്ണ ഉല്‍പ്പാദന നിയന്ത്രണ കരാര്‍ നീട്ടേണ്ടതില്ലെന്ന് കുവൈറ്റ്

കുവൈറ്റ് സിറ്റി: എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറയ്ക്കാനുള്ള കരാര്‍ മാര്‍ച്ചിന് ശേഷം നീട്ടേണ്ടതില്ലെന്ന് കുവൈറ്റ് ഓയില്‍ മിനിസ്റ്റര്‍. ഉല്‍പ്പാദനം വെട്ടിക്കുറച്ച തീരുമാനം എല്ലാ അംഗങ്ങളും പൂര്‍ണമായി നടപ്പാക്കുകയാണെങ്കില്‍ എണ്ണ ഉല്‍പ്പാദകര്‍ക്ക് കരാര്‍ നീട്ടേണ്ടതായി വരില്ലെന്ന് എസ്സം അല്‍ മര്‍സൗക്. എണ്ണ വിപണിയെ വീണ്ടും

World

എഷ്യാപസഫിക്കിലെ ഹാക്കര്‍മാര്‍

എഷ്യാ പസഫിക് മേഖലയില്‍ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്ഥാപനങ്ങളെയാണ് ഹാക്കര്‍മാര്‍ ലക്ഷ്യം വെക്കുന്നതെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്‌പെര്‍സ്‌കൈയുടെ റിപ്പോര്‍ട്ട്. ഇത്തരത്തില്‍ ആക്രമണം നടത്തുന്ന ലസാറസ്, കോബാള്‍ട്ട്‌ഗോബ്ലിന്‍ തുടങ്ങിയ ചില ഹാക്കിംഗ് ഗ്രൂപ്പുകളെ 2017ല്‍ കാസ്‌പെര്‍സ്‌കൈ കണ്ടെത്തിയിട്ടുണ്ട്.