വിക്ടോറിയ ആന്‍ഡ് അബ്ദുള്‍ (ഇംഗ്ലിഷ്)

വിക്ടോറിയ ആന്‍ഡ് അബ്ദുള്‍ (ഇംഗ്ലിഷ്)

സംവിധാനം: സ്റ്റീഫന്‍ ഫ്രിയേഴ്‌സ്
അഭിനേതാക്കള്‍: ജൂഡി ഡെഞ്ച്, അലി ഫൈസല്‍, എഡി ഇസാര്‍ഡ്, ഒലീവിയ വില്യംസ്, അദീല്‍ അക്തര്‍.
ദൈര്‍ഘ്യം: 1 മണിക്കൂര്‍ 52 മിനിറ്റ്

ഇംഗ്ലണ്ടിലെ രാജ്ഞിയും ഇന്ത്യയുടെ മഹാറാണിയുമായ (ജൂഡി ഡെന്‍ച്ച്) വിക്ടോറിയ, ഇന്ത്യന്‍ ഗുമസ്തനായ അബ്ദുല്‍ കരീമില്‍ (അലി ഫസല്‍) ആശ്വാസം കണ്ടെത്തുകയാണ്. അബ്ദുല്‍ കരീം പിന്നീട് രാജ്ഞിയുടെ ഉര്‍ദു ടീച്ചറും, ആത്മീയ ഉപദേഷ്ടാവും, ഏറ്റവുമടത്തു വിശ്വസ്തനുമായി മാറുകയാണ്. ഷ്‌റബാനി ബസുവിന്റെ പുസ്തകത്തെ അടിസ്ഥാനമാക്കി നിര്‍മിച്ചതാണു ചിത്രം. രാജകുടുംബത്തില്‍ വന്‍ ചര്‍ച്ചയായി മാറുന്ന, ഒരേ സമയം കയ്പും മധുരവും പകരുന്ന ഒരു സൗഹൃദത്തിന്റെ കഥ കൂടി ഇതള്‍ വിരിയുന്നുണ്ട് ചിത്രത്തില്‍.

വിക്ടോറിയ രാജ്ഞിയുടെ സാധാരണ ഒരു ദിനചര്യയിലൂടെ സംവിധായകന്‍ സ്റ്റീഫന്‍ ഫ്രിയേഴ്‌സ് ചിത്രം ആരംഭിക്കുകയാണ്. തന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തില്‍ അവര്‍ സാമൂഹ്യ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തിലാണ്. ഒരിക്കല്‍ ഒരു രാജകീയ സമ്മേളനത്തില്‍ വച്ച് അബ്ദുല്‍ എന്ന ഇന്ത്യന്‍ യുവാവ്, രാജ്ഞിക്കു മോഹര്‍ എന്നപ്രാചീന സ്വര്‍ണ നാണയം സമ്മാനിക്കുന്നു. ഇൗ ചടങ്ങില്‍ പങ്കെടുക്കുന്നതിനു മുന്‍പ് അബ്ദുലിനോട് രാജ്ഞിയെ തുറിച്ചു നോക്കരുതെന്നു മുന്നറിയിപ്പ് നല്‍കിയിരുന്നെങ്കിലും അവന്റെ കുട്ടിത്തം മാറാത്ത പ്രകൃതം ഈ മുന്നറിയിപ്പിനെ ലംഘിക്കുകയാണ്. ഇങ്ങനെ രാജ്ഞിയെ നോക്കുകയും അവര്‍ക്കു മനോഹരമായൊരു പുഞ്ചിരി സമ്മാനിക്കുകയും ചെയ്യുന്നു അബ്ദുല്‍. സ്വന്തമായ കാരണത്താല്‍ തടവിലാക്കപ്പെട്ട രാജ്ഞിയെ അബ്ദുലിന്റെ യാദൃശ്ചികമായ പുഞ്ചിരി വികാരപരമായി മോചിപ്പിക്കുകയാണ്.

82-ാം വയസിലും, ജൂഡി ഡെഞ്ച് സ്‌ക്രീനിലെ തന്റെ ദൃഢമായ സാന്നിധ്യത്തിലൂടെയും അനേകം വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്ന കണ്ണിലൂടെയും പ്രേക്ഷകന്റെ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ചിത്രത്തിലെ കഥാപാത്രത്തെ അവര്‍ അനായാസമായി കൈകാര്യം ചെയ്തിരിക്കുന്നു. ഒരു ഇതിഹാസ അഭിനേത്രിക്കു മുന്‍പില്‍ ലഭിച്ച അവിശ്വസനീയമായ അവസരത്തെ തന്റേതാക്കി മാറ്റാന്‍ അലി ഫൈസലിനു സാധിച്ചിട്ടുണ്ട്. അലിയുടെ കലര്‍പ്പില്ലാത്ത, ഊര്‍ജ്ജത്തെയും ഉല്‍സാഹത്തെയും അബ്ദുല്‍ എന്ന കഥാപാത്രത്തിലേക്കു സമര്‍ഥമായി സന്നിവേശിപ്പിക്കുന്നതില്‍ സംവിധായകന്‍ സ്റ്റീഫന്‍ ഫ്രിയേഴ്‌സ് വിജയിക്കുകയും ചെയ്തിരിക്കുന്നു.

എന്നിരുന്നാലും അബ്ദുല്‍ എന്ന കഥാപാത്രത്തിലേക്ക് ആഴത്തിലിറങ്ങി ചെല്ലാന്‍ സംവിധായകനു സാധിക്കാതിരുന്നതു പോരായ്മയായി വിലയിരുത്തുന്നുണ്ട്. ചിത്രത്തിന്റെ വിവരണം അബ്ദുലിനെ വെറുമൊരു കാഴ്ചക്കാരനെന്ന നിലയിലേക്കു പരിമിതപ്പെടുത്തിയിരിക്കുന്നു. അതു തന്നെയാണു ചിത്രത്തിന്റെ പോരായ്മയും. ചരിത്രപരമായ പശ്ചാത്തലം കഥയിലുണ്ടെങ്കിലും അവയില്‍ കൃത്യത പുലര്‍ത്താനും സാധിച്ചിട്ടില്ല. ഇത്തരത്തില്‍ പിഴവുകള്‍ ചൂണ്ടിക്കാണിക്കുമ്പോഴും ജൂഡി ഡെഞ്ചിന്റെ സാന്നിധ്യം ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകം തന്നെയാണ്.

Comments

comments

Categories: FK Special, Movies, Slider