400 ഓളം തൊഴിലാളികളെ ടെസ്‌ല പുറത്താക്കി

400 ഓളം തൊഴിലാളികളെ ടെസ്‌ല പുറത്താക്കി

സാന്‍ഫ്രാന്‍സിസ്‌കോ: ആഡംബര ഇലക്ട്രിക് വാഹന നിര്‍മാതാക്കളായ ടെസ്‌ല ഇന്‍ക് കഴിഞ്ഞ ആഴ്ച പുറത്താക്കിയത് 400 ഓളം തൊഴിലാളികളെയെന്ന് റിപ്പോര്‍ട്ട്. അസോസിയേറ്റ്‌സ്, ടീം ലീഡര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍ ഉള്‍പ്പടെയുള്ള ജീവനക്കാര്‍ പിരിച്ചുവിടപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. കമ്പനിയുടെ വാര്‍ഷിക അവലോകനത്തിന്റെ ഫലമായാണ് പിരിച്ചുവിടലെന്ന് ഇ മെയിലിലൂടെ ടെസ്‌ല പ്രസ്താവിച്ചു. അതേസമയം പുറത്താക്കിയ ജീവനക്കാരുടെ എണ്ണം കമ്പനി സ്ഥിരീകരിച്ചിട്ടില്ല.

പിരിച്ചുവിടലിന്റെ കാരണമായി മോശം പകടനത്തെയാണ് ടെസ്‌ല ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ മോശം പ്രകടന അവലോകനം നടത്താതെയാണ് കമ്പനി തങ്ങളെ പുറത്താക്കിയതെന്ന് പല ജീവനക്കാരും ആരോപിക്കുന്നു. ഉല്‍പ്പാദനത്തിലെ സമ്മര്‍ദം മൂലം മോഡല്‍ 3 സെഡാനുകളുടെ നിര്‍മാണത്തില്‍ നിന്ന് കമ്പനി പിന്നോട്ട് പോയതായി കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ടെസ്‌ല കഴിഞ്ഞ മാസം അറിയിച്ചിരുന്നു. ടെസ്‌ലയുടെ ഏറ്റവും ചെലവ് കുറഞ്ഞ ഇലക്ട്രിക് കാറാണ് മോഡല്‍ 3 സെഡാന്‍.

നിലവില്‍ 220 മോഡല്‍ 3 സെഡാനുകള്‍ കമ്പനി വിതരണം ചെയ്തിട്ടുണ്ട്. മൂന്നാം പാദത്തിലേക്കായി 260 എണ്ണം നിര്‍മിച്ചിട്ടുമുണ്ട്. ജൂലൈയിലാണ് മോഡല്‍ 3യുടെ ഉല്‍പ്പാദനം കമ്പനി ആരംഭിച്ചത്.

Comments

comments

Categories: Business & Economy