ഓര്‍ത്തോപിഡിക്‌സ് രംഗത്തെ ‘ ന്യൂ ഗ്ലോറി ‘

ഓര്‍ത്തോപിഡിക്‌സ് രംഗത്തെ ‘ ന്യൂ ഗ്ലോറി ‘

അസ്ഥി സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന മെഡിക്കല്‍ ഉപകരണങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ ലഭ്യമാക്കുകയാണ് ന്യൂ ഗ്ലോറി ഓര്‍ത്തോപിഡിക്‌സ്. ആലുവ സൗത്ത് വാഴക്കുളത്ത് സ്ഥിതി ചെയ്യുന്ന ഈ സ്ഥാപനം ചുരുങ്ങിയ കാലങ്ങള്‍ കൊണ്ട് അന്‍പത് ഇരട്ടി വളര്‍ച്ചയാണ് കൈവരിച്ചത്. കേരളത്തിലാകമാനമായി 100 റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകള്‍ തുടങ്ങാനും ഇവര്‍ പദ്ധതിയിടുന്നുണ്ട്

ബഹുരാഷ്ട്ര കമ്പനികള്‍ കയ്യടക്കി വെച്ചിരിക്കുന്ന മെഡിക്കല്‍ ഉപകരണ വിപണിയില്‍ ചുരുങ്ങിയ കാലം കൊണ്ട് വിജയം കൈവരിച്ച സംരംഭകത്വ മികവിന്റെ കഥയാണ് ആലുവ സൗത്ത് വാഴക്കുളത്ത് പ്രവര്‍ത്തിക്കുന്ന ന്യൂ ഗ്ലോറി ഓര്‍ത്തോപിഡിക്‌സ് എന്ന സ്ഥാപനത്തിന് പറയാനുള്ളത്. വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റിക്കൊണ്ട് എങ്ങനെ ഒരു സംരംഭം വിജയിപ്പിക്കാമെന്നതിന്റെ അനുഭവ സാക്ഷ്യമാണ് ന്യൂ ഗ്ലോറിയും അതിന്റെ സാരഥിയായ കെ എസ് മുഹമ്മദും നമ്മോട് പറയുന്നത്. അസ്ഥി സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങള്‍ സമൂഹത്തില്‍ വര്‍ധിച്ചുകൊണ്ടിരിക്കുമ്പോള്‍ ഏറ്റവും നൂതനവും ലാഭകരവുമായ ഓര്‍ത്തോപീഡിക് ഉല്‍പ്പന്നങ്ങള്‍ ലഭ്യമാക്കിക്കൊണ്ടാണ് ന്യൂ ഗ്ലോറി ഓര്‍ത്തോപീഡിക്‌സ് വ്യത്യസ്തമാകുന്നത്. എല്ലുകളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്ക് ഉപയോഗിക്കാവുന്ന ഉപകരണങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ കൃത്യ സമയത്ത് ലഭ്യമാക്കുന്ന ന്യൂ ഗ്ലോറി ഒരു ഐഎസ്ഒ 13485 സര്‍ട്ടിഫൈഡ് കമ്പനി കൂടിയാണ്. കണ്‍ഫേര്‍മിറ്റി ഓഫ് യൂറോപ്യന്‍ സര്‍ട്ടിഫിക്കേഷനും ഈ സ്ഥാപനത്തിന് ലഭിച്ചിട്ടുണ്ട്. ഓര്‍ത്തോപീഡിക്‌സുമായി ബന്ധപ്പെട്ട ഉപകരണങ്ങള്‍, റീഹാബിലിറ്റേഷന്‍ എയ്ഡുകള്‍, സര്‍ജിക്കല്‍ ഗുഡ്‌സ് തുടങ്ങി വിവിധ ശ്രേണികളിലുള്ള ഉല്‍പ്പന്നങ്ങള്‍ ഇവര്‍ വിപണിയിലെത്തിക്കുന്നു. അത്യാധുനികമായ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ ന്യൂ ഗ്ലോറി നടത്തുന്നുണ്ട്. ഉല്‍പ്പാദനത്തിന്റെ ഓരോ ഘട്ടത്തിലും ഉറപ്പു വരുത്തുന്ന ഗുണനിലവാരമാണ് ഇവരുടെ ഏറ്റവും വലിയ പ്രത്യേകത. ബഹുരാഷ്ട്ര കമ്പനികളോട് പിടിച്ചു നില്‍ക്കാന്‍ കേരളത്തിലെ ഒരു കമ്പനിക്ക് സാധിക്കുന്നതും അതുകൊണ്ടുതന്നെ.

തുടക്കം

2003ലാണ് ന്യൂ ഗ്ലോറിയെന്ന കമ്പനി പ്രവര്‍ത്തനം തുടങ്ങിയത്. സാമ്പത്തിക പ്രതിന്ധിമൂലം പ്രവര്‍ത്തനം നിലച്ച ഒരു കമ്പനി കെ എസ് മുഹമ്മദ് എന്ന സംരംഭകന്റെ നേതൃത്വത്തില്‍ ഏറ്റെടുക്കുകയായിരുന്നു. കേരളം പോലൊരു സംസ്ഥാനത്ത് ഇത്തരമൊരു പ്രൊജക്റ്റ് ഏറ്റെടുത്ത് മുന്നോട്ട് വരിക, അതിനെ വിജയിപ്പിക്കുക എന്നതെല്ലാം വെല്ലുവിളി തന്നെയാണെന്ന് അദ്ദേഹം ശരിവയ്ക്കുന്നു. പോരായ്മകള്‍ ഉണ്ട്, എന്നാല്‍ പോലും നമുക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്നാണ് കഴിഞ്ഞ കാല അനുഭവങ്ങളില്‍ നിന്ന് മനസിലാക്കാന്‍ സാധിച്ചിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയില്‍ ഏറ്റവും മല്‍സരാധിഷ്ഠിതമായ മേഖലകളില്‍ ഒന്നാണ് ആരോഗ്യസേവന രംഗം. കേരളത്തില്‍ തന്നെ ഈ മേഖലയില്‍ നല്ല മല്‍സരമുണ്ട്. അതിനാല്‍ തന്നെ അത്രയും സൂക്ഷ്മതയോടെയാണ് ന്യൂഗ്ലോറി ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതും അവ വിപണിയിലെത്തിക്കുന്നതും.

കുറച്ചു കാര്യങ്ങളില്‍ റിസ്‌ക് ഏറ്റെടുക്കാന്‍ തയാറായാല്‍ ചൈനീസ് കമ്പനികളൊന്നും ഇന്ത്യയുടെ മുന്നില്‍ ഒന്നുമല്ലാതാകും. പക്ഷേ ആ റിസ്‌ക് ഏറ്റെടുക്കാന്‍ ഇവിടെയുള്ള സംരംഭകര്‍ തയാറാവണം. കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ആരോഗ്യ രംഗത്ത് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിന്റെ ഒരു ശതമാനമെങ്കിലും നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് ഞങ്ങളുടെ കമ്പനിയെ സംബന്ധിച്ച് വിജയമായിരിക്കും

കെ എസ് മുഹമ്മദ്

മാനേജിംഗ് പാര്‍ട്ണര്‍

ന്യൂഗ്ലോറി ഓര്‍ത്തോപീഡിക്‌സ്

ബ്രാന്‍ഡിംഗിന് പ്രാധാന്യം

ഉല്‍പ്പന്നത്തെ കുറിച്ച് പൊതുസമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ ബ്രാന്‍ഡിംഗ് വഴി സാധിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. കേരള മാനുഫാക്ചറിംഗിനെ കുറിച്ച് ഇന്ത്യയ്ക്ക് അകത്തും പുറത്തും നല്ലൊരു ഫീല്‍ ഉണ്ടാക്കിയെടുക്കാന്‍ ബ്രാന്‍ഡിംഗ് വഴി സാധിച്ചിട്ടുണ്ട്. എത്ര കഴിവുള്ള കമ്പനിയാണെന്നാലും അത് വളരണമെങ്കില്‍ ബ്രാന്‍ഡിംഗ് നിര്‍ബന്ധമാണ്. അതുകൊണ്ടാണ് ഒരു ബ്രാന്‍ഡാക്കി തന്നെ ന്യൂഗ്ലോറി ഡെവലപ്പ് ചെയ്യുന്നത്. ഒരു ബ്രാന്‍ഡ് എന്ന നിലയില്‍ നിലവാരത്തിലോ പാക്കിംഗിലോ ഒന്നും ഒരു വിട്ടുവീഴ്ചയ്ക്കും ഇവര്‍ തയാറല്ല. പാക്കിംഗിനുള്‍പ്പെടെ വളരെ വലിയ പ്രാധാന്യമാണ് ഇന്നുള്ളതെന്ന് മുഹമ്മദ് പറയുന്നു. അതുകൊണ്ടുതന്നെ നൂറ് ശതമാനം വൃത്തിയോടെയാണ് കമ്പനി ഇതെല്ലാം നിര്‍വഹിക്കുന്നത്. നൂറ് ശതമാനം റീപ്ലേസ്‌മെന്റ് ഗ്യാരന്റിയും ന്യൂ ഗ്ലോറി തങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്നുണ്ട്. ” രോഗികളാണ് ഞങ്ങളുടെ ഉല്‍പ്പന്നങ്ങളുടെ ഉപഭോക്താക്കള്‍. അവരെ സംബന്ധിച്ചിടത്തോളം സാമ്പത്തികമായ പ്രയാസങ്ങള്‍ ഏറെയുണ്ടാകും. മാനസികമായ സമ്മര്‍ദ്ദങ്ങളുമുണ്ടാകും. ഇതൊക്കെ സഹിച്ചുകൊണ്ടാണ് അവര്‍ ഞങ്ങളുടെ ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നത്. അവര്‍ 100 ശതമാനം നീതി അര്‍ഹിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ കമ്പനിക്ക് ഉത്തരവാദിത്തം കൂടുതലാണ്,” മുഹമ്മദ് പറയുന്നു.

വളര്‍ച്ച

ചുരുങ്ങിയ വര്‍ഷങ്ങള്‍ കൊണ്ട് കമ്പനി അന്‍പത് ഇരട്ടിയെങ്കിലും വളര്‍ന്നു കഴിഞ്ഞുവെന്ന് ഇവര്‍ അവകാശപ്പെടുന്നു. പത്തു വര്‍ഷം കൊണ്ട് ലോകം മുഴുക്കെ ന്യൂ ഗ്ലോറി ഓര്‍ത്തോപീഡിക്‌സിനെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. പുതിയൊരു ബ്രാന്‍ഡിന് രൂപം നല്‍കിയും പാലക്കാട് അതിനുവേണ്ടി സ്ഥലം ഏറ്റെടുത്തും തികഞ്ഞ ആസൂത്രണ മികവോടെയാണ് കമ്പനി നീങ്ങുന്നത്. നേടിയെടുക്കാന്‍ ഉദ്ദേശിക്കുന്നത് വളരെ വലിയൊരു വികസനമാണെന്നും ഇവര്‍ വ്യക്തമാക്കുന്നു. പ്രവര്‍ത്തനത്തിന്റെ മികവിലാണ് ഉല്‍പ്പന്നത്തിന്റെ ഡിമാന്‍ഡ് എന്നാണ് ന്യൂഗ്ലോറി വിശ്വസിക്കുന്നത്. ഇതിന്റെ ഭാഗമായി ഉല്‍പ്പന്നത്തെ കുറിച്ച് നിരന്തരം ഡോക്റ്റര്‍മാരെ ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കും. എങ്ങനെയാണ് ഈ ഉല്‍പന്നങ്ങള്‍ രോഗികള്‍ക്ക് ഉപകാരപ്പെടുക എന്ന് ഡോക്റ്റര്‍മാര്‍ക്ക് മനസിലായാല്‍ മാത്രമേ ഇവയ്ക്ക് ആവശ്യകത ഉണ്ടാവുകയുള്ളു. രോഗികള്‍ക്ക് എത്രയും പെട്ടന്ന് സൗഖ്യം ലഭിക്കുക എന്നതാണ് ന്യൂഗ്ലോറിയുടെ പരമമായ ഉദ്ദേശ്യം. അതിന് ഉതകുന്ന വിധത്തിലാണ് സ്ഥാപനം ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്നത് ഇത്തരത്തിലുള്ള ഉല്‍പ്പന്നങ്ങള്‍ രൂപകല്‍പ്പന ചെയ്യുന്നതിനായി സുസജ്ജമായ ഒരു റിസര്‍ച്ച് ആന്‍ഡ് ഡെവലപ്പ്‌മെന്റ് ടീം സ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. തുടക്കത്തില്‍ സാമ്പത്തികമായ വെല്ലുവിളികള്‍ വളരെയധികമുണ്ടായിരുന്നുവെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. എല്ലാ കാര്യത്തിലും കമ്പനിക്ക് സ്വന്തമായി നിലപാടുകള്‍ ഉണ്ട്. മറ്റൊരാള്‍ക്കുകൂടി ഉപകാരപ്പെടുന്ന രീതിയിലാണ് എല്ലാ കാര്യങ്ങളും ഇവര്‍ ആസൂത്രണം ചെയ്യുന്നത്.

വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍

ഓര്‍ത്തോപീഡിക് ബോഡി സപ്പോര്‍ട്ട്‌സ്, ഫ്രാക്ചര്‍ ഓര്‍ത്തോ എയ്ഡ്‌സ്, ട്രാക്ഷന്‍ ഓര്‍ത്തോ ഐറ്റംസ്, ഫിസിയോ ഓര്‍ത്തോ എയ്ഡ്‌സ്, റിസ്റ്റ് ആന്‍ഡ് ആംസ് ഓര്‍ത്തോ സപ്പോര്‍ട്ട്‌സ്, നീ ആങ്കിള്‍ ഓര്‍ത്തോ എയ്ഡ്‌സ്, വാക്കിംഗ് ഓര്‍ത്തോ എയ്ഡ്‌സ്, ബാന്‍ഡേജസ് ആന്‍ഡ് സര്‍ജിക്കല്‍ ഓര്‍ത്തോ എയ്ഡ്‌സ് എന്നിവയാണ് ഇവരുടെ പ്രധാനപ്പെട്ട ഉല്‍പ്പന്നങ്ങള്‍. മുന്‍പ് ഇത്തരം ഉല്‍പ്പന്നത്തില്‍ കസ്റ്റമൈസ്ഡ് ആയ ഒരു രീതിയായിരുന്നു പിന്തുടര്‍ന്നിരുന്നത്. 85 ശതമാനം ഉല്‍പ്പന്നങ്ങളും റെഡിമെയ്ഡ് ആക്കിമാറ്റുകയാണ് ന്യൂഗ്ലോറി ചെയ്തത്. അതൊരു വലിയ ബിസിനസ് സാധ്യതയായിരുന്നു. കാരണം, ചിലസമയത്ത് കുഞ്ഞുങ്ങള്‍ക്കു വരെ ആവശ്യം വരുന്ന ഒരു ഉല്‍പ്പന്നമാണിത്. കമ്പനിയില്‍ ഇതെല്ലാം സ്റ്റോക്ക് ചെയ്യാനും, അതുപോലെ റെഡിമെയ്ഡ് ആക്കാനുമുള്ള ഒരു റിസ്‌ക് ഇവര്‍ ഏറ്റെടുത്തു. ഉല്‍പ്പന്നങ്ങള്‍ യഥേഷ്ടം വിപണിയില്‍ ലഭ്യമാക്കി എന്നതും മറ്റൊരു പ്രത്യേകതയമാണ്. ഉല്‍പ്പന്നത്തിനായി കാത്തിരിക്കേണ്ട സാഹചര്യം ഇതുവഴി ഇല്ലാതായി. ഫിനിഷിംഗിന്റെ കാര്യത്തില്‍ കേരളത്തിലെ പല ഉല്‍പ്പന്നങ്ങളും ഒരുപാട് പിന്നിലാണെന്ന വസ്തുത അംഗീകരിക്കേണ്ടതുണ്ട്. ന്യൂഗ്ലോറി ഈ മേഖലയിലേക്ക് കടന്നുവന്ന സമയത്ത് വിപണിയിലുണ്ടായിരുന്നത് 70കളിലെ ഡിസൈനുകളാണ്. ആ ഒരു രീതിയിലില്‍ നിന്നും മാറി കുറച്ചു കൂടി സൗകര്യപ്രദമായതും ഫിനിഷിംഗോടു കൂടിയതുമായ ഡിസൈനുകള്‍ വികസിപ്പിക്കാന്‍ സ്ഥാപനത്തിനു കഴിഞ്ഞു. വലിയൊരു മാറ്റമാണ് ഉല്‍പ്പന്നങ്ങളുടെ കാര്യത്തില്‍ ന്യൂ ഗ്ലോറി വരുത്തിയത്. പലരും ഇതില്‍ അന്ന് അത്ഭുതം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ പില്‍ക്കാലത്ത് ഈ മാറ്റങ്ങള്‍ വിപണിയില്‍ അംഗീകരിക്കപ്പെടുകതന്നെ ചെയ്തു.

വിപുലീകരണത്തിന് പുതിയ പദ്ധതികള്‍

ആരോഗ്യ സേവന മേഖലയില്‍ ഇന്ത്യയ്ക്ക് പലതും ചെയ്യാന്‍ സാധിക്കുമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടുന്നു. ”കുറച്ചു കാര്യങ്ങളില്‍ റിസ്‌ക് ഏറ്റെടുക്കാന്‍ തയാറായാല്‍ ചൈനീസ് കമ്പനികളൊന്നും ഇന്ത്യയുടെ മുന്നില്‍ ഒന്നുമല്ലാതാകും. പക്ഷേ ആ റിസ്‌ക് ഏറ്റെടുക്കാന്‍ ഇവിടെയുള്ള സംരംഭകര്‍ തയാറാവണം. കോടിക്കണക്കിന് രൂപയുടെ ഉല്‍പ്പന്നങ്ങളാണ് ആരോഗ്യരംഗത്ത് ചൈനയില്‍ നിന്ന് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിന്റെ ഒരു ശതമാനമെങ്കിലും നേടിയെടുക്കാന്‍ കഴിഞ്ഞാല്‍ അത് ഞങ്ങളുടെ കമ്പനിയെ സംബന്ധിച്ച് വിജയമായിരിക്കും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 10 വര്‍ഷത്തേക്കുള്ള പദ്ധതികള്‍ ഇതിനോടകം തന്നെ കമ്പനി തയാറാക്കിക്കഴിഞ്ഞു. കേരളത്തിലാകമാനമായി 100 റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകള്‍ ഇവര്‍ പദ്ധതിയിടുന്നുണ്ട്. ഇതിന്റെ ഭാഗമായി പാലക്കാട് ഒരു ഷോപ്പ് തുറന്നു കഴിഞ്ഞു. ഹെല്‍ത്ത് കെയര്‍ രംഗത്ത് ചൈനയില്‍ നിന്നുള്ള ഇറക്കുമതി കേരളത്തിലെങ്കിലും നിര്‍ത്തണം എന്ന ഉദ്ദേശ്യമാണു ന്യൂഗ്ലോറിക്കുള്ളത്. നിലവാരമില്ലാത്ത നിരവധി കമ്പനികല്‍ റീട്ടെയ്‌ലര്‍മാരെ സ്വാധീനിച്ച് രംഗത്ത് വരുന്നുണ്ട്. അത്തരത്തിലുള്ള ബിസിനസുകള്‍ ഇവിടെ നിര്‍ലോഭം നടക്കുന്നുണ്ട്. അതിനെ മറികടക്കുക എന്നതാണ് വെല്ലുവിളി. മല്‍സര സ്വഭാവവും വെല്ലുവിളികളും സ്ഥാപനത്തിന്റെ വളര്‍ച്ചയില്‍ വളരെയേറെ പ്രയോജനപ്പെട്ടിട്ടുണ്ട്.

Comments

comments