ദി നമ്പര്‍ വണ്‍ ടൂറിസം ബ്രാന്‍ഡ്

ദി നമ്പര്‍ വണ്‍ ടൂറിസം ബ്രാന്‍ഡ്

വിനോദസഞ്ചാര മേഖലയില്‍ 22 വര്‍ഷത്തെ പരിചയസമ്പത്തിലൂടെയാണ് കേരളത്തിലെ നമ്പര്‍ വണ്‍ ടൂറിസം ബ്രാന്‍ഡായി ഇന്റര്‍സൈറ്റ് മാറിയത്. ഇന്ന് കേരളത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സികളില്‍ മുന്‍നിരയിലാണ് ഇന്റര്‍സൈറ്റിന്റെ സ്ഥാനം. പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ചാ നിരക്ക് രേഖപ്പെടുത്തുന്ന സ്ഥാപനത്തിന് 2025ഓടെ ഒരു ലിസ്റ്റഡ് കമ്പനിയായി മാറുകയെന്ന വലിയ ലക്ഷ്യമാണ് മുന്നിലുള്ളത്.

ഉയരങ്ങളിലേക്കുള്ള ഒരു യാത്ര പോലെ മനോഹരവും വെല്ലുവിളികള്‍ നിറഞ്ഞതുമായിരുന്നു ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ് എന്ന ബ്രാന്‍ഡിന്റെ വളര്‍ച്ച. ടിക്കറ്റ് ബുക്കിംഗിലൂടെ തുടക്കം. പിന്നെ പതിയെ പാക്കേജ്ഡ് ടൂറിലേക്ക്. ആഭ്യന്തര ടൂറിസത്തിനു മുന്‍ഗണന നല്‍കിക്കൊണ്ട് ഉത്തരേന്ത്യക്കാരെ കേരളാ ടൂറിസത്തിലേക്ക് ആകര്‍ഷിക്കുന്നതിനായി മുംബൈയില്‍ പുതിയൊരു ഓഫീസിന്റെ ആരംഭം. ഒടുവില്‍ കേരളത്തിലെ നമ്പര്‍ വണ്‍ ടൂറിസം ബ്രാന്‍ഡ് എന്ന തിളക്കമാര്‍ന്ന നേട്ടം. തുടക്കത്തില്‍ ഒരു ജീവനക്കാരന്‍ മാത്രമുണ്ടായിരുന്ന കമ്പനി ഇന്ന് 250 ജീവനക്കാരുള്ള വലിയ ഒരു പ്രസ്ഥാനമാണ്.

ജേര്‍ണി ഓഫ് ഇന്റര്‍സൈറ്റ്

വിനോദസഞ്ചാരവുമായി യാതൊരു ബന്ധവുമില്ലാതിരുന്ന എബ്രഹാം ജോര്‍ജ് 1995ല്‍ ഇന്റര്‍സൈറ്റിന് തുടക്കം കുറിക്കുമ്പോള്‍ മൂലധനമായി ഉണ്ടായിരുന്നത് 20 വര്‍ഷം ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്തതിന്റെ അനുഭവ സമ്പത്തും സംരംഭകനാകണം എന്ന ഉല്‍ക്കടമായ ആഗ്രഹവുമായിരുന്നു. വിനോദ സഞ്ചാര മേഖലയുടെ ആഗോള വളര്‍ച്ചയില്‍ നിര്‍ണായക സാന്നിധ്യമാകാന്‍ കേരളത്തിന് കഴിയുമെന്ന ഒരു ബിസിനസുകാരന്റെ ദീര്‍ഘവീക്ഷണമായിരുന്നു ഈ മേഖലയിലേക്ക് കടക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത്. സഞ്ചാരികള്‍ എന്നാല്‍ നാടുകാണാന്‍ വരുന്ന വിദേശികള്‍ മാത്രമാണെന്ന് കരുതിയിരുന്ന കാലത്ത് ആഭ്യന്തര ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് അധികമാരും കൈവയ്ക്കാത്ത ആ മേഖലയില്‍ ഇന്റര്‍സൈറ്റ് ചുവടുറപ്പിച്ചു.

സഞ്ചാരികള്‍ എന്നാല്‍ നാടുകാണാന്‍ വരുന്ന വിദേശികള്‍ മാത്രമാണെന്ന് കരുതിയിരുന്ന കാലത്ത് ആഭ്യന്തര ടൂറിസത്തിന്റെ അനന്ത സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ട് അധികമാരും കൈവയ്ക്കാത്ത ആ മേഖലയില്‍ ഇന്റര്‍സൈറ്റ് ചുവടുറപ്പിച്ചു. ഇന്നും കൂടുതല്‍ ശ്രദ്ധ ഇവര്‍ ചെലുത്തുന്നത് ഇന്‍ബൗണ്ട് ടൂറിസത്തിലാണ്

ഇന്നും കൂടുതല്‍ ശ്രദ്ധ ഇവര്‍ ചെലുത്തുന്നത് ഇന്‍ബൗണ്ട് ടൂറിസത്തിലാണ്. ‘ഉത്തരേന്ത്യക്കാര്‍ക്ക് കേരളത്തെ കുറിച്ച് മികച്ച അറിവ് നേരിട്ടു നല്‍കുന്നതിന് വേണ്ടിയാണ് ഞങ്ങള്‍ അവിടെ ഓഫീസ് ആരംഭിക്കുന്നത്. 1998 ലായിരുന്നു ഇത്. പിന്നീട് ഡെല്‍ഹിയില്‍ മറ്റൊരു ഓഫീസുകൂടി തുറന്നു’ – എബ്രഹാം ജോര്‍ജ് പറയുന്നു. കേരള ടൂറിസത്തിന്റെ അനന്ത സാധ്യതകളെ പ്രയോജനപ്പെടുത്തിക്കൊണ്ട് കേരള വിനോദസഞ്ചാര മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയാണ് ഇന്റര്‍സൈറ്റ് ഇന്നു പ്രവര്‍ത്തിക്കുന്നത്. ബ്രാന്‍ഡിന്റെ വളര്‍ച്ചയില്‍ എബ്രഹാം ജോര്‍ജ്ജിന്റെ സംഭാവനകള്‍ എടുത്തു പറയേണ്ടതാണ്. വരുമാനത്തില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധിക്കാതിരുന്ന അക്കാലത്ത് തന്റെ ശമ്പളം പോലും എടുക്കാന്‍ എബ്രഹാം ജോര്‍ജിന് കഴിഞ്ഞിരുന്നില്ല. അഞ്ച് പങ്കാളികളുമായാണ് ഇന്റര്‍സൈറ്റ് അദ്ദേഹം ആരംഭിച്ചത്. ഇന്ന് കേരളത്തിലെ പ്രമുഖ ട്രാവല്‍ ഏജന്‍സികളില്‍ മുന്‍നിരയിലാണ് ഇന്റര്‍സൈറ്റിന്റെ സ്ഥാനം.

നിലവില്‍ 3000ത്തോളം ഏജന്റുകളുണ്ട്. ഒരു ലക്ഷത്തോളം ക്ലൈന്റുകളെ പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്ന കമ്പനിയുടെ ടേണോവര്‍ കഴിഞ്ഞ വര്‍ഷം 130 കോടിയായിരുന്നു. ഇന്ന് ഇന്ത്യയിലെ ആദ്യ പത്ത് ടൂര്‍ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളെടുത്താല്‍ അതില്‍ മുന്നില്‍ തന്നെയാണ് ഞങ്ങളുടെ സ്ഥാനം

എബ്രഹാം ജോര്‍ജ്

ചെയര്‍മാന്‍ & മാനേജിംഗ് ഡയറക്റ്റര്‍

ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്

വഴികള്‍, വഴിത്തിരിവുകള്‍

ഇന്റര്‍സൈറ്റ് എന്ന ബ്രാന്‍ഡിന്റെ വിജയത്തിലേക്കുള്ള യാത്രാ മാര്‍ഗങ്ങള്‍ ഏറെ കഠിനം തന്നെയായിരുന്നു. തുടക്കക്കാര്‍ എന്ന നിലയില്‍ നല്ല അവസരങ്ങള്‍ ലഭിക്കുന്നതിന് ഇന്റര്‍സൈറ്റിന് ഒരുപാട് പരിശ്രമിക്കേണ്ടതായി വന്നു. മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനികള്‍ക്ക് മാത്രമാണ് വിദേശ അവസരങ്ങള്‍ ലഭിക്കുന്നത് എന്ന് മനസിലായപ്പോഴാണ് ടിക്കറ്റിംഗില്‍ നിന്നും പാക്കേജ് ടൂറുകളിലേക്ക് സ്ഥാപനം ചുവടുമാറിയത്. കെടിഡിസി റെയ്ല്‍ ഹോളിഡേയ്‌സിലൂടെ ആഭ്യന്തര വിനോദസഞ്ചാര മേഖലയില്‍ പുതിയൊരു അധ്യായത്തിന് തുടക്കം കുറിക്കുകയായിരുന്നു എബ്രഹാം ജോര്‍ജ്ജ്. യാത്രാ ദുരിതം രൂക്ഷമായ ഘട്ടത്തില്‍ ഉത്തരേന്ത്യയില്‍ നിന്ന് ദക്ഷിണേന്ത്യയിലേക്ക് ടൂറിസവുമായി ബന്ധപ്പെടുത്തിയ റെയ്ല്‍ കൊച്ചുകള്‍ ലഭിച്ചത് അദ്ദേഹത്തിന്റെ ശ്രമഫലമായാണ്. കെടിഡിസിയും ഇന്റര്‍സൈറ്റും ഇന്ത്യന്‍ റെയ്ല്‍വേയുമായി ചേര്‍ന്ന് 2000ത്തിലാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഭക്ഷണ വിതരണത്തിന് ഇന്ത്യന്‍ റെയ്ല്‍വെ കാറ്ററിംഗ് കോര്‍പ്പറേഷനൊപ്പം ടൂറിസം കോര്‍പ്പറേഷനെ കൂടി ഉള്‍പ്പെടുത്തിയതിലും എബ്രഹാം ജോര്‍ജ്ജ് മുഖ്യപങ്കു വഹിച്ചു.

ഇന്ത്യന്‍ വിനോദ സഞ്ചാര മേഖലയിലേക്കുള്ള ഇന്റര്‍സൈറ്റിന്റെ ശക്തമായ കാല്‍വയ്പ്പായിരുന്നു ഇത്. തുടക്കത്തില്‍ നഷ്ടമായിരുന്നുവെങ്കില്‍ പോലും ഇന്റര്‍സൈറ്റിന്റെ യാത്രാ മാര്‍ഗത്തില്‍ ഇതൊരു നാഴികക്കല്ലായി. നേത്രാവതി എക്‌സ്പ്രസ്സില്‍ മുംബൈയില്‍ നിന്ന തിരുവനന്തപുരം വരെ എസി കോച്ചുകളാണ് അന്ന് അനുവദിച്ചത്. കൂടാതെ അഹമ്മദാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്ന് കേരളത്തിലേക്ക് സ്‌പെഷല്‍ എസി കോച്ച് സീറ്റുകളും തരപ്പെടുത്തി. മികവുറ്റ ഹോട്ടലുകളും എയര്‍ലൈനുകളുമായി ദീര്‍ഘകാലത്തെ ടൈ അപ്പുകള്‍ ഉള്ളതിനാല്‍ ഉപഭോക്താക്കള്‍ക്ക് അനുയോജ്യമായ നിരക്കുകളും മികച്ച സൗകര്യങ്ങളും ഒരുക്കാന്‍ ഇന്റര്‍സൈറ്റിന് സാധിക്കുന്നു. ഇന്ത്യയ്ക്കകത്തും വിദേശങ്ങളിലും ഉപഭോക്താക്കളുടെ പ്രത്യേക താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് തയ്യാറാക്കിയ കസ്റ്റമൈസ്ഡ് ടൂര്‍ പാക്കേജുകളും, ടൂര്‍ മാനേജര്‍മാര്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ടൂറും ഇന്റര്‍സൈറ്റിന്റെ പ്രത്യേക ആകര്‍ഷണങ്ങളാണ്. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അംഗീകാരവും, കേരള ടൂറിസത്തിന്റെ അക്രെഡിറ്റഡ് ടൂര്‍ ഏജന്‍സിയെന്ന പദവിയും ഇന്റര്‍സൈറ്റിനുണ്ട്.

ലക്ഷ്യം പ്രധാനം

ഇന്ത്യയിലെ 14 നഗരങ്ങളില്‍ ഇന്ന് ഇന്റര്‍സൈറ്റിന്റെ ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹെഡ് ഓഫീസ് കൊച്ചിയാണ്. വിദേശത്ത് യുകെയിലും കാനഡയിലും ഓഫീസുകളുണ്ട്. മറ്റു മേഖലകളില്‍ സാന്നിധ്യമുണ്ടെന്നാല്‍ പോലും ടൂര്‍ ഓപ്പറേഷനിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇത് സ്ഥാപനത്തിന്റെ 22-ാമത്തെ വര്‍ഷമാണ്. ”നിലവില്‍ 3000ത്തോളം ഏജന്റുകളുണ്ട്. ഒരു ലക്ഷത്തോളം ക്ലൈന്റുകളെ പ്രതിവര്‍ഷം കൈകാര്യം ചെയ്യുന്നു. കഴിഞ്ഞ വര്‍ഷം ടേണോവര്‍ 130 കോടിയായിരുന്നു. ഇന്ന് ഇന്ത്യയിലെ ആദ്യ പത്ത് ടൂര്‍ ഓപ്പറേറ്റിംഗ് സ്ഥാപനങ്ങളെടുത്താല്‍ അതില്‍ മുന്നില്‍ തന്നെയാണ് ഞങ്ങളുടെ സ്ഥാനം,” എബ്രഹാം ജോര്‍ജ് പറയുന്നു. ഇന്‍ബൗണ്ട് ടൂറിസം, ഔട്ട്ബൗണ്ട ടൂറിസം തുടങ്ങി രണ്ട് സെഗ്‌മെന്റുകളാണ് ടൂര്‍ ഓപ്പറേഷനിലുള്ളത്. തുടങ്ങിയ കാലം മുതല്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ഇന്‍ബൗണ്ടിലാണ്. ഇന്നിപ്പോള്‍ ദക്ഷിണേന്ത്യയില്‍ ഏറ്റവുമധികം ബിസിനസ് ചെയ്യുന്ന ഒരു ഗ്രൂപ്പാണ് ഇന്റര്‍സൈറ്റ്. ഏറ്റവും വലിയ നേട്ടം അനുയോജ്യരായ ജീവനക്കാരാണ്. ബിസിനസില്‍ ലാഭമുണ്ടാക്കുന്നതിനോടൊപ്പം തന്നെ തങ്ങള്‍ക്ക് ഒപ്പം നില്‍ക്കുന്നവരെയും സമൂഹത്തെയും വലിയ തോതില്‍ ഇന്റര്‍സൈറ്റ് എന്ന സ്ഥാപനം പരിഗണിക്കുന്നുണ്ട്. ഇന്റര്‍സൈറ്റ് ഫൗണ്ടേഷനും സാരഥി സൗഹൃദ സ്‌കീമുമൊക്കെ ഇതിനുള്ള ഉദാഹരണങ്ങളാണ്. തങ്ങള്‍ക്കൊപ്പമുള്ള ഡ്രൈവര്‍മാരുടെ ക്ഷേമത്തിനായുള്ള പദ്ധതിയാണ് സാരഥി സൗഹൃദ സ്‌കീം. തെരഞ്ഞെടുക്കുന്ന ഡ്രൈവര്‍മാര്‍ക്ക് ഇന്റര്‍സൈറ്റ് വാഹനം വാങ്ങി നല്‍കും ഇതിന്റെ സാമ്പത്തിക ഇടപാട് മൂന്നു വര്‍ഷത്തിനകം ഇന്‍ര്‍സൈറ്റ് തന്നെ വഹിച്ച് ഡ്രൈവര്‍മാര്‍ക്ക് വാഹനം സ്വന്തമായി നല്‍കും. ആദ്യഘട്ടത്തില്‍ 10 പേര്‍ക്കായിരുന്നു ഈ ആനുകൂല്യം ലഭിച്ചിരുന്നത്. കേരളത്തിലെത്തുന്ന വിനോദസഞ്ചാരികള്‍ക്ക് മികച്ച യാത്ര ഉറപ്പുവരുത്തുകയാണ് സാരഥി സൗഹൃദ സ്‌കീമിന്റെ ലക്ഷ്യം.

ഇന്ത്യയ്ക്കകത്തും വിദേശങ്ങളിലും ഉപഭോക്താക്കളുടെ പ്രത്യേക താല്‍പര്യങ്ങള്‍ കണക്കിലെടുത്ത് തയ്യാറാക്കിയ കസ്റ്റമൈസ്ഡ് ടൂര്‍ പാക്കേജുകളും, ടൂര്‍ മാനേജര്‍മാര്‍ക്കൊപ്പമുള്ള ഗ്രൂപ്പ് ടൂറും ഇന്റര്‍സൈറ്റിന്റെ പ്രത്യേക ആകര്‍ഷണങ്ങളാണ്. കേന്ദ്ര വിനോദസഞ്ചാര മന്ത്രാലയത്തിന്റെ അംഗീകാരവും, കേരള ടൂറിസത്തിന്റെ അക്രെഡിറ്റഡ് ടൂര്‍ ഏജന്‍സിയെന്ന പദവിയും ഇന്റര്‍സൈറ്റിനുണ്ട്

ഇന്റര്‍സൈറ്റ് സിഗ്നേച്ചര്‍

വിനോദ സഞ്ചാരമേഖലയില്‍ തങ്ങളുടേതായ കൈയൊപ്പുകള്‍ പതിപ്പിച്ചിട്ടുള്ള ഇന്റര്‍സൈറ്റിനെ തേടി നിരവധി അംഗീകാരങ്ങളാണ് എത്തിയിട്ടുള്ളത്. കേന്ദ്ര വിനോദ സഞ്ചാര വകുപ്പിന്റെ ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റേഴ്‌സ്, ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റ്‌സ് എന്നിവയ്ക്കുള്ള അംഗീകാരം, കേരള വിനോദസഞ്ചാര വകുപ്പിന്റെ ടൂര്‍ ഓപ്പറേറ്റേഴ്‌സ് അംഗീകാരം, 2009-10, 2010-11, 2011-12, 2013-14 വര്‍ഷങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഇന്‍ബൗണ്ട് ടൂര്‍ ഓപ്പറേറ്റേഴ്‌സിനുള്ള അവാര്‍ഡ് എന്നിവ ഇന്റര്‍സൈറ്റിന് ലഭിച്ചിട്ടുണ്ട്. പരിസ്ഥിതി ടൂറിസത്തിന്റെ വക്താക്കളായ ഇന്റര്‍സൈറ്റ് സംസ്ഥാനത്തെ ഏറ്റവും മികച്ച ടൂര്‍ ഓപ്പറേറ്റര്‍ക്കുള്ള പുരസ്‌കാരം അഞ്ചുതവണ തുടര്‍ച്ചയായി നേടിയ സ്ഥാപനമാണ്. ഇന്ത്യന്‍ – അന്താരാഷ്ട്ര ടൂര്‍ ഓപ്പറേഷനുകളില്‍ കേന്ദ്രീകരിച്ചിട്ടുള്ള ഇന്റര്‍സൈറ്റ് ടൂര്‍സ് ആന്‍ഡ് ട്രാവല്‍സ്, ഔട്ട്ബൗണ്ട് ടൂര്‍ ഓപ്പറേറ്റിംഗ് സംരംഭമായ ഇന്റര്‍സൈറ്റ് ഹോളിഡേയ്‌സ്, തെരഞ്ഞെടുത്ത സ്ഥലങ്ങളില്‍ ഹോട്ടലുകള്‍, റിസോര്‍ട്ടുകള്‍, എന്നിവ വാഗ്ദാനം ചെയ്യുന്ന ഇന്റര്‍സൈറ്റ് ഹോസ്പിറ്റാലിറ്റീസ്, സതേണ്‍ വെക്കേഷന്‍, ഇന്റര്‍സൈറ്റ് ഫൗണ്ടേഷന്‍ തുടങ്ങിയ സ്ഥാപനങ്ങളാണ് ഇന്റര്‍സൈറ്റ് ഗ്രൂപ്പ് ഓഫ് കമ്പനീസിലുള്ളത്. ട്രാവല്‍ ഡോക്യുമെന്റേഷന്‍ ആന്‍ഡ് എയര്‍ലൈന്‍ ടിക്കറ്റിംഗ്, ഹോട്ടല്‍ റിസര്‍വേഷന്‍, കസ്റ്റമൈസ്ഡ് യാത്രാ സേവനങ്ങള്‍, കാര്‍ ബുക്കിംഗ്, പാക്കേജ് ബുക്കിംഗ് തുടങ്ങിയ സേവനങ്ങള്‍ താങ്ങാനാകുന്ന നിരക്കില്‍ മികച്ച സഞ്ചാരോപാധികളോടെ ഇവര്‍ ഉറപ്പു വരുത്തുന്നു. സഞ്ചാരികളുടെ സുരക്ഷയ്ക്കും വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

പോകാന്‍ ഇനിയും ദൂരമേറെ

ഏകദേശം ആറു വര്‍ഷമായി ഔട്ട്ബൗണ്ട് ടൂറിസത്തിലും ഇന്റര്‍സൈറ്റ് ശ്രദ്ധയൂന്നുന്നുണ്ട്. ഇത് സ്ഥാപനത്തിന്റെ റീട്ടെയ്ല്‍ സെഗ്മെന്റാണ്. കേരളത്തില്‍ മാത്രമാണ് നിലവിലുള്ളത്. ഈ രംഗത്ത് വളരെ വലിയ ഒരു വിപുലീകരണത്തിനൊരുങ്ങുകയാണ് കമ്പനി. റീട്ടെയ്ല്‍ സെഗ്മന്റില്‍ ദക്ഷിണേന്ത്യ മുഴുവന്‍ വ്യാപിക്കുകയാണ് ലക്ഷ്യം. പ്രതിവര്‍ഷം 20 ശതമാനം വളര്‍ച്ചാ നിരക്കാണ് കമ്പനി രേഖപ്പെടുത്തുന്നത്. 2025ല്‍ ലിസ്റ്റഡ് കമ്പനിയായി മാറുകയെന്ന വളരെ വലിയ ലക്ഷ്യമാണ് ഇവര്‍ക്ക് മുന്നിലുള്ളത്. കൂടാതെ 250 കോടി രൂപ ടേണോവറില്‍ സ്ഥാപനത്തെ എത്തിക്കാനും ഇവര്‍ ലക്ഷ്യമിടുന്നു. ഇന്ത്യയിലെ തന്നെ നമ്പര്‍ വണ്‍ ബ്രാന്‍ഡായി മാറുക എന്നതാണ് ഇന്റര്‍സൈറ്റിന്റെ ലക്ഷ്യം. ടൂര്‍ ഓപ്പറേഷന്‍ അല്ലാതെ വ്യത്യസ്തമായ മറ്റുമേഖലകളിലേക്കും ചുവടുവയ്ക്കാന്‍ ഇന്റര്‍സൈറ്റ് പദ്ധതിയിടുന്നുണ്ട്. കേരളത്തില്‍ ഇത്തരമൊരു ബ്രാന്‍ഡിനെ വളര്‍ത്തിയെടുത്തുന്നുവെന്നതാണ് ഏറ്റവും അഭിമാനകരമായ കാര്യമെന്ന് എബ്രഹാം ജോര്‍ജ് പറയുന്നു. ”കാലത്തിനനുസരിച്ചുള്ള മാറ്റങ്ങള്‍ ഉള്‍ക്കൊള്ളണം. അടിസ്ഥാന മൂല്യങ്ങള്‍ കൈവശം വച്ചുകൊണ്ടുതന്നെ മാറ്റത്തിന്റെ ഭാഗമാകും. മേഖലയില്‍ ഉണ്ടാകുന്ന പരിവര്‍ത്തനം പ്രതിഫലിപ്പിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ നാം പുറത്താകും,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments

comments