മോണ്‍സാന്റോയുമായി ഒത്തുതീര്‍പ്പിനില്ലെന്ന് എന്‍എസ്എല്‍

മോണ്‍സാന്റോയുമായി ഒത്തുതീര്‍പ്പിനില്ലെന്ന് എന്‍എസ്എല്‍

ന്യൂഡെല്‍ഹി: ജനിതകമാറ്റം വരുത്തിയ പരുത്തിയുമായി ന്ധപ്പെട്ട് മോണ്‍സാന്റോ കമ്പനിയുമായി ദീര്‍ഘകാലമായി തുടരുന്ന ബൗദ്ധിക സ്വത്തവകാശ തര്‍ക്കം ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിക്കുന്നില്ലെന്ന് ഇന്ത്യന്‍ കമ്പനിയായ നുസിവീഡ് സീഡ്‌സ് ലിമിറ്റഡ് (എന്‍എസ്എല്‍) അറിയിച്ചു. അജീത് സീഡ്‌സ്,കാവേരി സീഡ്‌സ് കമ്പനി ലിമിറ്റഡ്, അങ്കൂര്‍ സീഡ്‌സ് തുടങ്ങിയ മൂന്ന് ഇന്ത്യന്‍ കമ്പനികള്‍ മോണ്‍സാന്റോ കമ്പനിയുമായുള്ള തര്‍ക്കം പരിഹരിക്കാനും തങ്ങളുടെ വ്യവഹാര നടപടികള്‍ അവസാനിപ്പിക്കാനും സമ്മതമറിയിച്ചതായി കഴിഞ്ഞ ബുധനാഴ്ച്ച റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ തര്‍ക്കം തുടരാനാണ് തങ്ങള്‍ ഉദ്ദേശിക്കുന്നതെന്ന് എന്‍എസ്എല്‍ വ്യക്തമാക്കിയിട്ടുള്ളത്.

എന്‍എസ്എല്ലിനു പുറമെ ശ്രീ രാമ അഗ്രി ജെനറ്റിക്‌സ്, അമര്‍ ബയോടെക്, പ്രഭാത് അഗ്രി ബയോടെക്, പ്രവര്‍ധന്‍ സീഡ്‌സ് തുടങ്ങിയ കമ്പനികളുമായും ജിഎം പരുത്തി വിഷയത്തില്‍ മോണ്‍സാന്റോ സമവായത്തിലെത്തിയിട്ടില്ല. ഇക്കാര്യത്തില്‍ ഒത്തുതീര്‍പ്പിന് തയാറല്ലെന്നും ബൗദ്ധിക സ്വത്തവകാശ വിഷയത്തില്‍ ഡെല്‍ഹി ഹൈക്കോടതിയില്‍ നിലനില്‍ക്കുന്ന കേസുമായി മുന്നോട്ടുപോകാനാണ് ഉദ്ദേശിക്കുന്നതെന്നും എന്‍എസ്എല്‍ കമ്പനി സെക്രട്ടറി നര്‍ണ മുരളി കൃഷ്ണ പറഞ്ഞു.

Comments

comments

Categories: Slider, Top Stories