ദുബായിലെ രണ്ട് റോഡുകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നു

ദുബായിലെ രണ്ട് റോഡുകളില്‍ പുതിയ വേഗപരിധി നിലവില്‍ വന്നു

ഷേയ്ഖ് മൊഹമ്മെദ് ബിന്‍ സയേദ് റോഡിലെയും എമിറേറ്റ്‌സ് റോഡിലേയും വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 110 കിലോമീറ്ററായാണ് കുറച്ചിരിക്കുന്നത്

ദുബായ്: ദുബായിലെ രണ്ട് പ്രധാന ഹൈവേകളിലേയും വേഗ പരിധി വെട്ടികുറച്ച നടപടി പ്രാബല്യത്തില്‍ വന്നു. ഷേയ്ഖ് മൊഹമ്മെദ് ബിന്‍ സയേദ് റോഡിലും എമിറേറ്റ്‌സ് റോഡിലേയും വാഹനങ്ങളുടെ വേഗത മണിക്കൂറില്‍ 120 കിലോമീറ്ററില്‍ നിന്ന് മണിക്കൂറില്‍ 110 കിലോമീറ്ററായാണ് കുറച്ചിരിക്കുന്നത്.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റിയും (ആര്‍ടിഎ) ദുബായ് പോലീസിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും ചേര്‍ന്നാണ് പുതിയ വേഗപരിധി നടപ്പാക്കിയത്. റോഡ് അപകടങ്ങളുടെ എണ്ണം വെട്ടിക്കുറക്കുന്നതിനും റോഡ് ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുമുള്ള ഇരു വിഭാഗത്തിന്റേയും ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം. ഒരു ദിശയിലേക്ക് ഒരോ മണിക്കൂറില്‍ 12,000 വാഹനങ്ങളെ വഹിക്കാനുള്ള ശേഷി നിലവില്‍ രണ്ട് റോഡുകള്‍ക്കുമുണ്ട്.

റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്‌സ് അതോറിറ്റിയും (ആര്‍ടിഎ) ദുബായ് പോലീസിന്റെ ജനറല്‍ ഹെഡ്ക്വാര്‍ട്ടേഴ്‌സും ചേര്‍ന്നാണ് പുതിയ വേഗപരിധി നടപ്പാക്കിയത്

അമിതവേഗത്തെ തുടര്‍ന്നുണ്ടാകുന്ന റോഡ് അപകടങ്ങള്‍ കുറക്കുന്നതിനാണ് ഈ തീരുമാനമെടുത്തതെന്ന് ആര്‍ടിഎയുടെ ട്രാഫിക് ആന്‍ഡ് റോഡ് ഏജന്‍സി സിഇഒ മയ്ത ബിന്‍ അദയ് പറഞ്ഞു. പ്രത്യേകിച്ച് ഷേയ്ഖ് മൊഹമ്മെദ് ബിന്‍ സയേദ് റോഡിലൂടെയും എമിറേറ്റ്‌സ് റോഡിലൂടെയും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നും അദ്ദേഹം.

Comments

comments

Categories: Arabia