23,310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ എന്‍ എ ഖാദര്‍ നിയമസഭയിലേക്ക്

23,310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കെ എന്‍ എ ഖാദര്‍ നിയമസഭയിലേക്ക്

മലപ്പുറം: വാശിയേറിയ തെരഞ്ഞെടുപ്പ് പോരാട്ടത്തിനൊടുവില്‍ വേങ്ങര നിയമസഭാ മണ്ഡലം ഒരിക്കല്‍ക്കൂടി യുഡിഎഫിനൊപ്പം നിന്നു. 23,310 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ എന്‍ എ ഖാദര്‍ നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. കെ എന്‍ എ ഖാദര്‍ 65,227 വോട്ട് നേടിയപ്പോള്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പിപി ബഷീര്‍ 41,917 വോട്ടുമായി രണ്ടാമതെത്തി. ബിജെപി സ്ഥാനാര്‍ത്ഥി ജനചന്ദ്രനെ നാലാം സ്ഥാനത്തേക്ക് പിന്തള്ളി എസ്ഡിപിഐയുടെ കെ സി മുനീര്‍ മൂന്നാം സ്ഥാനത്തെത്തി. ജനചന്ദ്രന് 5728 വോട്ടും നസീറിന് 8,648 വോട്ടുമാണ് ലഭിച്ചത്.

വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി പി ബഷീറിന് മുന്നിലെത്താന്‍ സാധിച്ചിട്ടില്ലെങ്കിലും യുഡിഎഫിന്റെ ഭൂരിപക്ഷം കഴിഞ്ഞതവണത്തേക്കാള്‍ ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കുഞ്ഞാലിക്കുട്ടി നേടിയ ഭൂരിപക്ഷത്തിലേക്ക് ഒരു പഞ്ചായത്തിലും യുഡിഎഫിനെത്താനായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. 2016ല്‍ പി കെ .കുഞ്ഞാലിക്കുട്ടിക്ക് 38,057 വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ച മണ്ഡലമാണിത്. ഇത്തവണ ഭൂരിപക്ഷത്തില്‍ മാത്രം 14,747 വോട്ടിന്റെ കുറവുണ്ടായി.

അതേസമയം, എല്‍ഡിഎഫിന് 7,793 വോട്ട് കൂടി. സോളാര്‍ ബോംബിട്ടിട്ടും വേങ്ങരയില്‍ ഒന്നു ചെയ്യാനായില്ലെന്ന് ഫലപ്രഖ്യാപനത്തിനു ശേഷം കുഞ്ഞാലിക്കുട്ടി പ്രകരിച്ചു. എന്നാല്‍ ഭൂരിപക്ഷം കുറഞ്ഞത് യുഡിഎഫിനേറ്റ തിരിച്ചടിയാണെന്നും വിജയം സാങ്കേതികം മാത്രമാണെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. രാഷ്ട്രീയപരമായി എല്‍ഡിഎഫ് വിജയിച്ചെന്നും കോടിയേരി പറഞ്ഞു.

Comments

comments

Categories: Slider, Top Stories