ജിസിസിയില്‍ വരുമാന നികുതി കൊണ്ടുവരേണ്ടത് അനിവാര്യം: ഐഎംഎഫ്

ജിസിസിയില്‍ വരുമാന നികുതി കൊണ്ടുവരേണ്ടത് അനിവാര്യം: ഐഎംഎഫ്

ജനുവരിയില്‍ വാറ്റ് നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ഗള്‍ഫ് രാജ്യങ്ങള്‍

അബുദാബി: ഗള്‍ഫ് കോപ്പറേഷന്‍ കൗണ്‍സില്‍ രാജ്യങ്ങളുടെ ബജറ്റിനെ സന്തുലിതമാക്കാന്‍ വരുമാന നികുതി ഉള്‍പ്പടെയുള്ള നികുതികള്‍ കാലക്രമേണ നടപ്പാക്കേണ്ടതായി വരുമെന്ന് ഐഎംഎഫ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. റിയല്‍ എസ്‌റ്റേറ്റ് പോലെയുള്ള ചലനമില്ലാത്ത ആസ്തികള്‍ ഉള്‍പ്പടെയുള്ളവയ്ക്ക് മേല്‍ വ്യത്യസ്ത രീതിയിലുള്ള നികുതി കൊണ്ടുവരണമെന്ന് ഗള്‍ഫ് ഗവണ്‍മെന്റുകളോട് സംഘടന പറഞ്ഞിട്ടുണ്ടെന്ന് ഐഎംഎഫിന്റെ ഫിസ്‌കല്‍ അഫയേഴ്‌സ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡെപ്യുട്ടി ഡയറക്റ്റര്‍ അബ്ദെല്‍ഹക് സെന്‍ഹഡ്ജി പറഞ്ഞു. ജനുവരിയില്‍ വാറ്റ് നടപ്പാക്കാനുള്ള തയാറെടുപ്പിലാണ് ഗള്‍ഫ് രാജ്യങ്ങള്‍.

വ്യക്തിഗത വരുമാന നികുതി കൊണ്ടുവരുന്നത് സാമ്പത്തികമായും രാഷ്ട്രീയമായും പ്രായോഗികമാണ്. എണ്ണ വിപണിയിലും പരിഷ്‌കരണ പദ്ധതികളിലും മൊത്തത്തിലുള്ള ബജറ്റിലും വികസനം കൊണ്ടുവരാന്‍ കാലക്രമേണ വരുമാന നികുതി കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. റിയല്‍ എസ്റ്റേറ്റില്‍ നിന്നുള്ള നികുതിയില്‍ നിന്ന് മേഖലയുടെ ജിഡിപിയിലേക്ക് 1-2 ശതമാനം കൂട്ടിച്ചേര്‍ക്കാന്‍ സാധിക്കുമെന്നും ഐഎംഎഫ്.

വ്യക്തിഗത വരുമാന നികുതി കൊണ്ടുവരുന്നത് സാമ്പത്തികമായും രാഷ്ട്രീയമായും പ്രായോഗികമാണ്. എണ്ണ വിപണിയിലും പരിഷ്‌കരണ പദ്ധതികളിലും മൊത്തത്തിലുള്ള ബജറ്റിലും വികസനം കൊണ്ടുവരാന്‍ കാലക്രമേണ വരുമാന നികുതി കൊണ്ടുവരേണ്ടത് അനിവാര്യമാണെന്നും ഐഎംഎഫ്

അടുത്ത വര്‍ഷത്തിലെ ആദ്യ പാദത്തില്‍ അഞ്ച് ശതമാനം വാറ്റ് കൊണ്ടുവരാന്‍ ജിസിസിയിലെ എല്ലാ രാജ്യങ്ങളും തയാറായിട്ടില്ലെന്നും സെന്‍ഹഡ്ജി പറഞ്ഞു. തയാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാത്തതിനാല്‍ ചില രാജ്യങ്ങളുടെ കാര്യത്തില്‍ സംശയമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്പത്തിക സുസ്ഥിരത കൊണ്ടുവരേണ്ടത് രാജ്യങ്ങളുടെ ആവശ്യമായതിനാല്‍ പരിഷ്‌കരണ പദ്ധതികള്‍ നടപ്പാക്കാന്‍ വൈകിക്കേണ്ടതില്ലെന്ന് സെന്‍ഹഡ്ജി.

യുഎഇയും സൗദിയും മാത്രമാണ് ജനുവരി ഒന്നിന് വാറ്റ് കൊണ്ടുവരുന്നതിന് മുന്നോടിയായി അതിന് ആവശ്യമായ നിയമം കൊണ്ടുവന്നത്. സോഫ്റ്റ് ഡ്രിംഗുകള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും എക്‌സൈസ് നികുതി കൊണ്ടുവരണമെന്ന് ജിസിസിയുടെ തീരുമാനം ഈ രണ്ടും രാജ്യങ്ങള്‍ മാത്രമാണ് നടപ്പാക്കിയത്. മറ്റ് രാജ്യങ്ങളായ ബഹ്‌റൈന്‍, കുവൈറ്റ്, ഒമാന്‍, ഖത്തര്‍ എന്നിവര്‍ ടാക്‌സ് എന്ന് നടപ്പാക്കുമെന്നുള്ള പ്രഖ്യാപനം പോലും നടത്തിയിട്ടില്ല.

Comments

comments

Categories: Arabia