വിദ്യാഭ്യാസ രംഗവും സാങ്കേതികവിദ്യയും

വിദ്യാഭ്യാസ രംഗവും സാങ്കേതികവിദ്യയും

യുവ മനസുകളില്‍ നിന്ന് അലസത എടുത്തുകളഞ്ഞ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്

ഇന്ത്യയിലെ പഠന പ്രവര്‍ത്തനങ്ങളെ പുതിയ കാലത്തിലേക്ക് കൂട്ടിക്കൊണ്ടുപോകുകയാണ് എജു ടെക്. ഇന്ത്യയിലെ എജു ടെക് വിപണി മൂല്യം 2017 അവസാനമാകുമ്പോഴേക്കും നിലവിലെ 20 ബില്ല്യണ്‍ ഡോളറില്‍ നിന്ന് 40 ബില്ല്യണ്‍ ഡോളറായി വര്‍ധിക്കുമെന്നാണ് കണക്കാക്കിയിരിക്കുന്നത്. വിദ്യാഭ്യാസ മേഖല വലിയ മാറ്റങ്ങള്‍ക്ക് വിധേയപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന് എടുത്തു പറയാതെ വയ്യ. പണ്ടുകാലങ്ങളിലെ അര്‍ത്ഥം ഗ്രഹിക്കാതെയുള്ള കാണാപാഠം പഠിക്കലില്‍ നിന്ന് വ്യത്യസ്തമായി കൂടുതല്‍ ഇന്നൊവേറ്റീവായ തലങ്ങളിലേക്ക് ഇന്നത്തെ വിദ്യാഭ്യാസ സമ്പ്രദായം എത്തപ്പെട്ടിരിക്കുന്നു. യുവ മനസുകളില്‍ നിന്ന് അലസത എടുത്തുകളഞ്ഞ് സാങ്കേതികവിദ്യയിലധിഷ്ഠിതമായ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി ദൈനംദിന ജീവിതത്തിലെ മിക്കവാറും എല്ലാ വശങ്ങളെയും സാങ്കേതികവിദ്യ സ്വാധീനിച്ചതായി കാണുവാന്‍ സാധിക്കും. സ്‌കൂള്‍ സംവിധാനത്തിലെ വ്യക്തിഗത ജീവിതം മുതല്‍ ബിസിനസ് ഇടപാടുകളില്‍ വരെ സാങ്കേതികവിദ്യയുടെ സ്വാധീന വലയമുണ്ട്. ഓരോ ദിവസവും എന്തെങ്കിലും പുതിയത് നാം സ്വായത്തമാക്കുകയും ചെയ്യുന്നു. ഒരു ദശാബ്ദത്തിനിടെ സാങ്കേതികവിദ്യ നമ്മെ എന്തുമാത്രം സ്വാധീനിച്ചുവെന്ന് നോക്കൂ. എന്നാല്‍, ഇതില്‍ ഏറ്റവു മികച്ചത് കാണുവാന്‍ മനുഷ്യന് ഇതുവരെയും സാധിച്ചിട്ടില്ല.

കഴിവുകള്‍ മെച്ചപ്പെടുത്താനും ഉപയോഗപ്പെടുത്താനും സാങ്കേതികവിദ്യയെ പ്രയോജനപ്പെടുത്തുന്നവരുടെ എണ്ണം ഓരോ ദിവസവും അധികരിച്ചുവരികയാണ്. അധ്യാപനത്തിനായാലും പഠന പ്രവര്‍ത്തനത്തിനായാലും വിദ്യാഭ്യാസ മേഖല ഇപ്പോള്‍ സാങ്കേതികവിദ്യയെ ആലിംഗനം ചെയ്ത് നില്‍ക്കുകയാണെന്ന് പറഞ്ഞുവയ്ക്കാം. അധ്യാപകരുടെയും വിദ്യാര്‍ത്ഥികളുടെയും കൂടിച്ചേരലുകള്‍, അറിവ് പങ്കുവയ്ക്കല്‍, പാഠഭാഗങ്ങള്‍ വിശകലനം ചെയ്യല്‍, അവതരിപ്പിക്കല്‍, ആശയങ്ങള്‍ കൈമാറല്‍ തുടങ്ങിയ രംഗങ്ങളിലെ മാറ്റങ്ങളില്‍ സാങ്കേതികവിദ്യ മുന്നിട്ടു നില്‍ക്കുന്നു.

ഡിജിറ്റല്‍ ലേണിംഗ്

ഡിജിറ്റല്‍ ലേണിംഗിന്റെ വളര്‍ച്ചയുടെ പ്രധാന കാരണങ്ങള്‍ ചുവടെ:

മൊബീല്‍ ഫോണുകളിലൂടെ ഒരു ബില്ല്യണ്‍ ആളുകള്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ടതും ഇന്റര്‍നെറ്റിന്റെ വ്യാപകമായ ഉപയോഗവും എളുപ്പത്തിലുള്ള ലഭ്യതയും ഡിജിറ്റല്‍ ലേണിംഗിന്റെ കുതിപ്പിന് കാരണമായി തീര്‍ന്നു. മികച്ച ഉള്ളടക്കം, തത്സമയമുള്ള പഠനരീതികള്‍, പ്രതികരണ സംവിധാനങ്ങള്‍, വ്യക്തിഗത നിര്‍ദേശങ്ങള്‍ എന്നിവ ഓണ്‍ലൈന്‍ പഠനത്തെ പ്രോത്സാഹിപ്പിച്ചു. എജു ടെക് സ്ഥാപനങ്ങളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധന ഈ രംഗത്തേക്കുള്ള കൂടുതല്‍ ആളുകളുടെ താല്‍പര്യമാണ് വരച്ചു കാട്ടുന്നത്. ഭൗതിക സാഹചര്യത്തിലുള്ള ക്ലാസ്മുറികള്‍ സൃഷ്ടിക്കുന്ന നിരവധി തടസങ്ങളെ ഉന്മൂലനം ചെയ്ത് ഗുണമേന്മയേറിയ വിദ്യാഭ്യാസം നേടുന്നതിന് ഡിജിറ്റല്‍ ലേണിംഗ് സഹായിച്ചു.

വിദ്യാഭ്യാസ രീതികളിലാകമാനം സൃഷ്ടിക്കപ്പെട്ട ഈ ഡിജിറ്റല്‍ വിസ്‌ഫോടനത്തിന് താഴെപ്പറയുന്ന അനന്തരഫലങ്ങളും ഉണ്ടായിട്ടുണ്ട്.

അധ്യാപകര്‍ക്ക് തങ്ങളുടെ അറിവ്, കഴിവുകള്‍ തുടങ്ങിയവ വികസിപ്പിക്കുന്നതിനുള്ള അവസരം നല്‍കിയതിലൂടെ പുതിയ സാങ്കേതികവിദ്യകളുടെ അനന്തരഫലങ്ങള്‍ ഗുണപരമായിത്തീര്‍ന്നിട്ടുണ്ട്. സുസംഘടിതമായ പഠന പരിസ്ഥിതിയുണ്ടാക്കിയെടുത്തതിലൂടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്താന്‍ സാധിച്ചു. ഡിജിറ്റല്‍ രീതിയിലുള്ള കഥപറച്ചിലും ഇതിന് പിന്തുണയേകി.

ശബ്ദ, ദൃശ്യ സഹായികളുടെ പിന്‍ബലത്തില്‍ പഠനത്തിന്റെ മെച്ചപ്പെട്ട സാധ്യതയെ പ്രാപ്തമാക്കുന്ന ആശയങ്ങളും സിദ്ധാന്തങ്ങളും മനസിലാക്കുന്നതിന് വിദ്യാഭ്യാസ അനുകരണങ്ങള്‍ സഹായിച്ചിട്ടുണ്ട്.
ഭൂപ്രദേശങ്ങളുടെ അകലമോ പണത്തിന്റെ ബുദ്ധിമുട്ടുകളോ ഇല്ലാതെ ലോകോത്തര നിലവാരമുള്ള സ്ഥാപനങ്ങളില്‍ നിന്ന് വിഷയങ്ങളില്‍ അറിവ് സ്വായത്തമാക്കാനും അതില്‍ മേധാവിത്വം നേടുന്നതിനും ഡിജിറ്റല്‍ ലേണിംഗ് വഴിവെച്ചു.

ഡിജിറ്റലി ശാക്തീകരിക്കപ്പെട്ട ഒരു സമൂഹമാക്കി ഇന്ത്യയെ മാറ്റുകയെന്ന ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയിലൂടെ രാജ്യത്തിന്റെ വിദ്യാഭ്യാസ മേഖലയില്‍ വരും വര്‍ഷങ്ങളില്‍ വലിയ തോതിലെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിക്കും. സാങ്കേതികവിദ്യയുടെ ആവേശകരമായ തുടക്കത്തിലൂടെ വിദ്യാര്‍ത്ഥികളിലും അധ്യാപകരിലും വര്‍ധിച്ച ശേഷിയും ഫലവും സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കാം. പഠനം, അധ്യാപനം, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ എന്നിവയെ ബാധിക്കുന്ന പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്നതിലൂടെ വിദ്യാഭ്യാസ രീതികളില്‍ പ്രകടമായ മാറ്റങ്ങള്‍ക്ക് സാങ്കേതികവിദ്യ വഴിവെക്കും. മാറ്റത്തിനുള്ള ഉപകരണമായും ഉല്‍പ്രേരകമായും സാങ്കേതികവിദ്യയ്ക്ക് ഒരേസമയം പ്രവര്‍ത്തിക്കാന്‍ കഴിയുന്നതാണ്. തങ്ങളുടെ നേട്ടങ്ങള്‍ക്കായി വിദ്യാര്‍ത്ഥികള്‍ സാങ്കേതികവിദ്യയെ കൂട്ടുപിടിക്കേണ്ടതായുണ്ട്. ഒപ്പം അധ്യാപന പരിശീലനത്തില്‍ കൂടുതല്‍ ഇന്നൊവേഷനുകള്‍ കൊണ്ടുവരുന്നതിന് അധ്യാപകരും ഇത് ക്ലാസ്‌റൂമുകളില്‍ അവതരിപ്പിക്കണം.

(ജപ്പാന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനമായ കിവാമിയുടെ സ്ഥാപകനാണ് ലേഖകന്‍)

Comments

comments

Categories: FK Special, Slider