സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനെ പത്തില്‍ എട്ട് പേരും അംഗീകരിക്കുന്നുണ്ടെന്ന് സര്‍വേ

സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനെ പത്തില്‍ എട്ട് പേരും അംഗീകരിക്കുന്നുണ്ടെന്ന് സര്‍വേ

നിരോധനം നീക്കാനുള്ള തീരുമാനത്തെ 82 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്‍മാരും അംഗീകരിച്ചു

റിയാദ്: സ്ത്രീകള്‍ വാഹനം ഓടിക്കുന്നതില്‍ നിലനിന്നിരുന്ന നിരോധനം മാറ്റാനുള്ള തീരുമാനത്തെ സൗദി പൗരന്‍മാരില്‍ പത്തില്‍ എട്ട് പേരും അംഗീകരിക്കുന്നുണ്ടെന്ന് സര്‍വേ ഫലം. അറബ് ന്യൂസിന് വേണ്ടി യുഗോവാണ് സര്‍വേ നടത്തിയത്. പ്രായപൂര്‍ത്തിയായ 500 പേര്‍ പങ്കെടുത്തതില്‍ 77 ശതമാനം പേരും സ്ത്രീകള്‍ വാഹനം ഓടിക്കാനുള്ള തീരുമാനത്തെ അനുകൂലിച്ചു. ഉത്തരവ് അനുസരിച്ച് അടുത്ത വര്‍ഷം ജൂണ്‍ മുതല്‍ സ്ത്രീകള്‍ക്ക് വാഹനം ഓടിക്കാന്‍ സാധിക്കും.

ചരിത്രപരമായ തീരുമാനം സമ്പദ്‌വ്യവസ്ഥയ്ക്ക് സഹായകമാകുമെന്നാണ് 40 ശതമാനം പേരും കരുതുന്നത്.

തീരുമാനത്തെ 82 ശതമാനം സ്ത്രീകളും 70 ശതമാനം പുരുഷന്‍മാരും അംഗീകരിച്ചു. സ്ത്രീകള്‍ക്ക് സ്വതന്ത്രമായി യാത്ര ചെയ്യാനുള്ള അവകാശമായും അടിസ്ഥാനപരമായ മനുഷ്യാവകാശവുമായാണ് തീരുമാനത്തെ വിലയിരുത്തിയത്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനെ അംഗീകരിക്കാത്തവരില്‍ 54 ശതമാനം പേരും കാരണമായി പറയുന്നത് സ്ത്രീകള്‍ വാഹനം ഓടിക്കുന്നത് സുരക്ഷിതമല്ലെന്നാണ്. പ്രാദേശിക സംസ്‌കാരത്തിനും പാരമ്പര്യത്തിനും എതിരാണ് ഈ തീരുമാനമെന്നാണ് 36 ശതമാനം പേര്‍ പറയുന്നത്.

ചരിത്രപരമായ തീരുമാനം സമ്പദ്‌വ്യവസ്ഥയ്ക്ക് സഹായകമാകുമെന്നാണ് 40 ശതമാനം പേരും കരുതുന്നത്. ഇത് കൂടുതല്‍ സ്ത്രീകളെ ജോലിക്ക് പോകാന്‍ പ്രാപ്തരാക്കുമെന്നും 35 ശതമാനം പേര്‍ വിശ്വസിക്കുന്നു. സര്‍വേയില്‍ പങ്കെടുത്ത മൂന്നില്‍ ഒന്ന് സ്ത്രീകളും കരുതുന്നത് ഈ തീരുമാനം അവരുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരുമെന്നാണ്. സ്ത്രീകള്‍ക്ക് വാഹനം ഓടിക്കുന്നതില്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്ന ലോകത്തിലെ ഏക രാജ്യമാണ് സൗദി.

Comments

comments

Categories: Arabia