മസരാറ്റി ഗിബ്ലി സ്വന്തമാക്കി സണ്ണി ലിയോണ്‍

മസരാറ്റി ഗിബ്ലി സ്വന്തമാക്കി സണ്ണി ലിയോണ്‍

2017 മസരാറ്റി ഗിബ്ലി സെഡാനാണ് നടി വിലകൊടുത്തുവാങ്ങിയത്

മുംബൈ : ബോളിവുഡ് നടി സണ്ണി ലിയോണ്‍ ഒരു കോടിയിലധികം രൂപ വില വരുന്ന മസരാറ്റി ഗിബ്ലി സ്വന്തം ഗാരേജിലെത്തിച്ചു. ലോകത്തെ ഏറ്റവും ആകര്‍ഷകമായ ബ്രാന്‍ഡുകളിലൊന്നായ മസരാറ്റിയുടെ 2017 ഗിബ്ലി സെഡാനാണ് നടി വിലകൊടുത്തുവാങ്ങിയത്.

താരത്തിന്റെ ഗാരേജിലുള്ള ആദ്യ മസരാറ്റിയല്ല ഗിബ്ലി. ഫുള്‍-സൈസ് ബീമറായ മസരാറ്റി ക്വാട്രോപോര്‍ട്ട്, ഔഡി എ5 എന്നിവയെല്ലാം സണ്ണി ലിയോണിന് സ്വന്തമാണ്. കാറുകളോടുള്ള താരത്തിന്റെ പെരുത്തിഷ്ടം തെളിയിക്കുന്നതാണ് കൈവശമുള്ള ഈ കാറുകള്‍.

ഫുള്‍-സൈസ് ബീമറായ മസരാറ്റി ക്വാട്രോപോര്‍ട്ട്, ഔഡി എ5 എന്നിവയെല്ലാം സണ്ണി ലിയോണിന് സ്വന്തമാണ്

നേരത്തെ ഗ്രാന്‍ഡ് ടൂററായിരുന്ന ഗിബ്ലിയെ മസരാറ്റി പിന്നീട് ഫുള്‍-സൈസ് 4 ഡോര്‍ സെഡാനായി പരിഷ്‌കരിക്കുകയായിരുന്നു. ക്വാട്രാ ലക്ഷ്വറി മെഷീന്‍ ആണെങ്കില്‍ സ്പീഡാണ് ഗിബ്ലിയുടെ സവിശേഷത. മസരാറ്റി ഗിബ്ലിയിലെ ട്വിന്‍ ചാര്‍ജ്ഡ് വി6 പെട്രോള്‍ എന്‍ജിന്‍ 330 കുതിരശക്തി കരുത്താണ് പുറപ്പെടുവിക്കുന്നത്.

മസരാറ്റി ഗിബ്ലി ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനിരിക്കുന്നതേയുള്ളൂ. ഇന്ത്യയില്‍ ലഭിക്കുന്ന മസരാറ്റി ഗിബ്ലിയുടെ ഡീസല്‍ വേര്‍ഷന്റെ ഡെല്‍ഹിയിലെ വില 1.14 കോടി രൂപയാണ്. താരത്തിന്റെ ഗാരേജിലുള്ള മൂന്നാമത്തെ കാറായ ഔഡി എ5 ഈയിടെയാണ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്.

Comments

comments

Categories: Auto