സോണി സൈബര്‍ ഷോട്ട് സീരീസ്

സോണി സൈബര്‍ ഷോട്ട് സീരീസ്

ആര്‍എക്‌സ്10 IV പുറത്തിറക്കി

കൊച്ചി:സോണി ആര്‍എക്‌സ്10 സീരീസിലെ പുതിയ മോഡലായ ആര്‍എക്‌സ്10 IVപുറത്തിറക്കി. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ആര്‍എക്‌സ്10 III ന്റെ വിജയത്തെ തുടര്‍ന്നാണ് വേഗമേറിയ കാമറ പുറത്തിറക്കിയത്. 0.03 സെക്കന്‍ഡ് എഎഫ് അക്വിസിഷന്‍ സമയവും, 24 എഫ് പിഎസില്‍ എഎഫ്/എഇ ഉള്ള തുടര്‍ച്ചയായ ഷൂട്ടിങ്ങും, 315 ഫേസ്ഡിറ്റക്ഷന്‍ എഎഫ് പോയിന്റും ഇതിന്റെ പ്രത്യേകതയാണ്. 24600എംഎം എഫ് 2.4എഫ് 4 ഇസഡ് ഇ ഐ എസ് എസ് വരിയോസോണാര്‍ ടി ലെന്‍സ് ആണ് ഇതിനുള്ളത്.

സൈബര്‍ഷോട്ട് ക്യാമറയില്‍ ആദ്യമായി ആര്‍എക്‌സ് 10 IV ഹൈ ഡെന്‍സിറ്റി ട്രാക്കിംഗ് എഎഫ് ടെക്‌നോളജിയും ഉപയോഗിക്കുന്നു. ഈ നവീനമായ സാങ്കേതിവിദ്യ സോണിയുടെ തിരഞ്ഞെടുക്കപ്പെട്ട ഇന്റര്‍ചേഞ്ചബിള്‍ ലെന്‍സുള്ള ക്യാമറകളില്‍ മാത്രമാണ് മുമ്പ് ലഭ്യമായിരുന്നത്.

ആര്‍എക്‌സ്10 IV ക്ക് ഹൈ സ്പീഡ് ആന്റിഡിസ്റ്റോര്‍ഷന്‍ ഷട്ടറാണുള്ളത്. ഇത് വേഗത്തില്‍ നീങ്ങുന്ന വസ്തുക്കള്‍ക്കുണ്ടാകുന്ന റോളിങ്ങ് ഷട്ടര്‍ ഇഫക്റ്റ് കുറയ്ക്കും. കൂടാതെ എല്ലാ മോഡുകളും നിശബ്ദമായി ഷൂട്ട് ചെയ്യാനും സാധിക്കും. ടച്ച് ഫോക്കസ്, കസ്റ്റമൈസേഷന്‍ വിപുലമാക്കുന്നതിന് ”മൈ മെനു” ഫംഗ്ഷണാലിറ്റി ചേര്‍ത്തിട്ടുണ്ട്. ഇത് സാധാരണ ഉപയോഗിക്കുന്ന 30 മെനു ഇനങ്ങള്‍ കസ്റ്റം രജിസ്റ്റര്‍ ചെയ്യാന്‍ സഹായിക്കുന്നു. വേഗത്തില്‍ തിരിച്ചറിയാനും നിയന്ത്രിക്കാനുമായി മെനു കളര്‍ കോഡ് ചെയ്തിട്ടുണ്ട്. മൊത്തത്തിലുള്ള വീഡിയോ ഷൂട്ടിങ്ങ് അനുഭവം മെച്ചപ്പെടുത്തുന്നതിന് ഒരു പുതിയ മൂവി സെറ്റിംഗ്‌സ് മെനുവും ചേര്‍ത്തിട്ടുണ്ട്. ആര്‍ എക്‌സ് 10 IV പൊടിയും ഈര്‍പ്പവും പ്രതിരോധിക്കുന്നതുമാണ്. കൂടാതെ വൈ ഫൈ , എന്‍ എഫ് സി , ബ്ലൂടൂത്ത് എന്നിവയും ലഭ്യമാണ്.

4 കെ മോഡില്‍ പുതിയആര്‍ എക്‌സ് 10 IV പിക്‌സല്‍ ബിന്നിംഗ് ഇല്ലാതെ പൂര്‍ണ പിക്‌സല്‍ റീഡ്ഔട്ട് ഉപയോഗിക്കും. എല്ലാ വിശദാംശങ്ങളും കൃത്യമായി ക്യാപ്ചര്‍ ചെയ്തു എന്ന് ഉറപ്പാക്കുന്നതിന് 4കെ മൂവി ഔട്ട്പുട്ടിന് ആവശ്യമായതിനേക്കാള്‍ 1.7x വിശദാംശങ്ങള്‍ ക്യാപ്ചര്‍ ചെയ്യും. എക്‌സ്റ്റേണല്‍ മൈക്രോഫോണിനുള്ള ഇന്‍പുട്ടും, ഹെഡ്‌ഫോണ്‍ മോണിറ്ററിംഗിനുള്ള ഔട്ട്പുട്ടും ലഭ്യമാണ്. സൂപ്പര്‍ സ്ലോമോഷന്‍ വീഡിയോ റെക്കോഡിംഗ് ദീര്‍ഘിപ്പിച്ച സമയദൈര്‍ഘ്യമായ ഏകദേശം 4 സെക്കന്‍ഡിനും(ക്വാളിറ്റി പ്രയോറിറ്റി മോഡ്) 7 സെക്കന്‍ഡിനും(ഷൂട്ട് ടൈം പ്രയോറിറ്റിയില്‍) ലഭ്യമാണ്. ആര്‍ എക്‌സ് 10 IVയുടെ വില 1,29,990 രൂപയാണ്

Comments

comments

Categories: Tech