27 വര്‍ഷത്തിന് ശേഷം ഇറാഖിലേക്ക് പറക്കാന്‍ ഒരുങ്ങി സൗദി വിമാനകമ്പനി

27 വര്‍ഷത്തിന് ശേഷം ഇറാഖിലേക്ക് പറക്കാന്‍ ഒരുങ്ങി സൗദി വിമാനകമ്പനി

കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇറാഖിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് ഫ്‌ളൈനസ്

റിയാദ്: സൗദി അറേബ്യന്‍ വിമാനകമ്പനിയായ ഫ്‌ളൈനസ് ഇറാഖിലേക്ക് സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുന്നു. 27 വര്‍ഷത്തിന് ശേഷം ആദ്യമായാണ് ഒരു സൗദി വിമാനകമ്പനി ഇറാഖിലേക്ക് പറക്കുന്നത്. കുറച്ച് ആഴ്ചകള്‍ക്കുള്ളില്‍ ഇറാഖിലെ വിവിധ നഗരങ്ങളിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന് വെബ്‌സൈറ്റിലൂടെ വിമാനകമ്പനി പറഞ്ഞു. അടുത്തിടെ രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ള നയതന്ത്രബന്ധം മെച്ചപ്പെട്ട സാഹചര്യത്തിലാണ് ഫ്‌ളൈനസിന്റെ പുതിയ തീരുമാനം.

അയല്‍ രാജ്യമായ കുവൈറ്റിനെ 1990 ല്‍ ഇറാഖി മുന്‍ പ്രസിഡന്റെ സദ്ദാം ഹുസൈന്‍ ആക്രമിച്ചത് മുതല്‍ സൗദി അറേബ്യയും ഇറാഖും തമ്മില്‍ വിമാന സര്‍വീസുകള്‍ നടക്കുന്നില്ല. നിലവില്‍ മേഖലയിലെ എല്ലാ രാജ്യങ്ങളുടേയും സഹകരണത്തോടെ ഇറാനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് സൗദിയും യുഎഇയും. ഇതിന്റെ ഭാഗമായാണ് സൗദി ദീര്‍ഘകാലമായി ശത്രുപാളയത്തില്‍ നിര്‍ത്തിയിരുന്ന ഇറാഖുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നത്.

അയല്‍ രാജ്യമായ കുവൈറ്റിനെ 1990 ല്‍ ഇറാഖി മുന്‍ പ്രസിഡന്റെ സദ്ദാം ഹുസൈന്‍ ആക്രമിച്ചത് മുതല്‍ സൗദി അറേബ്യയും ഇറാഖും തമ്മില്‍ വിമാന സര്‍വീസുകള്‍ നടക്കുന്നില്ല.

1990 ന് ശേഷം വാണിജ്യത്തിന് വേണ്ടി ഇരു രാജ്യങ്ങള്‍ തമ്മിലുള്ള അറാര്‍ ഭൂഅതിര്‍ത്തി തുറന്നുകൊടുക്കാന്‍ പദ്ധതിയിടുന്നതായി ഇരു രാജ്യങ്ങളും ഓഗസ്റ്റില്‍ പറഞ്ഞിരുന്നു. ഇറാഖുമായി ചേര്‍ന്ന് ജോയിന്റ് ട്രേഡ് കമ്മീഷന്‍ ആരംഭിക്കാനുള്ള കാബിനറ്റ് തീരുമാനം പുറത്തുവന്നതിന് പിന്നാലെയാണ് ഇറാനിലേക്ക് സര്‍വീസ് ആരംഭിക്കുമെന്ന പ്രഖ്യാപനം. 2007ല്‍ പ്രവര്‍ത്തനം ആരംഭിച്ച ഫ്‌ളൈനസ് 2015 ലാണ് ആദ്യമായി ലാഭത്തിലേക്ക് വരുന്നത്. വിമാനകമ്പനിയുടെ പ്രധാന മാര്‍ക്കറ്റായ സൗദി അറേബ്യയില്‍ നിന്നുതന്നെ ശക്തമായ മത്സരമാണ് വിമാനകമ്പനി നേരിടുന്നത്.

Comments

comments

Categories: Arabia