2018 ലെ ആഗോള എണ്ണ വിപണി സന്തുലിതമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

2018 ലെ ആഗോള എണ്ണ വിപണി സന്തുലിതമായിരിക്കുമെന്ന് റിപ്പോര്‍ട്ട്

അടുത്ത വര്‍ഷത്തെ അസംസ്‌കൃത എണ്ണയുടെ ആഗോള പ്രതിദിന ഡിമാന്‍ഡ് 1.4 മില്യണ്‍ ബാരലായിരിക്കുമെന്നാണ് വിലയിരുത്തുന്നത്

ദുബായ്: അടുത്ത വര്‍ഷം അസംസ്‌കൃത എണ്ണയുടെ ആഗോള സപ്ലേയും ഡിമാന്‍ഡും സന്തുലിതാവസ്ഥയിലായിരിക്കുമെന്ന് ഇന്റര്‍നാഷണല്‍ എനര്‍ജി ഏജന്‍സി. എണ്ണ ഉപഭോഗം വര്‍ധിക്കുന്നത് മൂന്ന് വര്‍ഷം വരെ പഴക്കമുള്ള ഉപയോഗിക്കാത്ത അധിക എണ്ണ അല്ലാതാക്കാനും ഉല്‍പ്പാദനത്തില്‍ മികച്ച വര്‍ധനവുണ്ടാകാനും സഹായിക്കുമെന്നും പ്രതിമാസ ഓയില്‍ മാര്‍ക്കറ്റ് റിപ്പോര്‍ട്ടില്‍ ഐഇഎ പറഞ്ഞു.

2017 ലെ അസംസ്‌കൃത എണ്ണയുടെ ആഗോള ഡിമാന്‍ഡ് പ്രതിദിനം 1.6 മില്യണ്‍ ബാരലായി വര്‍ധിക്കുന്നത് തുടരും. എന്നാല്‍ 2018ലെ പ്രതിദിന ഡിമാന്‍ഡ് 1.4 മില്യണായി ചുരുങ്ങുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. എണ്ണ ഉല്‍പ്പാദനം വെട്ടിക്കുറക്കാനുള്ള ഒപെക് കരാറില്‍ മാറ്റമുണ്ടാകാതിരിക്കുകയും കാലാവസ്ഥ സാധാരണ നിലയില്‍ തുടരുകയും ചെയ്താല്‍ 2018 ലെ മൂന്ന് പാദങ്ങളും വലിയ സന്തുലിതാവസ്ഥയിലായിരിക്കുമെന്ന് ഏജന്‍സി വ്യക്തമാക്കി.

ഒപെക്കിന്റെ എണ്ണ വിതരണത്തില്‍ സെപ്റ്റംബറില്‍ ചെറിയ വ്യത്യാസമുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ പ്രതിദിനം 4,00,000 ബാരല്‍ കുറഞ്ഞ് പ്രതിദിനം 32.65 മില്യണ്‍ ബാരലിലേക്കാണ് എത്തിയിരിക്കുന്നത്.

അടുത്ത വര്‍ഷത്തെ ഓയില്‍ ഡിമാന്‍ഡിലും ഒപെക് ഇതര ഉല്‍പ്പാദനത്തിലും ഒരേ രീതിയിലുള്ള വളര്‍ച്ചയായിരിക്കും ഉണ്ടാവുക. ഇത് എണ്ണ വിലയില്‍ വര്‍ധനവുണ്ടാകാന്‍ കാരണമാകും. ഒപെക്കിന്റെ എണ്ണ വിതരണത്തില്‍ സെപ്റ്റംബറില്‍ ചെറിയ വ്യത്യാസമുണ്ടായിട്ടുണ്ട്. മുന്‍ വര്‍ഷത്തേക്കാള്‍ പ്രതിദിനം 4,00,000 ബാരല്‍ കുറഞ്ഞ് പ്രതിദിനം 32.65 മില്യണ്‍ ബാരലിലേക്കാണ് എത്തിയിരിക്കുന്നത്. റഷ്യ ഉള്‍പ്പടെയുള്ള എണ്ണ ഇതര രാജ്യങ്ങളുമായി ചേര്‍ന്ന് ഒപെക് രാജ്യങ്ങള്‍ പ്രതിദിന ഉല്‍പ്പാദനം 1.8 മില്യണ്‍ ബാരലാക്കി വെട്ടിക്കുറക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. അടുത്ത വര്‍ഷം മാര്‍ച്ച് വരെയാണ് കരാറിന്റെ കാലാവധി. എന്നാല്‍ ഇത് നീട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Comments

comments

Categories: Arabia