ഉപവാസം, ഭക്ഷണനിയന്ത്രണം എന്നിവയിലൂടെ തടി കുറയ്ക്കാം

ഉപവാസം, ഭക്ഷണനിയന്ത്രണം എന്നിവയിലൂടെ തടി കുറയ്ക്കാം

ഊര്‍ജം ഫലപ്രദമായി ഉപയോഗിക്കുന്ന ഭക്ഷണക്രമം

ഹോളിവുഡ് താരങ്ങളായ നിക്കോള്‍ കിഡ്മാന്‍ ഹ്യൂജാക്ക്മാന്‍ എന്നിവരുടെ നിത്യയൗവനം ഏവരെയും ആരാധകരാക്കും. ശരീരവടിവ് നിലനിര്‍ത്തുന്ന നിയന്ത്രിതഭക്ഷണക്രമമാണ് അവര്‍ പിന്തുടരുന്നത്. ഫിറ്റ്‌നസ് ഗുരുക്കളും പോഷകവിദഗ്ധരും ശുപാര്‍ശ ചെയ്ത ഒരു പ്രത്യേകഭക്ഷണക്രമമാണ് ഇവരുടെ ശരീരസൗന്ദര്യരഹസ്യം. 16:8 എന്നറിയപ്പെടുന്ന ആഹാരരീതിയാണ് ഇവര്‍ പിന്തുടരുന്നത്. അതായത് ദിവസത്തിലെ 24 മണിക്കൂറിനെ ഭക്ഷണം കഴിക്കുന്നതിനും കഴിക്കാത്തതിനുമായി വിഭജിക്കുന്ന രീതി. എട്ടു മണിക്കൂര്‍ ഭക്ഷണം കഴിക്കാനും അതിന്റെ ഇരട്ടി സമയം അതു ദഹിക്കാനുമാണ് ഉപയോഗിക്കുക. ഇത് ഭക്ഷണത്തിലൂടെ ലഭിക്കുന്ന ഊര്‍ജം ഏറ്റവും കാര്യക്ഷമമായി വിനിയോഗിക്കപ്പെടാന്‍ ഇടയാക്കുമെന്ന ആശയമാണ് ഈ രീതിയുടെ അടിസ്ഥാനം.

ഈ രീതി എങ്ങനെയാണ് പിന്തുടരുന്നതെന്നു നോക്കാം. രാവിലെ പത്തുമണിക്ക് പ്രഭാതഭക്ഷണം. നാലുമണിക്കൂറിനു ശേഷം രണ്ട് മണിക്ക് ഉച്ചഭക്ഷണം. അത്താഴം വൈകിട്ട് ആറിന്. അത്താഴത്തിനും പ്രഭാതഭക്ഷണത്തിനുമിടയ്ക്ക് 16 മണിക്കൂര്‍ ഇടവേള. ഇത് എങ്ങനെ ശരീരത്തില്‍ ഫലിക്കുമെന്ന് ഓസ്‌ട്രേലിയന്‍ പോഷകവിദഗ്ധയും ഫിറ്റ്‌നസ് ഗുരുവുമായ ലീ ഹോംസ് വിശദീകരിക്കുന്നു. ഇടവിട്ടുള്ള ഭക്ഷണമെന്ന ചിന്തയ്ക്കു പകരം ഇടവിട്ടെടുക്കുന്ന ഉപവാസമെന്ന ആശയമാണ് ഇതിനു പിന്നിലുള്ളത്. ഇത് പൗരസ്ത്യമായ ഒരു ആശയമായി തോന്നാം. അതിനാല്‍ത്തന്നെ അപ്രായോഗികമെന്ന് ചിന്തിപ്പിക്കുന്നതും ചിലരെയെങ്കിലും ഭയപ്പെടുത്തുന്നതുമായിരിക്കും. എന്നാലിത് എല്ലാവരും ദിവസേന ചെയ്യുന്ന കാര്യം തന്നെയാണെന്ന് അവര്‍ വിശദീകരിക്കുന്നു. എന്നും രാത്രി ഉറങ്ങുന്ന സമയത്ത് നാം ഉപവസിക്കുകയല്ലേ ചെയ്യുന്നത്. ഉറങ്ങിയതിനു ശേഷം എപ്പോഴാണോ ഉണരുന്നത് അതുവരെ ഉപവാസവും തുടരുന്നു. നാം അറിയാതെ തന്നെ ഭക്ഷണക്രമീകരണം നടന്നു കഴിഞ്ഞു.

ഈ പുതിയ ആഹാരനിയന്ത്രണത്തില്‍ അത്താഴത്തിനും പ്രാതലിനുമിടയിലുള്ള ദൈര്‍ഘ്യം നീട്ടുകയാണ് വേണ്ടതെന്ന് ലീ പറയുന്നു. ഭക്ഷണത്തിന്റെ ഇടവേളകള്‍ ഏതാനും മണിക്കൂറുകളിലേക്കു കൂടി ദീര്‍ഘിപ്പിക്കുന്നതോടെ സുസ്ഥിരമായ എട്ടു മണിക്കൂര്‍ ആഹാരനിയന്ത്രണം എന്ന സംവിധാനത്തിലേക്ക് നിങ്ങള്‍ മാറിക്കഴിഞ്ഞിരിക്കുന്നു. ഉപവാസം പരിശീലിക്കുന്നതോടെ നിങ്ങളുടെ ശരീരത്തിനും അന്നനാളത്തിനും വിശ്രമം ലഭിക്കുന്നു. അവയ്ക്ക് വരാറുള്ള അമിതജോലിഭാരം ഒഴിവാകുന്നതോടെ അവ പരമാവധി കാര്യക്ഷമതയോടെ ജോലിചെയ്യാനാരംഭിക്കുന്നു. പൂര്‍വ്വാധികം ശക്തമായി ശുചീകരണപ്രക്രിയയ്ക്കും ഈ അവയവങ്ങള്‍ തുടക്കം കുറിക്കുന്നു. ഇടയ്ക്കിടെ ഉപവാസമെടുക്കുന്നത് ദഹനം വര്‍ധിപ്പിക്കുകയും കോശങ്ങളുടെ പുനഃചംക്രമണത്തിനും പുനരുല്‍പ്പാദനത്തിനും സഹായകമാകുകയും ചെയ്യും. ഇത് നമ്മെ രോഗംവരുന്നതില്‍ നിന്ന് ഒഴിവാക്കി നിര്‍ത്തുകയും വേദന കുറയ്ക്കുകയും ചെയ്യുന്നു. അകാലവാര്‍ധക്യം, അര്‍ബുദം, ആന്തരികാവയവങ്ങളിലെ മുഴകള്‍ എന്നിവയില്‍ നിന്നു രക്ഷിക്കാന്‍ വരെ ഇതിനു കഴിയുമെന്ന് അവര്‍ പറയുന്നു.

എട്ടുമണിക്കൂര്‍ നിയന്ത്രണം ആഹാരം കഴിക്കുന്നതിന് സമയപരിധി നിര്‍ണയിക്കുന്നു. ഭക്ഷണസമയം കുറയുന്നതിനനുസരിച്ച് നിങ്ങളുടെ ഭാരവും കുറയുന്നു. ഇടവിട്ടുള്ള ഉപവാസം തടി കുറയ്ക്കുന്നതിനൊപ്പം ശരീരത്തിലും ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നു. അത് രക്തസമ്മര്‍ദ്ദം കുറയ്ക്കുന്നു, കൂടുതല്‍ ഊര്‍ജസ്വലരാക്കുന്നു, വിശപ്പിനു കാരണമാകുന്ന ഹോര്‍മോണുകളെ നിയന്ത്രണത്തിലാക്കുകയും ചെയ്യുന്നു. എന്നാല്‍ ഇത് ശരിയായി നിര്‍വഹിക്കണമെന്ന മുന്നറിയിപ്പും ലീ തരുന്നു. ഉപവാസമെന്നാല്‍ വിശന്നിരിക്കണമെന്നല്ല അര്‍ത്ഥം. സംതൃപ്തികരവും രുചികരവുമായ ഭക്ഷണം കഴിച്ചാല്‍ വിശക്കുകയേയില്ല. അനാരോഗ്യകരമായ ജങ്ക് ഫുഡ് ഒഴിവാക്കി പോഷകസമൃദ്ധമായ ഭക്ഷണം നിയന്ത്രിത അളവില്‍ കഴിക്കുകയാണ് വേണ്ടത്. ഇത് ഒരു വെല്ലുവിളിയാണെന്നും അവര്‍ സമ്മതിക്കുന്നു. ദിവസം തുടങ്ങുന്നത് പ്രോട്ടീനും നല്ല കൊഴുപ്പുമടങ്ങിയ സംതുലിത ഭക്ഷണത്തോടെയാണെങ്കില്‍ ശരീരം തൃപ്തിയടഞ്ഞോളും. ശരീരത്തില്‍ ഹോര്‍മോണ്‍ സംതുലനം ശരിയായി നടക്കുകയും ചെയ്യുന്നു. ഭക്ഷണക്രമം പാലിക്കാനാകാത്ത് രോഗികള്‍ക്കു മാത്രമാണ് ഈ നിയന്ത്രണം പാലിക്കാനാകാത്തത്.

എട്ടുമണിക്കൂര്‍ ഉപവാസം പരിശീലിക്കുന്നതോടെ നിങ്ങളുടെ ശരീരത്തിനും അന്നനാളത്തിനും വിശ്രമം ലഭിക്കുന്നു. അവയ്ക്ക് വരാറുള്ള അമിതജോലിഭാരം ഒഴിവാകുന്നതോടെ അവ പരമാവധി കാര്യക്ഷമതയോടെ ജോലിചെയ്യാനാരംഭിക്കുന്നു. പൂര്‍വ്വാധികം ശക്തമായി ശുചീകരണപ്രക്രിയയ്ക്കും ഈ അവയവങ്ങള്‍ തുടക്കം കുറിക്കുന്നു. ഇടയ്ക്കിടെ ഉപവാസമെടുക്കുന്നത് ദഹനം വര്‍ധിപ്പിക്കുകയും കോശങ്ങളുടെ പുനഃചംക്രമണത്തിനും പുനരുല്‍പ്പാദനത്തിനും സഹായകമാകുകയും ചെയ്യും

ലീക്കു പുറമെ എട്ടുമണിക്കൂര്‍ ആഹാരനിയന്ത്രണത്തെ പിന്തുണയ്ക്കുന്ന ഡോ. ജോസഫ് മെര്‍കോല ഇതിന് മൂന്നു നിയമങ്ങള്‍ കൂടി നിര്‍ദേശിക്കുന്നു. ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുക, രാത്രി വൈകിയുള്ള അത്താഴം ഒഴിവാക്കുക, സമയത്തിന് ആഹാരം കഴിക്കുക എന്നിവയാണത്. പ്രാതലോ ഉച്ചഭക്ഷണമോ ഏതു വേണമെങ്കിലും ഒഴിവാക്കാമെന്നാണ് അദ്ദേഹത്തിന്റെ പക്ഷം. രാത്രി ഉറങ്ങാന്‍ കിടക്കുന്നതിന് ഏതാനും മണിക്കൂര്‍ മുമ്പെങ്കിലും അത്താഴം കഴിച്ചിരിക്കണമെന്ന് അദ്ദേഹം നിര്‍ദേശിക്കുന്നു. രാത്രി വൈകുന്തോറും ദഹനസംവിധാനത്തിന്റെ കാര്യക്ഷമത കുറയുന്നതിനാലാണ് ഇക്കാര്യമാവശ്യപ്പെടുന്നത്. മറ്റുള്ളവരെപ്പോലെ ഉപവാസമിരിക്കുന്നവര്‍ക്കും എട്ടു മണിക്കൂര്‍ സമയക്രമത്തില്‍ സാധാരണ രീതിയില്‍ ഭക്ഷണം കഴിക്കാനാകുമെന്നതാണ് വസ്തുത.

എട്ടുമണിക്കൂര്‍ ആഹാരനിയന്ത്രണം ഫലപ്രദമായി നടപ്പാക്കിയ വ്യക്തിയാണ് മെല്‍ബണ്‍ സ്വദേശിനി ജൊവാന്‍ പീറ്റേഴ്‌സ്. 62 കിലോ ഭാരമുണ്ടായിരുന്ന അവര്‍ ഈ രീതിയില്‍ അഞ്ചു കിലോ കുറച്ചു. ഇത് വളരെ എളുപ്പമാണെന്നും വിശപ്പ് അനുഭവപ്പെടാറില്ലെന്നും അവര്‍ പറയുന്നു. കൃത്യമായി ഇടവേളയിട്ടു കൊണ്ട് ദിവസവും ഉപവസിക്കുന്നത് വല്ലപ്പോഴുമെന്നതിനേക്കാള്‍ എളുപ്പമാണ്. മുമ്പ് രാത്രി വൈകി ഭക്ഷണം കഴിച്ചിരുന്നപ്പോള്‍ വിശന്നു കൊണ്ടാണ് രാവിലെ എഴുന്നേറ്റു വരുന്നത്. എന്നാല്‍ എട്ടുമണിക്കു മുമ്പ് അത്താഴം കഴിക്കുന്നതു ശീലിച്ചതോടെ അടുത്ത ദിവസം ഉച്ച വരെയൊക്കെ വിശക്കാതെ പിടിച്ചു നില്‍ക്കാന്‍ കഴിയുന്നുണ്ടെന്ന് അവര്‍ സാക്ഷ്യപ്പെടുത്തുന്നു. കലോറി കൃത്യമായി കണക്കു കൂട്ടാതെയാണ് ഭക്ഷണം കഴിക്കുന്നതെന്ന് ജൊവാന്‍ പറയുന്നു. പ്രോട്ടീനും കാര്‍ബോഹൈഡ്രേറ്റ്‌സുമെല്ലാം അടങ്ങിയ ഭക്ഷണക്രമമാണ് പിന്തുടരുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

എട്ടുണിക്കൂര്‍ ആഹാരനിയന്ത്രണത്തില്‍ തന്നെ ആകര്‍ഷിച്ചത് ഭക്ഷണത്തോടുള്ള ആസക്തി ശമിപ്പിക്കാന്‍ സഹായിച്ചുവെന്നതാണെന്ന് ജൊവാന്‍ വ്യക്തമാക്കുന്നു. ഇടവിട്ടുള്ള ഉപവാസം താന്‍ മുമ്പു കഴിച്ചിരുന്ന പോലുള്ള ആഹാരരീതി ഉപേക്ഷിക്കാന്‍ കാരണമായി. രാവിലെ ഉണര്‍ന്നാലുടന്‍ പ്രാതലിനെക്കുറിച്ചായിരുന്നു മുമ്പൊക്കെ തന്റെ ചിന്ത. തുടര്‍ന്ന് വ്യായാമം ചെയ്യും. അതിനു ശേഷമുള്ള ആഹാരമായിരിക്കും അപ്പോഴത്തെ ചിന്ത. എന്നാല്‍ ഭക്ഷണം പകുതിയാകുമ്പോഴേക്കും വ്യായാമം റദ്ദാക്കിയാലോ എന്ന ചിന്ത കടന്നു വരും. അങ്ങനെ ഭക്ഷണത്തെക്കുറിച്ചുള്ള ചിന്ത മറ്റെല്ലാത്തിന്റെയും മുകളിലെത്തും. ദിവസം മുഴുവന്‍ നീളുന്ന ഈ പ്രവണത കൊണ്ടെത്തിക്കുന്നത് മദ്യപാന സദസുകൡലായിരിക്കുമെന്നും അവര്‍ കുറ്റസമ്മതം നടത്തുന്നു.

സമയക്രമമനുസരിച്ചുള്ള ഉപവാസമല്ല എട്ടുമണിക്കൂര്‍ ആഹാരനിയന്ത്രണത്തിന്റെ അടിസ്ഥാനമെന്ന് ജൊവാന്‍ പറയുന്നു. ഉചിതമായ സമയത്ത് പരിമിതമായ ആഹാരക്രമം പാലിക്കുന്നതിലാണ് കാര്യം. ഉറക്കമെഴുന്നേറ്റാല്‍ നാലുമുതല്‍ ആറു മണിക്കൂറിനുള്ളില്‍ പ്രഭാതഭക്ഷണം കഴിക്കുന്നതാണ് നല്ലത്. കാരണം ശരീരത്തിന് സമയത്തെക്കുറിച്ച് അറിയേണ്ടതില്ല. ഭക്ഷണം കിട്ടാതാകുമ്പോള്‍ ശരീരം സംഭരിച്ചുവെച്ച കൊഴുപ്പ് ഊര്‍ജാവശ്യത്തിനുള്ള ഇന്ധനമായി ഉപയോഗിക്കാന്‍ തുടങ്ങുന്നു. ഇതിനൊരു കൃത്യമായ ചട്ടക്കൂട് ഉണ്ടാക്കേണ്ട ആവശ്യവുമില്ല. നിങ്ങളുടെ ദിനചര്യ എങ്ങനെയാണോ അതിനനുസരിച്ചുള്ള സമയക്രമം നിശ്ചയിക്കുകയേ വേണ്ടൂ. അത് 11- 7 മണി വരെയോ 9- 5 വരെയോ ആകാമെന്നും ജോവാന്‍ അഭിപ്രായപ്പെടുന്നു.

Comments

comments

Categories: FK Special, Slider